Pride of Pershyana 01 [Roshan] 84

റബേക്ക പെട്ടിയിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു

അലക്സ്: എന്താണ് മോളെ പെട്ടിയിൽ..??

റബേക്ക: ഇപ്പൊ ഇതിൽ ഒന്നുമില്ല പപ്പാ.. പക്ഷെ നമ്മൾ അന്വേഷിച്ച വന്ന സാധനം ഇതിൽ തന്നെ ആയിരുന്നുഉണ്ടായിരുന്നത് അൽപ സമയം മുൻപ് വരെ

സാഷ: അത് നിനക്കെങ്ങനെ മനസ്സിലായി..??

റബേക്ക: പെട്ടിക്കുള്ളിൽ കണ്ടോ.. നിറയെ പൊടി ആണ് പക്ഷെ പ്രത്യേക ഭാഗത്തു മാത്രം ഒറ്റ പൊടി പോലുംഇല്ല.. തീർച്ചയായും പുസ്തകം ഇവിടെ ആയിരിക്കും ഉണ്ടായിരുന്നത്.. വിളക്ക് തെളിയിക്കും മുൻപ് ഞാൻറാന്തലിലെ തിരി തൊട്ടുനോക്കി ഭാഗത്തു ചൂട് ഉണ്ടായിരുന്നു അതിനാൽ നമുക്ക് തൊട്ടുമുൻപ് ആരോ ഇവിടെവന്നിട്ടുണ്ട് അവരാണ് പുസ്തകം എടുത്തു കൊണ്ടുപോയത്

അലക്സ്: അപ്പൊ മാർട്ടിന്റെ മരണതിനു ഉത്തരവാദികൾ അവരാണ് എന്നാണോ…??

റബേക്ക: സാധ്യതയില്ല.. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ എവിടെയും മുറിവുകളോ പാടുകളോ ഇല്ല.. വീടിന്റെ അകത്തു സംഘർഷം നടന്നത്തിന്റെ ലക്ഷണവും ഇല്ല..താൻ ജീവനിലേറെ വിലമതിക്കുന്ന പുസ്തകം മറ്റാരെങ്കിലും എടുക്കുന്നത് എന്ത് വില കൊടുത്തും മാർട്ടിൻ തടയും.. പക്ഷെ അങ്ങനെ ഒന്ന്നടന്നതിന്റെ തെളിവുകൾ ഒന്നും കാണാത്ത സ്ഥിതിക്ക്‌  തീർച്ചയായും ഇവിടെ വന്നവർ അദ്ദേഹത്തിന്റെ മരണശേഷമാണ് ഇവിടെ എത്തിയത് എന്ന് കരുതാം

സാഷ: അപ്പൊ അവർ അതികം ദൂരം പോയികാണില്ല ഇപ്പൊ പോയാൽ നമുക്ക് അവരെ പിടിക്കാം..

അലക്സ്: അതെ.. എന്ത് വില കൊടുത്തും പുസ്തകം നേടണം ഇല്ലെങ്കിൽ ഇത്രയും കാലത്തെ നമ്മുടെപ്രയത്നം മുഴുവൻ വെറുതെ ആവും..

ഒട്ടും സമയം പാഴാക്കാതെ മൂവർ സംഘം വീടിനു പുറത്തേക്ക് ഇറങ്ങി അന്വേഷണം ആരംഭിച്ചു

??????

നേരം വെളുക്കാൻ അധികം സമയം ഇല്ലാത്ത കൊണ്ട് അധികം ദൂരത്തല്ലാതെ കണ്ട മറ്റൊരു വീട്ടിൽ കയറാൻ ഉള്ളതയ്യാറെടുപ്പിൽ ആയിരുന്നു ജിമ്മിയും സംഘവും..

അതിനായി അവർ മുൻപ് കയറിയതിലും നല്ലത് എന്ന് തോന്നിക്കുന്ന ഒരു വീട് കണ്ടെത്തി.. കയ്യിൽ എപ്പോളുംകരുതുന്ന ചെറിയ ഒരു കമ്പി കഷ്ണം കൊണ്ട് ജിമ്മിക്ക് ഏത് വലിയ പൂട്ടും നിഷ്പ്രയാസം തുറക്കാൻസാധിക്കുമായിരുന്നു.. വിദ്യ പ്രയോഗിച്ചു തന്നെ ജിമ്മി വീടിന്റെ പൂട്ടും വളരെ വേഗത്തിൽ തുറന്നു.. അടുത്തെങ്ങും ആരും ഇല്ലെന്നു ഉറപ്പു വരുത്തി ജിമ്മിയും വോണും ബാഫ്ക്കിനും  വീടിന്റെ അകത്തേക്ക് കയറിവാതിൽ അടച്ചു

ഉള്ളിലെ കാഴ്ച കണ്ട അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. അവർ പൂട്ട് തുറന്നു കയറിയത്കേവലം ഒരു വീട്ടിലേക്ക് ആയിരുന്നില്ല അന്നാട്ടിലെ ആളുകൾ തങ്ങളുടെ വിഭവങ്ങൾ എല്ലാം സൂക്ഷിച്ചുവയ്ക്കുന്ന ഏതാനും അറകളിൽ ഒന്നിൽ ആയിരുന്നു

വോൺ: ഹോ രാത്രി മുഴുവൻ ഉറക്കം കളഞ്ഞതിനു ഇപ്പോളാണൊരു ഉപകാരം ഉണ്ടായത്..

വോൺ തോളത്തു ഇട്ടിരുന്ന കാലിച്ചാക്ക് തറയിൽ ഇട്ടുകൊണ്ട് പറഞ്ഞു

ജിമ്മി: കിട്ടുന്ന സാധനം ഒക്കെ വേഗം വാരി ചാക്കിലാക്കാൻ നോക്ക്കാവൽക്കാർ എപ്പോ വേണമെങ്കിലുംഇവിടെ എത്തും

രണ്ടു പേരും തങ്ങൾക്ക് കപ്പലിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പെറുക്കി എടുത്ത് ചാക്കിലാക്കാൻ തുടങ്ങി

എന്നാൽ ബാഫ്ക്കിൻ ആവട്ടെ തന്റെ കയ്യിൽ ഉള്ള പുസ്തകവും മുറുക്കെ പിടിച്ചു അതെല്ലാം നോക്കി നിൽക്കുകമാത്രമാണ് ചെയ്തത്

ജിമ്മി: നീയാ ബുക്കെടുത്ത് കളഞ്ഞിട്ട് മര്യാദക്ക് വന്നു ഞങ്ങളെ സഹായിച്ചോ

ബ്ബാഫ്ക്കിൻ: എന്തോ ഒരു അപകടം നമ്മളെ തേടി വരുന്നുണ്ട് ജിമ്മി

വോൺ: അപകടമോഎന്ത് അപകടം

പെട്ടന്നാണ് വാതിൽ തള്ളി തുറന്നുകൊണ്ട് ആജാനുബാഹുവായ ഒരു മനുഷ്യൻ അകത്തേക്ക് വന്നത്

അരയിലെ വാളും മറ്റ് ആയുധങ്ങളും അയാളുടെ വേഷവിധാനവും കണ്ടപ്പോൾ തന്നെ അവർക്ക് ഇയാൾ അറയുടെ കാവൽ ചുമതലയുള്ള ആളാണെന്നു മനസിലായി

ഒരു വാക്കുപോലും ഉരിയാടാതെ അയാൾ രൗദ്ര ഭാവത്തോടെ മൂന്നുപേരെയും തുറിച്ചുനോക്കിഎന്ത് ചെയ്യണംഎന്നറിയാതെ മൂവരും പകച്ചു നിൽക്കുക മാത്രമാണ് ചെയ്തത്

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം?

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Interesting ??
    Oru premam manakkunnundallo ???

  7. ❣️❣️❣️

  8. അശ്വിനി കുമാരൻ

    ❤️

Comments are closed.