ജിമ്മി: പിന്നെ സത്യം… നിനക്ക് അറിയോ എന്റെ പപ്പയെ.. ജീവിതകാലം മുഴുവൻ പേർഷ്യാന, നിധി എന്നുംപറഞ്ഞു കള്ളും കുടിച്ചു നടന്ന ആളാ അങ്ങേര്.. എന്നെയോ എന്റെ അമ്മയെയോ നോക്കുന്നതിനു പകരംഅങ്ങേരുടെ ശ്രദ്ധ മുഴുവൻ ഈ നശിച്ച നിധിയിൽ ആയിരുന്നു.. ഞാൻ ഇപ്പൊ ഈ അവസ്ഥയിൽ എത്താനുള്ളകാരണവും ഇത് തന്നെ ആണ്…
ജിമ്മി ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി…
ജിമ്മി: എന്റെ പപ്പയുടെ പാത പിന്തുടർന്ന് നശിക്കാൻ എന്നെകൊണ്ട് പറ്റില്ല…
വോൺ: പക്ഷെ ചിലപ്പോ നിന്റെ പപ്പ പറഞ്ഞതും ഈ പുസ്തകത്തിൽ ഉള്ളതും ഒക്കെ സത്യമാണെങ്കിലോ… പേർഷ്യാന ശരിക്കും ഉണ്ടെങ്കിലോ…
ജിമ്മി: ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കീ നിധി വേണ്ട… നിങ്ങൾ വരുന്നുണ്ടെങ്കിൽ വാ…
ജിമ്മി വാതിൽ തുറന്ന് ഇരുട്ടിലൂടെ ആരും ഇല്ലെന്നു ഉറപ്പുവരുത്തി പുറത്തേക്ക് നടന്നു.. കൂടെ വോണുംബാഫക്കിനും പുറത്തേക്ക് പോയി പക്ഷെ അപ്പോഴും ബാഫ്ക്കിൻ ആ പുസ്തകം തന്റെ കയ്യിൽ ഭദ്രമായിപിടിച്ചിരുന്നു… എന്തുകൊണ്ടോ അങ്ങനെ ചെയ്യാനാണു ബാഫ്ക്കിന്റെ മനസ്സ് അവനോട് പറഞ്ഞത്…
??????
ഇതേ സമയം തങ്ങൾക്ക് പേർഷ്യാനയിലേക്ക് എത്താനുള്ള ദീർഘദൂര പാതയുടെ ആദ്യ ചവിട്ടുപടിയായി മാർട്ടിന്റെവീട് കണ്ടുപിടിക്കാൻ ഉള്ള അന്വേഷണത്തിൽ ആയിരുന്നു അലക്‌സും സാഷയും റബേക്കയും .. ഒരുപാട്അലഞ്ഞ അവർ ഗ്രാമത്തിന്റെ ഉൾപ്രദേശത്തേക്ക് കടലിനോട് അടുത്ത് കിടക്കുന്ന ഭാഗത്തു എത്തപ്പെട്ടു..
അലക്സ്: പപ്പയുടെ ഡയറിയിലെ വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഏതാണ്ട് ഈ ഭാഗത്തു എവിടെയോ ആണ്മാർട്ടിൻ താമസിച്ചിരുന്നത് എന്നാണു കാണിക്കുന്നത്..
സാഷ: പക്ഷെ ഇവിടെ വീടുകൾ ഒന്നും തന്നെ ഇല്ലല്ലോ പപ്പാ..
റബേക്ക: ഉണ്ട്…
വിജനതയിൽ കണ്ട ഒരു പഴയ കൊച്ചു വീട് ചൂണ്ടി റബേക്ക പറഞ്ഞു.. ഒട്ടും സമയം വൈകിക്കാതെ വീടുംപരിസരവും അന്വേഷിക്കാൻ അവർ അങ്ങോട്ട് നടന്നു…
അലക്സ്; വീടിന്റെ നിർമ്മിതിയിലെ ശൈലിയും പഴക്കവും കണ്ടിട്ട് ഇത് തന്നെയാവും മാർട്ടിന്റെ വീട് എന്നാണുതോന്നുന്നത്…
റബേക്ക: എന്നാൽ ഇനി സമയം കളയേണ്ട പപ്പാ നമുക്ക് അദ്ദേഹത്തെ വിളിക്കാം…
അലക്സ് പതുക്കെ വീടിന്റെ മുൻവാതിക്കൽ ചെന്ന് വാതിലിൽ രണ്ടുമൂന്നു തവണ മുട്ടിനോക്കി പക്ഷെ മറുപടിഒന്നും ലഭിച്ചില്ല…
അലക്സ് വീണ്ടും ശക്തിയായി ഒന്ന് തട്ടിയതും അകത്തു നിന്നും കുറ്റിയിടാത്ത ആ വാതിൽ പതുക്കെ തുറന്നു…
സംശയത്തോടെ പരസ്പരം നോക്കിയ മൂവരും പതിയെ വാതിൽ തുറന്നു അകത്തേക്ക് കയറി..
അകത്തെത്തിയതും അലക്സ് തന്റെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ ടോർച് കത്തിച്ചു… തറയിൽ നിർജീവനായികിടക്കുന്ന വൃദ്ധനെ കണ്ട മൂവരും ഒരുപോലെ ഞെട്ടി…
താൻ നന്നേ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതാണ് എങ്കിലും ഇപ്പോൾ നല്ല രൂപമാറ്റം സംഭവിച്ചിട്ടുണ്ട് എങ്കിലും മരിച്ചുകിടക്കുന്ന ആ വ്യക്തി മാർട്ടിൻ വോൾഫ് ആണെന്ന് അലക്സിന് ബോധ്യമായി…
അലക്‌സും സാഷയും വേഗം മാർട്ടിന്റെ അടുത്തേക്ക് ചെന്ന് അദ്ദേഹം മരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താൻശ്രമിച്ചു.. ഇതേ സമയം വിളക്കിന്റെ വെട്ടത്തിൽ ആ മുറിയും മുറിക്ക് മൂലയിൽ തുറന്നു വച്ചിട്ടുള്ള തകര പെട്ടിയുംപരിശോധിക്കുകയായിരുന്നു റബേക്ക…
സാഷ: ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചത്..??
♥♥♥
തുടക്കം ഗംഭീരം
അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ
സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം?
വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….
ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…
സ്നേഹത്തോടെ.. ❤
Bro adipoli adhutha part petan ayake
Poli man?
Interesting ??
Oru premam manakkunnundallo ???
❣️❣️❣️
❤️