ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 345

അവൻ തിരികെ മുറിയിൽ എത്തി.

അപ്പോഴും നേരത്തെ കണ്ട രാപുള്ള് അവനെ നോക്കി ഇരിക്കുന്നുണ്ട്.

 

അവനതിനെ തിരിച്ചു കുറച്ചു നേരം നോക്കി നിന്നു ദേഷ്യത്തിൽ അവന്റെ മുഖം വലിഞ്ഞുമുറുകി അന്നേരമവന്റെ കണ്ണുകൾ പച്ചനിറത്തിൽ തിളങ്ങി.

 

അവന്റെ നോട്ടം അതിന്റെ ആത്മാവിന്റെ ആഴങ്ങളിൽ പതിച്ചപോലെ ആ പക്ഷി അവിടെയിരുന്നു വേദന സഹിക്കവയ്യാതെ   മുരണ്ടു അതവനെ നോക്കി തല ഇടംവലം ആട്ടി അവനടുത്തു പറന്നു വന്നു ജനലിനരികിൽ ഇരുന്നു.

“നിന്നെ അയച്ചവരോട് പറഞ്ഞേക്ക് അലീവാന്റെ മകൻ വരുന്നു.

ഒളിഞോ തെളിഞ്ഞോ വരുന്നവരാരും എനിക്കൊത്തവരാവില്ല.

വരുന്നവന്റെ തലകൾ ഖുദ്സിന്റെ കൊട്ടാരകവാടത്തിന

ലങ്കാരമാവും.

എന്റുമ്മാന്റെ ചോരപുരണ്ട അതേ വാളുകൊണ്ട് ഞാൻ പ്രതികാരം ചെയ്യും.”

 

അവനലറുകയായിരുന്നു.. അടങ്ങാത്ത കോപം കൊണ്ട് വിറക്കുന്ന അവന്റെ ഭാവവും നോട്ടവും സഹിക്ക വയ്യാതെ ആ പക്ഷി വേദനയിൽ പുളഞ്ഞു.

 

ക്രീ..ക്രീ…അതതിന്റെ മരണവേദനയിൽ പുളഞ്ഞൊച്ചവെച്ചു.

 

പെട്ടെന്നവന്റെ ഫോണിൽ നീട്ടി ബെല്ലടിഞ്ഞു…

 

എടുത്തെറിഞ്ഞ പോലെ അവൻ ബെഡിലേക്ക് വീണു നിമിഷ നേരം കൊണ്ടവൻ ഉറക്കത്തിലേക് ഊളിയിട്ടു .പതിയെ അവന്റെ കണ്ണിന്റെ നിറം സാദാരണ നിലയിലേക്കായി.

 

എല്ലാത്തിനും സാക്ഷിയായി നിന്ന ആ പക്ഷി  അതിന്റെ ജീവൻ കിട്ടിയ ചാരുതാർഥ്യത്തിൽ തന്റെ  യജമാനനെ വിവരമറിയിക്കാൻ ആഞ്ഞു പറന്നു.

 

അകലെ മനുഷ്യന്റെ ഉൽപ്പത്തി ഉറവിടം ആയി ഇന്നും കണക്കാക്കപ്പെടന്നയിടം.

 

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തെക്ക് മാറി പടിഞ്ഞാറിൽ മഡഗാസ്കർ മുതൽ കിഴക്ക് ഓസ്ട്രേലിയ വരെ പരന്നു കിടക്കുന്ന ഒരു ഭൂഖണ്ഡം.

ആധുനിക ഭൂമിശാസ്ത്രം ഒരു മണ്മറഞ്ഞ ഭൂമിയായാണ് ഇതിനെ കണക്കാക്കുന്നത്.

 

മഡഗാസ്കറിലെയും ഓസ്ട്രേലിയയിലെയും ഇന്ത്യയിലേയും ഗോത്രവംശജർ തമ്മിൽ കണ്ടിരുന്ന നിഗൂഢമായ ഒരു സാമ്യം ഇതിനെ യൂറോപ്പിലെയും അമേരിക്കയിലെയും പണ്ഡിതരും ഗവേഷകരും ലൈമൂറിയ എന്നും.

 

തമിഴ് സംസ്‌കൃത കൃതികളിലൊക്കെ ഇതിനെ “കുമരികണ്ഡം” എന്നും പേര് വിളിക്കുന്നു.

 

ആദ്യ കാല തമിഴ് നവോത്ഥാന നായകരൊക്കെ ഈ വാദം ഏറ്റെടുക്കുകയും, സംഘകാല കൃതികളിൽ പറഞ്ഞിരുന്ന പാണ്ഡ്യനാട് ഈ ഭൂഭാഗം കൂടി ചേർന്നതാണ് എന്നും, പിന്നീടെപ്പോഴോ കടലിൽ മുങ്ങി പോയതാണെന്നും വാദം വന്നു.

 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ലെമൂറിയയ്ക്ക് കുമരികണ്ഡം എന്ന പേര് കൊടുത്തു. കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തം വന്നതോടുകൂടി ലെമൂറിയ എന്ന തത്ത്വത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു.

 

എങ്കിലും ഇന്നും ആ നഷ്ട ഭൂമിയുടെ തത്ത്വം വിശ്വസിക്കുന്നവർ അനേകമാണ്. അനേകം സംഘകൃതികളിലും സംസ്കൃത കൃതികളിലും പരാമർശിക്കപ്പെട്ട കുമരികണ്ഡത്തിനെ തമിഴ് സംസ്കാരത്തിന്റെ ഈറ്റില്ലമായി കരുതിപ്പോരുന്നു.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *