ആ വീടിനകത്തു വലത്തേ മൂലയിൽ ചെറിയൊരു പെട്രോമാക്സിന്റെ വെളിച്ചം നിറഞ്ഞുനിന്നു,അവിടെ അവനു സമപ്രായക്കാരായ രണ്ടു ചെറുപ്പക്കാർ വീടിന്റെ മൂലയിൽ ഒരു സാധുമനുഷ്യനെ ബേദ്ധ്യം ചെയ്യുന്നുണ്ട്.അടികൊണ്ടയാളുടെ മുഖം തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു.
ആരോഗ്യദൃഢഗാത്രനായൊരു വൃദ്ധൻ അവന് പുറം തിരിഞ്ഞു നിന്നിരുന്നു.വെളുത്ത തുണികൊണ്ട് തറ്റുടുത്തു കച്ചകെട്ടി അർദ്ധനന്ഗ്നനായ ഒരു മനുഷ്യൻ. പാണ്ട്യകുലത്തിന്റെ അന്ത്യം കണ്ട കലിയുപാസകരായ കളഭ്ര രാജവംശത്തിന്റെ ഗുരുനാഥൻ “മാരവർമ്മ രാജസിംഹൻ”.
അയാൾഅടികൊള്ളുന്ന ചെറുപ്പകാരനരുകിൽ വന്നു നിന്ന് സസൂക്ഷമം വീക്ഷിച്ച ശേഷം തന്റെ ശിഷ്യന്മാരോട് ചെവിയിലെന്തോ പറഞ്ഞിട്ടയാൾ ജാധവർമനെ കൂട്ടി നടന്നു.
അവരവിടെ നിന്ന് നടന്ന് കുടിലുകളെല്ലാം കഴിഞ്ഞു പലക കൊണ്ടുള്ള പാത അവസാനിക്കുന്ന ഗുഹാ കവാടത്തിനരുകിലെത്തി.
വെളിയിൽ ഗുഹ കവാടത്തിന്റെ ഭിത്തിയിൽ ഓരത്തായ് കത്തിച്ചു വെച്ചിരുന്ന പന്തം എടുത്തയാൾ മുൻപേ നടന്നു അനുസരണയുള്ളൊരു നായെ പോലെ ജാധവർമൻ അയാളെ പിന്തുടർന്നു.ഗുരുവിന്റെ മുഖം അത്ര പ്രസന്നമല്ലെന്നവനു മനസ്സിലായി.
അവരവിടെനിന്ന് നടന്നൊരു വലിയ കലി വിഗ്രഹത്തിനു മുന്നിലാണെത്തിയത് അഞ്ചാൾ പൊക്കത്തിൽ നിൽക്കുന്ന ആ വിഗ്രഹം നോക്കി അവരൊന്നു സാഷ്ടാങ്കം വണങ്ങി.
ആ ഗുഹക്കകം മുഴുവൻ പന്തങ്ങൾ തെളിച്ചു വെളിച്ചം നിറഞ്ഞിരുന്നു.പത്തോളം ആളുകൾ ലങ്കോട്ടി മാത്രം ധരിച്ചു വിഗ്രഹത്തിനു താഴെയായി വട്ടത്തിൽ ഇരുന്ന് കലിമന്ത്രം ഉരുവിടുന്നുണ്ട്.
അവരിരിക്കുന്ന വലിയ പാറക്കെട്ടിനടുത്തായി ബലിക്കല്ലും അതിനപ്പുറം ചോരകൊണ്ടൊരു കുളവും അതിനടുത്തായി ബലിക്കല്ലിൽ പൊലിഞ്ഞ ജീവന്റെ അവശിഷ്ടങ്ങൾ കഴുകന്മാർ കൊത്തിത്തിന്നുന്നുമുണ്ട്.
വട്ടത്തിൽ ഇരുന്ന് ജപിക്കുന്ന ആളുകളിൽ പ്രായംചെന്ന് തൊലിയെല്ലാം ചുളുങ്ങിയ ഒരു മനുഷ്യൻ കണ്ണ് തുറന്നവരെ നോക്കി.അയാളുടെ കണ്ണുകൾ രക്തവര്ണത്തില് ഞരമ്പുകളെല്ലാം തെളിഞ്ഞു കണ്ടു കണ്ണിനു ചുറ്റും കരികൊണ്ട് വരച്ചിരിക്കുന്നു. ഇരു കാതിലും ചെമ്പിൽ തീർത്ത വളകൾ അതിന്റെ ഭാരം കൊണ്ട് അയാളുടെ കാത് തൂങ്ങിയിരിക്കുന്നു.
“മാരാ…”
“തപ്പ്…നടനതിര്ക്കേ പെരിയ…തപ്പ്…”
“എന്ന. സാമി… എന്ന..തപ്പ്. ”
അയാൾ ഭയത്തോടെ ചോദിച്ചു.
“മുദ്രമോതിരം വാരിസ്ക്കിട്ട. വന്തിരുക്ക്..ടാ..”
“അത് യെപ്പടി സാമി മുടിയും അന്തകുലമേ അഴിന്തതെ…ഇപ്പോ. എപ്പടി..എന്നാ..വാരിസ്..”
“ഇതോ പാര്‌ട മുട്ടാളാ അവനോട അന്ത. അരസൻ..മുദ്രയെ…”