ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 326

ഖുനൂസിന്റെ സുൽത്താൻ EP-3

Qunoosinte Sulthan Ep-3 | Author : Umar

[ Previous Part ] [ www.kadhakal.com]


ഖാലിദിനും ഷാനുവിനും പിന്നാലെ അബുവും ഉമറും വാപ്പിയുടെ ബുള്ളറ്റിൽ വലിയ പള്ളിയിലേക്കു തിരിച്ചു.

 

പുത്തൻപുരക്കൽ വീട് മീനായി കുന്നിന്റെ താഴ്വാരത്താണ്. വീടിനു മുൻപിൽ കണ്ണെത്താദൂരത്തോളം പുഞ്ചപ്പാടമാണ്.പാടത്തിനപ്പുറം കുത്തനെയുള്ള കീഴിശ്ശേരി മലനിരയും മലയിറങ്ങിയാൽ മയിലാവരം കാടും.

കീഴിശ്ശേരി മലയെയും പുഞ്ചപ്പാടത്തിനെയും വേർതിരിച്ചു കൊണ്ട് കൈതാരം പുഴ ഒഴുകുന്നുണ്ട്.

പുത്തൻപുരക്കൽ വീടിന്റെ വെളിയിൽ പഞ്ചായത്ത് റോഡ് കൈതാരം പുഴക്ക് സാമാന്തരമായി പുഞ്ചപ്പാടത്തിനെ ചുറ്റി പോകുന്നത് കാണാം.

കൈതാരം പുഴ ഗംഗാ ദേവിയുടെ ഭാഗമാണെന്നാണ് വിശ്വാസം.

 

ഒരിക്കൽ ശിവ പത്നി പാർവതി ദേവി താനാണ് ഏറ്റവും വലിയ ശിവ ഭക്ത എന്ന് മഹാദേവനെ ഓർമപ്പെടുത്താൻ ഒരു കൊടും തപസ്സനുഷ്ഠിക്കാൻ തീരുമാനിച്ചു.

 

തപസ്സിനെകുറിച്ചറിഞ്ഞ മഹാദേവൻ ദേവിയെ പരീക്ഷിക്കാൻ വേണ്ടി തന്റെ ജടയഴിച്ചു എന്നും.

ആദ്യത്തെ ജടകെട്ടഴിച്ചു ഗംഗ ശക്തിയായി ഒഴുകി,ഗംഗയുടെ ഒഴുക്ക് മാതാവിന്റെ തപസ്സിന് വിഘ്നം വരുത്തും എന്ന് മനസിലാക്കിയ മഹാദേവ പുത്രൻ കാർത്തികേയൻ ജലപ്രവാഹം തടഞ്ഞു നിർത്തി.

ഇതു കണ്ട് മഹാദേവൻ തന്റെ രണ്ടാമത്തെ ജടയഴിച്ചു.

ഗംഗ ഒന്നുകൂടി ശക്തിയിൽ ഒഴുകാൻ തുടങ്ങി ഇതുകണ്ട മഹാവിഷ്ണു തന്റെ സുദർശന ചക്രം കൊണ്ട് ഗംഗ പ്രവാഹം തടഞ്ഞു.

 

മൂന്നാമതായി മഹാദേവൻ തന്റെ ജട മുഴുവനായും അഴിച്ചു,

ഇത്തവണ ബ്രഹ്മദേവൻ ഗംഗ പ്രവാഹം തടഞ്ഞു രക്ഷക്കെത്തി എന്നും ഇപ്രകാരം പാർവതി ദേവി തന്റെ തപസ്സ്‌ പൂർത്തീകരിച്ചു എന്നുമാണ് വിശ്വാസം.

 

ശിവപുത്രൻ കാർത്തികേയൻ ഗംഗ പ്രവാഹം തടഞ്ഞപ്പോൾ വഴിതെറ്റി ഒഴുകിയ ഗംഗയുടെ കൈ വഴിയാണ്

കൈതാരം പുഴ എന്നാണ് ഐതീഹ്യം.

 

പുത്തൻപുരക്കൽ വീടിന്റെ കിഴക്ക് പുഞ്ചപ്പാടവും പടിഞ്ഞാറ് മിനായി കുന്നുമാണ്.

വടക്ക് അഞ്ചുകിലോമീറ്റർ മാറി അത്താണി കവല, കവലയിൽ നിന്ന് നേരെ ഓലവാക്കോട് റെയിൽവേ സ്റ്റേഷനും സിറ്റിയും.

പടിഞ്ഞാറ് മൂന്നുകിലോമീറ്റർ മാറി അത്താണി ചന്തയും.

അത്താണി ചന്ത ചുറ്റുവട്ടത്തെ പത്തിരുപതു ഗ്രാമങ്ങളുടെ പ്രധാന കച്ചവട കേന്ദ്രമാണ്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും മുതൽ മാടുകളെ വിൽക്കുന്ന മാട്ടു ചന്തവരെ രണ്ടരയേക്കറിൽ പരന്നുകിടക്കുന്നു.

വീടിന്റെ തെക്ക് വലിയപറമ്പ് നാലും കൂടിയ കവല അവിടെ നിന്ന് പടിഞ്ഞാറ് മിനായി കുന്നും,കിഴക്ക് കാതിയാളം പള്ളിയും. മുന്നോട്ട് വീണ്ടും പോയാൽ ചിറ്റൂർ.

ചിറ്റൂർ സർക്കാർ സ്‌കൂളുകളും, സ്ഥാപനങ്ങളും,ഹോസ്പിറ്റലും തീയേറ്ററുകളും എല്ലാം ഉൾകൊള്ളുന്ന ഒരു ചെറിയ സിറ്റിയാണ്.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *