ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 335

 

പുരോഗമനത്തിന്റെ വിരലടയാളങ്ങളാവാം എന്നാലോജിച് വണ്ടി മിനായി കുന്ന് ലക്ഷ്യമാക്കി ഖാലിദ് പായിച്ചുകൊണ്ടിരുന്നു അതിനിടയിലവർ തമ്മിൽ പരിചയപെട്ടു.

ചന്ത ഭരിക്കുന്ന ശിവമണിയുടെ അമ്മയും മകനുമാണ് തങ്ങളെന്ന് അവർ പറഞ്ഞത് രണ്ടാൾക്കും ഒരു ഞെട്ടലായിരുന്നു.അവർ പറഞ്ഞതനുസരിച് ശരവണൻ ശിവമണിയുടെ ആദ്യ ഭാര്യയിലെ മകനാണ് .ആദ്യഭാര്യ ഒരു പാവം പിടിച്ച സ്ത്രീയായിരുന്നു അവർ മരണപ്പെട്ട് രണ്ടുമാസത്തിനുള്ളിൽ അയാൾ രണ്ടാമത് കെട്ടി അതോടെ  മണിയും അച്ഛമ്മയും പുറത്തായി.കുറച്ചു നാൾ മുൻപ് വരെ ഭവാനിയമ്മ വീട്ടുജോലികൾ ചെയ്താണ് രണ്ടാളും കഴിഞ്ഞിരുന്നത്. ശാരീരിക സുഖമില്ലാതായതോടെ പുറംപണിയെടുക്കാൻ സാധിക്കാതെ വന്നു അതിൽ പിന്നെ അവർ മണ്ണുകുഴച് ഉണ്ടാകുന്ന ചെറിയ പാത്രങ്ങളും,ചട്ടികളും മറ്റും പരിചയമുള്ള ആളുകൾക്ക് വിറ്റാണ് രണ്ടുവയറുകൾ കഴിഞ്ഞുപോരുന്നത്.

പരിചയക്കാരായ നാട്ടുകാരനാണ് ചന്തയിൽ കൊണ്ടുപോയി വിറ്റാൽ ലാഭം കിട്ടുമെന്ന് പറഞ്ഞത്.അതുകൊണ്ട് പറ്റിയാൽ പേരക്കുട്ടിയെ പഠിക്കാൻ വിടാം എന്ന മോഹത്തിലാണ് ഭവാനിയമ്മ ചന്തയിലെത്തിയത്.അവിടെ ചെന്നപ്പോഴാണ് അവിടെയിരുന്ന് വിൽക്കാൻ വലിയ തറവാടക കൊടുക്കണമെന്നറിഞ്ഞത് അതിനുള്ള പണമില്ലാതെ പോരാൻ നേരം ആരോ ഒരാൾ അവരുണ്ടാക്കിയ പാത്രങ്ങൾ വാങ്ങാൻ തുനിഞ്ഞതിനാണ് ശിവമണിയുടെ കയ്യാളുകൾ അവരെ തല്ലിയവശരാക്കിയത്.

മിനായി കുന്നിന്റെ താഴെ വണ്ടി ചെല്ലുന്നിടം വരെ അവർ അവരെ കൊണ്ടുചെന്നാക്കി.പോരാൻ നേരം ഷാനു അവന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു കാശ് അവരെ നിർബന്ധിച്ചേല്പിച്ചു.

ഭവാനിയമ്മ അവന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു അവരുടെ കയ്യിലുണ്ടായിരുന്ന ഒരു പ്രത്യേകതരം വെള്ളിയിൽ വൃത്താകൃതിയിൽ പച്ചക്കല്ലുപതിപ്പിച്ച മോതിരം അവനു കൊടുത്തു.ഇരുമ്പിൽ അഞ്ചുമുഖങ്ങളുള്ള ചുവന്ന കല്ലുള്ള ഒന്ന് ഖാലിദിനും കൊടുത്തു.

വേണ്ടെന്നവർ ആവുന്ന പോലെ പറഞ്ഞെങ്കിലും അവരത് വാങ്ങാതെ പോവാൻ വിടില്ല എന്ന രണ്ടാളുടെയും വാശിയിൽ ഖാലിദും ഷാനുവും അത് വാങ്ങി.

“ഈ മോതിരങ്ങൾ നിങ്ങളെക്കാൾ അർഹരായവരെ കണ്ടുമുട്ടി കൈമാറും വരെ ഏത് സാഹചര്യത്തിലും സംരക്ഷിക്കാം എന്നെനിക് വാക്കുതരണം.”

 

https://imgur.com/V69dTw2                  https://imgur.com/OpkWoXM

 

ഭവാനിയമ്മ അവരോട് പറഞ്ഞു .

“ടൺ.” നെഞ്ചിൽ കയ്യിന്റെ മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ട് ഷാനു അവർക് ഉറപ്പ് നൽകി.

പോരാ നിങ്ങളത് എനിക്ക് കയ്യിലടിച് വാക്കുതരണം.

 

ഖാലിദിനെന്തോ ഒരു പന്തികേട് തോന്നിയവൻ അവരോട് ആ മോതിരങ്ങളെ കുറിച്ച ചോദിച്ചു.ഭവാനിയമ്മയുടെ വംശപരമ്പരയിൽ നിന്ന് കൈമാറി വന്ന അവർക്കു വളരെ വേണ്ടപ്പെട്ട ഒന്നാണെന്നവർ പറഞ്ഞത് ഖാലിദ് എന്തോ വിശ്വസിച്ചില്ല.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *