ജാനകി.15[Ibrahim] 202

Views : 7278

ജാനകി.15

Author :Ibrahim

[ Previous Part ]

 

അനി അവിടെ എത്തിയപ്പോൾ ഓർക്കങ്ങളൊക്ക പൂർത്തിയായിരുന്നു. രാഹുലിന്റെ നമ്പർ അവൾക്ക് കൊടുത്തിരുന്നു അതുകൊണ്ട് ബാക്കി കാര്യങ്ങളൊക്കെ അവരാണ് സംസാരിച്ചത്. ഗസ്റ്റ് ഒന്നും വന്നിട്ടില്ല തോന്നുന്നു.

കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു അപ്പോൾ അവൾ വന്നു. ദാവണി ആണ് വേഷം.

ഇപ്പോഴാണോ വരുന്നതെന്ന് ചോദിച്ചു . ഒഫീഷ്യൽ ആയിട്ട് വിളിച്ചിട്ടൊന്നും ഇല്ലല്ലോ എന്നിട്ടും ഞാൻ ഗിഫ്റ്റും കൊണ്ടല്ലേ വന്നത് എന്നും ചോദിച്ചു കൊണ്ടു ഗിഫ്റ്റ് അനി അവളുടെ കയ്യിൽ കൊടുത്തു. അതുമായി അവൾ ഓടി അകത്തു കയറി .

അവൻ തന്ന ഗിഫ്റ്റ് എന്താ എന്നറിയാൻ അവൾ വേഗം തന്നെ അത് തുറന്നു നോക്കി.

അവൾക്കിഷ്ടപ്പെട്ട നിറത്തിലുള്ള സാരി കണ്ടപ്പോൾ അവളാകെ ത്രില്ലടിച്ചു പോയി. വേഗം തന്നെ ദാവണി മാറ്റി ആ സാരി എടുത്തുടുത്തു.

അല്ലാ ഇനി എങ്കിലും കേക്ക് മുറിക്കാൻ സമയം ആയോ എന്ന് ചോദിച്ചു കൊണ്ടാണ് അച്ഛൻ കടന്നു വന്നത് തന്നെ..

ഏഹ് ഇതേതാ ഈ സാരി ചോദിച്ചു കൊണ്ട് അച്ഛൻ വന്നപ്പോൾ അച്ഛമ്മ വാങ്ങി തന്നതാണ് എന്നും പറഞ്ഞു കൊണ്ട് ഞാൻ മെല്ലെ സ്കൂട്ടായി. അച്ഛമ്മ ആണേൽ ഇതൊക്കെ എപ്പോൾ എന്നത് പോലെ നോക്കുന്നുണ്ട്..

 

അനി
…….

അവന്മാരൊക്കെ എവിടെ പോയി കഷ്ടപ്പെട്ടു ഒരു ഓർഡർ ഒപ്പിച്ചു കൊടുത്തിട്ട് ഞാൻ ഇവിടെ പോസ്റ്റായി. അവൾ എങ്ങാനും അവളുടെ അച്ഛന് എന്നെ പരിചപ്പെടുത്തി കൊടുത്താൽ അതോടെ തീർന്നു സകലതും. ലൈറ്റ് ഒക്കെ കളർ ആക്കി സെറ്റാക്കിയിട്ടിട്ടുണ്ട്.

വിളിച്ചു തുടങ്ങിയപ്പോഴേക്കും അവരെത്തി. അവരുടെ കൂടെ ഭക്ഷണം സെറ്റ് ചെയ്യാൻ ഞാനും സഹായിച്ചു.

കുറച്ചു കഴിഞ്ഞു അകത്തുള്ള എല്ലാവരും കൂടി പുറത്തേക്കിറങ്ങി കേക്ക് മുറിക്കാൻ.

 

ഈ നാലും മൂന്നുo ഏഴാളുകൾക്കാണോ ഇവൾ ഭക്ഷണം ഓർഡർ ചെയ്തത്. ഈ അടുക്കളയിൽ തന്നെ പാചകം ചെയ്യാനുള്ളതേ ഉള്ളായിരുന്നല്ലോ. അല്ലെങ്കിലും ഉച്ചക്കുള്ളതിന്റെ ബാക്കി തന്നെ മതിയാകുമായിരുന്നു.

എന്റെ അച്ചനെ പോലെ രണ്ടു പേർ. അമ്മയെ പോലെ മൂന്നു പേർ. അവളും മുത്തശ്ശിയും പിന്നെ നാലു കുരുട്ടടയ്ക്കകളും.
വല്ലാത്ത ചെയ്ത്തായിപ്പോയി

ഞാൻ പിന്നെ അവരുടെ കണ്ണിൽ പെടാതെ മെല്ലെ അവിടെ നിന്ന് സ്കൂട്ടായി. കുറെ ആളുകൾക്കിടയിൽ അവളെ വായ് നോക്കാലോ വിചാരിച്ചു വന്ന ഞാൻ ആരായി.

ചായ പോലും കുടിച്ചില്ല ഞാൻ ഉള്ളിലുള്ള ഒരു ആകാംക്ഷ അത്ര ആയിരുന്നു.കുറച്ചു നേരം ഞാൻ അങ്ങാടിയിൽ ചുറ്റി തിരിഞ്ഞു നടന്നു. അതൊന്നും ശീലവുമില്ല വിശക്കുന്നുമുണ്ട്. പെട്ടെന്ന് തന്നെ വീട്ടിൽ ക്ക് കയറി ചെന്നാൽ ആ നീലിയുടെ വായിലുള്ളത് മുഴുവനും കേൾക്കേണ്ടി വരും. വെറുതെ ഒരു ഷർട്ട്‌ ന്റെ ക്യാഷും വേസ്റ്റ് ആയി. എന്തായാലും എപ്പോഴായാലും അങ്ങോട്ട് തന്നെ കയറിചെല്ലണം അതുകൊണ്ട് വേഗം തന്നെ പോകാം അല്ലെങ്കിൽ അവിടെ ഉള്ളത് പോലും ഒന്നും കിട്ടൂല…

Recent Stories

The Author

Ibrahim

19 Comments

  1. 💖💖💖💖

  2. നന്നായിട്ടുണ്ട് ❤❤

  3. ഇപ്പോ ശരിയായേ ല്ലോ
    അടിപൊളി

    1. ഇബ്രാഹിം

      ആയോ 😄

  4. Poli ❤️❤️

    1. ഇബ്രാഹിം

      ♥️♥️😃

  5. Super bro
    More exciting ❤️🖤

    1. ഇബ്രാഹിം

      👍👍

  6. നന്നായിട്ടുണ്ടട്ടോ❤️

    1. ഇബ്രാഹിം

      Thanks 😊

  7. 😂😂❤❤❤

    1. ഇബ്രാഹിം

      🤩🤩♥️♥️

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤😇

  9. ഇബ്രാഹിം

    😁😁

  10. Evide page okke evide 🥰 nyz bro 💛🤩

    1. ഇബ്രാഹിം

      😄😄👍

  11. ഹബീബി പേജ് കുറച്ചു. എന്നാലും സാരമില്ല

  12. 💓💓💓💓💓💓💓💓💓

  13. Nice broo👍❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com