ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 345

 

ആധുനിക ശാസ്ത്രപ്രകാരം കുമരികണ്ഡം ആണ് ആദ്യമായി മനുഷ്യന് പരിണാമം സംഭവിച്ച സ്ഥലം എന്നും,

 

ഇസ്ലാമിക,ക്രൈസ്‌തവ വിശ്വാസ പ്രകാരം ആദ്യ മനുഷ്യരായ ആദം,ഹവ്വ  സ്വർഗത്തിൽ നിന്നും സ്ഥാനഭ്രഷ്ടരായി വന്നിറങ്ങിയ സ്ഥലമാണ് എന്നും,

 

ഹിന്ദു പുരാണങ്ങളിൽ ശിവപുത്രൻ മുരുഗൻ വാഴുന്നയിടം എന്ന നിലയിൽ സ്കന്ദപുരാണത്തിലും കുമരികണ്ഡം പ്രതിബാധിക്കുന്നുണ്ട്.

 

ആദിമ മനുഷ്യന്റേതെന്ന് (ആദ്യ പ്രവാചകൻ ആദത്തിന്റെ) കരുതപ്പെടുന്ന ഏകദേശം ആറടിയോളം വരുന്ന കാല്പാടുകൾ ശ്രീലങ്കയിൽ ആഡംസ് പീക്ക് മലനിരകളിൽ കണ്ടെത്തിയത് ഇതിനു തെളിവായി ഉദ്ധരിക്കുന്നവരുമുണ്ട്.

 

കുമരികണ്ഡത്തിന്റെ തലസ്ഥാനമായ “കോർകൈ”.

 

ഇന്നത് മഡഗാസ്കറിന്റെ തെക്കേ അറ്റത്തെ കടൽ കരകയറി ആൾതാമസമില്ലാത്ത ചെറുദ്വീപുകളാണ്.

 

മഡഗാസ്കറിന്റെ തെക്കേ തീരത്തെ ആളൊഴിഞ്ഞൊരു തുരുത്ത് .കടൽ വെള്ളം ഉള്ളിലേക്കു കയറി മുകളിൽ പാറകളാൽ ചുറ്റപ്പെട്ട് പായലുകളും വള്ളിച്ചെടികളുംനിറഞ് ദാതുസമ്പന്നമായ പ്രദേശം.

 

വെള്ളത്തിന് മുകളിൽ കുടകണക്കെ പാറകൾ തീർത്ത തടയത്തെ പാറകൾക്കിടയിലൂടെ ബേദിച്ഛ് ആദിത്യൻ കടലിനെ ചുംബിച്ചുകൊണ്ടിരുന്നു.

 

ആ പാറക്കെട്ടിനുള്ളിൽ വെള്ളമെത്താത്ത കരഭാഗത്ത് മരത്തിന്റെ ചതുരൻ തൂണുകൾ മണ്ണിൽ നാട്ടി അതിനു മുകളിൽ പലകകൾ പാകി കെട്ടിപ്പൊക്കിയ നിലത്തു നിറയെ രണ്ടാളിൽ കൂടുതൽ താമസിക്കാൻ സാധികാത്ത വണ്ണം ചെറിയ കുടിലുകൾ.

 

വെള്ളത്തിലേക്കു പലകകൾ കൊണ്ടുതന്നെ ചെറിയൊരു പാലം കെട്ടിയിരിക്കുന്നു.അതിനറ്റതായി ചെറു തോണികളും കെട്ടിയിട്ടിട്ടുണ്ട്.

 

വെള്ളത്തിൽ നിന്ന് ഇരുപത്തഞ്ചിനടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ചാടി കരയിലേക്കു കയറി.

അവന്റെ കരിവീട്ടി തോൽക്കുന്ന കടഞ്ഞെടുത്ത ദേഹത്തുനിന്നും കടൽവെള്ളം കരയെ പുൽകാനായി ഊർന്നിറങ്ങി.

അവനവന്റെ നീണ്ട മുടിയിഴകൾ കൈകൊണ്ട് കോതി പുറകിലേക്കു വെച്ച് കരയിൽ ആദ്യം കണ്ട കുടിലിലേക് ചെന്നു.

 

“ഗുരുനാഥാ….” അവനാ കുടിലിലേക് നോക്കി വിളിച്ചു.

 

“ജാതവർമ്മാ…ഉള്ളെ വാ…”

 

കുടിലിൽ നിന്നും അകത്തേക്കു വരുവാൻ ആഞ്ഞകിട്ടിയവൻ മരത്തിന്റെ വാതിലെടുത്തു മാറ്റി അകത്തു കടന്നു വീണ്ടും അത് തിരികെ വെച്ചടച്ചു.

അകത്തു മുളകൾ പാതികീറി മുളയുടെ തന്നെ വള്ളികൾ പിണച്ചുകെട്ടി പണിതിരിക്കുന്ന തറയിൽ പുല്ലിന്റെ പായ വിരിചിരിക്കുന്നു.

ചുമരിനോട് ചേർന്ന് മരത്തിന്റെ കഷ്ണം ചതുരത്തിൽ വെട്ടിയത് വെച്ച് ഉയരം കൂട്ടി അതിൽ കലി വിഗ്രഹം.

അതിനും മുൻപിൽ സ്വർണത്തിൽ കൊത്തുപണികൾ തീർത്ത സിംഹമുദ്ര ആലേഖനം ചെയ്ത പിടിയുള്ള ഉടവാൾ ഉറയിൽ.അതിനടുത്തായി ചെറിയ ചിരാത് എരിഞ്ഞു കത്തുന്നുണ്ട്.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *