Pride of Pershyana 01 [Roshan] 84

പക്ഷെ ഏവരെയും നിരാശപ്പെടുത്തികൊണ്ട് തകരപ്പെട്ടിയിൽ ആകെ ഉണ്ടായിരുന്നത് അങ്ങിങ്ങായി ദ്രവിച്ചഒരു പഴയ പുസ്തകം മാത്രമായിരുന്നു..

ഇത് കണ്ടതോടെ ജിമ്മിയുടെ സകല പ്രതീക്ഷയും നശിച്ചു.. അവൻ എഴുന്നേറ്റ് മുറിക്ക് നടുവിൽ വന്നു നിന്ന്  ആലോചിച്ചു

അത് കണ്ടതോടെ വോണും എഴുന്നേറ്റ് ജിമ്മിയുടെ അടുത്തേക്ക് ചെന്നുഎന്നാൽ ബാഫ്ക്കിൻ മാത്രംഅപ്പോഴും പുസ്തകത്തിൽ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു

വോൺ : അപ്പൊ പ്രതീക്ഷയും പോയിഇപ്പൊ നേരം വെളുക്കും.. ഇനി നാളെ രാത്രി ആകുന്ന വരെ എന്ത്എടുത്തു വച്ച് വിഴുങ്ങും

ജിമ്മി: ഉപ്പു വെള്ളം ഉണ്ടല്ലോ ആവശ്യത്തിന് അതും കുടിച്ചു ചാവാം

ബ്ബാഫ്ക്കിൻ: ജിമ്മീ

പെട്ടിയിൽ ഉണ്ടായിരുന്ന പുസ്തകം കയ്യിലെടുത്ത ബാഫ്ക്കിൻ അതിൽ തന്നെ സൂക്ഷിച്ച നോക്കിക്കൊണ്ട്ജിമ്മിയെ വിളിച്ചു

ജിമ്മിയും വോണും ഒരുമിച്ച് ബാഫ്ക്കിന്റെ അടുത്തേക്ക് ചെന്നു

ജിമ്മി: എന്താടാ

ബ്ബാഫ്ക്കിൻ: ജിമ്മീ നീ പറഞ്ഞത് ഏറെക്കുറെ ശരിയാണ്

ജിമ്മി: ഞാൻ എന്ത് പറഞ്ഞെന്ന്

ബ്ബാഫ്ക്കിൻ: പെട്ടിക്കുള്ളി നിധി ഉണ്ടാകും എന്ന് നീ പറഞ്ഞില്ലേ അത്

വോൺ: ചിതലുപിടിച്ച പുസ്തകം ആണോ നിന്റെ നിധി…??

ജിമ്മി: അതെ.. കീറിപ്പറിഞ്ഞ പുസ്തകം വച്ച് നമ്മൾ എന്ത് ചെയ്യാനാ??

ബ്ബാഫ്ക്കിൻ: നിധി ഇതല്ലപക്ഷെ നിധിയിലേക്ക് എത്താൻ ഇത് നമ്മളെ സഹായിച്ചാലോ??

ജിമ്മി: നീ മര്യാദക്ക് കാര്യം പറ

ബാഫക്കിൻ: ആദ്യം നിങ്ങൾ പുസ്തകത്തിൻറെ പേരൊന്നു നോക്ക്

ബ്ബാഫ്ക്കിൻ പുസ്തകം അവർക്ക് നേരെ ഉയർത്തി കാണിച്ചുജിമ്മിയും വോണും ഒരുമിച്ച് പുസ്തകത്തിന്റെപേര് വായിച്ചുബുക്ക് ഓഫ് ഇക്കൂബിയൻസ്

ബ്ബാഫ്ക്കിൻ: അതെദി ഗ്രേറ്റ് ബുക്ക് ഓഫ് ഇക്കൂബിയൻസ്

ജിമ്മി: ഇക്കൂബിയൻമാരുടെ ബുക്ക് എങ്ങനെ ഇവിടെ എത്തി അതും ഇയാളുടെ കയ്യിൽ

ബ്ബാഫ്ക്കിൻ: വർഷങ്ങൾക്ക് മുൻപ് ഇക്കൂബിയൻ കൊട്ടാരത്തിൽ നിന്നും മോഷ്ടിക്കപെട്ടതാണ് പുസ്തകംഅന്ന് മുതൽ ഇന്ന് വരെ പുസ്തകം അന്വേഷിച് ഒരുപാട് പേരാണ് അലയുന്നത്

വോൺ ബാഫ്ക്കിന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി പരിശോധിച്ച് നോക്കി

വോൺ: അതിനു മാത്രം എന്താണ് പഴയ പുസ്തകത്തിൽ ഉള്ളത്

ബാഫ്ക്കിൻ: പുറം ലോകം കണ്ടിട്ടില്ലാത്ത പേർഷ്യാന എന്ന മാന്ത്രിക ദ്വീപിന്റെ ചരിത്രവും റോയൽ പ്രൈഡ്വാൾട്ടിനെ കുറിച്ചുള്ള വിവരണവും

ജിമ്മി: ആഹ് ഇപ്പൊ സംഗതി പിടികിട്ടി.. പേർഷ്യാന എന്ന് പേരുള്ള ആരും കണ്ടിട്ടില്ലാത്ത ഒരു മാന്ത്രിക ദ്വീപുംഅവിടത്തെ കുറെ നിധിയും.. എന്റെ ചെറുപ്പം തൊട്ടു കേൾക്കുന്നതാ ഞാനീ പുളു കഥ

ബ്ബാഫ്കിൻ: കെട്ടുകഥയല്ല ജിമ്മിപേർഷ്യാന പകൽ പോലെ സത്യമാണ്

വോൺ: നിങ്ങൾ രണ്ടാള് പറയുന്നതും എനിക്ക് മനസിലാവുന്നില്ല

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം?

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Interesting ??
    Oru premam manakkunnundallo ???

  7. ❣️❣️❣️

  8. അശ്വിനി കുമാരൻ

    ❤️

Comments are closed.