ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 334

എങ്കിലും രണ്ടാളും അവരെ വിഷമിപ്പിക്കാതിരിക്കാൻ അവർക്  കയ്യിലടിച്ചു സത്യം ചെയ്തുകൊടുത്തു.ശേഷം തിരിഞ്ഞു നടന്നു കുന്നുകയറുന്ന അവരെ നോക്കി രണ്ടാളും വണ്ടിയിലേക് കയറി.

 

“ഈ വെള്ളിമോതിരത്തിനാണോ ഇത്ര ബിൽഡ് അപ്. നിനക്കണേ ഇരുമ്പിന്റെ. ആ..കല്ലിനുവിലയുണ്ടാവും.”

 

പകുതി ആത്മഗതവും പകുതി ഖാലിദിനോടുമായ് ഷാനു ചോദിച്ചു.

 

“ഇരുമ്പിന്റെ മോതിരം ഞാനും ആദ്യായിട്ടാ കാണണെ.”

അതുപറഞ് അവരാ മോതിരം പോക്കറ്റിൽ ഇട്ടു പുത്തൻപുരക്കലേക്  വണ്ടിയെടുത്തു.

 

“അമ്മാ അവരതർഹിക്കുന്നുണ്ടോ…”

 

ശരവണൻ അമ്മയെ നോക്കി ചോദിച്ചു.

 

“ഇന്ന് ഈ ലോകത്തു അവരെക്കാൾ ആ മോതിരങ്ങൾക് അവകാശികളായി അർഹതയുള്ള വേറാരുമില്ല.

പക്ഷെ അതണിയാനുള്ള യോഗ്യത കാലം തെളിയിക്കട്ടെ..”

 

കുന്നിനു മുകളിൽ ഭവാനിയമ്മയും ശരവണനും അവരുടെ വണ്ടി പോകുന്നതും നോക്കി നിന്നു.

അബുവും ഉമറും കാതിയാളം പള്ളിയിലെത്തി ഉസ്താദിനെ കണ്ട് നാളെത്തെ ദിവസത്തെ പരിപാടികൾക് ക്ഷണിച്ചു,തിരികെ വരും വഴി അവർ അത്താണിയിലെ ചെറിയ പള്ളിയിൽ കയറി അവിടെയുള്ള ഉസ്താദിനെയും സഹായിയെയും ക്ഷണിച്ചു.

 

ഉമർ വഴിയുലടനീളം മൂകനായിരിക്കുന്നത് അബു ശ്രദ്ധിച്ചിരുന്നു.അവനവനെ ഒന്ന് പൂർവ്വസ്ഥിതിയിലേക് കൊണ്ട് വരാൻ ഭഗീരഥപ്രയത്നം നടത്തിക്കൊണ്ടിരുന്നു.

 

“ടാ നിനക്കറിയാലോ നമ്മളാരും വീട്ടീന്ന്. ഇഷ്ടപെട്ട് പോയത് അല്ലല്ലോ വേറെ വഴിയില്ലായിരുന്നു..സാഹചര്യങ്ങൾ അങ്ങനായിരുന്നു.

പ്രത്യേകിച്ച് നിന്റെ…

നീ ഇപ്പോ അവളെ പറ്റി ആലോചിച്ചു ടെൻഷൻ അടിച്ചിട്ട് കാര്യോന്നുല്ല ഓൾ ഹാപ്പി ആട..ഓൾ കെട്ടി ഒരു കൊച്ചായി.”

 

ഉമർ ഫാത്തിമയെന്ന ചിന്താപർവ്വം കയറുന്നതിന് അബു അവസാന തട എന്ന വണ്ണം പറഞ്ഞു.

 

“ടാ എന്നാലും ഓളെന്നെ ഒരു ചതിയനായി കാണൂലെ…

ഓളോടൊരു വാക് പറയാൻ പറ്റീല അന്ന്.”

 

ഉമർ തന്റെ ദുഃഖഭാണ്ഡം കെട്ടഴിച്ചു.

 

“പിന്നെ നീ നാടും വീടും വിട്ട് ടൂർ പോയതൊന്നുമല്ലല്ലോ…

ടാ നിന്റെ അവസ്ഥ മറ്റാരേക്കാളും അവൾക് മനസിലായിട്ണ്ടാവും പിന്നെ ഒരു വിഷമം ഇണ്ടാവും അതില്ലെങ്കി പിന്നെന്ത് പ്രേമം..

 

അതല്ലെടാ കോപ്പ അതിന്റൊരു ഇത്.

 

പിന്നെ നമ്മടെയൊക്കെ ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ ഒരു പങ്കുണ്ട്.അവരുടെ പങ്ക് കഴിഞ്ഞു ഓരോരുത്തരും കൊഴിഞ്  പോയ്കൊണ്ടിരിക്കും.

 

ആരും ഒന്നും ഇവിടെ സ്ഥിരമല്ല ഓരോരുത്തരും അവരവർക് കൊടുത്ത വേഷം ആടി തീർത്ത് പോണം. പുതിയ കഥാപാത്രങ്ങൾ വരണം അതാണല്ലോ ജീവിതം.”

 

ഒരു അദ്ധ്യാപകന്റെ പ്രാവീണ്യത്തോടെ തന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന  അബുവിനെ ഉമർ ഒന്ന് തറപ്പിച്ചു നോക്കി.എന്തോ അവന്റെ വാക്കുകൾക് താനാഗ്രഹിച്ച ഒരു ആശ്വാസം അവനിൽ കൊണ്ടുവരാൻ സാധിക്കുന്നുണ്ടെന്ന് ഉമർ മനസിലാക്കി.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *