നരച്ച താടിയും മുടിയും നീട്ടി വളർത്തിയ, മുഷിഞ്ഞ കീറിയ വസ്ത്രങ്ങളും അണിഞ്ഞ ഒരു വൃദ്ധൻ തറയിൽകിടക്കുന്നു…
വാസ്തവത്തിൽ ആ വീടിനകത്ത് ആകെ ഉണ്ടായിരുന്നത് ആ വൃദ്ധനും ഒരു തകര പെട്ടിയും മാത്രം ആയിരുന്നു…
വോൺ: ഡാ.. ഇയാള് ഉറങ്ങുവാണോ അതോ തട്ടി പോയോ..??
ജിമ്മി: പോടാ.. കണ്ടാൽ അറിഞ്ഞൂടെ പുള്ളി നല്ല ഉറക്കാ…
ബാഫ്‌ക്കിന്: തെറ്റി പോയി ജിമ്മി…
ജിമ്മി: എങ്ങനെ..??
ബാഫ്കിൻ: അയാള് മരിച്ചിട്ട് ഇപ്പൊ ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞ് കാണും…
ജിമ്മി: ഒന്ന് പോടാ.. ഇവിടെ മനുഷ്യന്മാർ ഉണ്ട് കാര്യങ്ങള് ഒക്കെ തീരുമാനിക്കാൻ.. കുരങ്ങൻ്റെ സഹായംതൽക്കാലം വേണ്ട…
വോൺ: എന്നാല് ആ സംശയം അങ്ങ് തീർത്തുകളയാം…
വോൺ പതിയെ വിളക്ക് തെളിയിച്ചു… എന്നിട്ട് തറയിൽ കിടക്കുന്ന വൃദ്ധൻ്റെ അടുത്തേക്ക് ചെന്ന് മൂക്കിൻതുമ്പിലേക്ക് വിരൽ വച്ച് നോക്കി….
വോൺ: ജിമ്മീ ……………
റെക്സ്: കിടന്നു അലറാതെ.. എന്താ കാര്യം…
വോൺ: ബാഫ്ക്കിൻ പറഞ്ഞത് നേരാടാ.. ഇയാള് മരിച്ചതാ….
ജിമ്മി: ഒന്ന് പോടാ.. മാറ്.. ഞാൻ നോക്കാം..
ജിമ്മി വോണിനെ തള്ളി മാറ്റി വൃദ്ധൻ്റെ മൂക്കിൻ തുമ്പിൽ വിരൽ വച്ച് നോക്കി…
എന്നിട്ടും സംശയം മാറാത്തത് കൊണ്ട് കഴുത്തിൽ കൈ വച്ച് മിടിപ്പ് ഉണ്ടോ എന്ന് പരിശോധിച്ചു. പക്ഷേ എല്ലാശ്രമങ്ങളും വിഫലമായി..
ജിമ്മി: ഉം.. ശരിയാ.. ഇയാള് മരിച്ചതാ..
ബാഫ്കിൻ: അതല്ലേ ഞങ്ങളും പറഞ്ഞത്..
വോൺ: അല്ല ഇനി എന്താ പരിപാടി.. ഇവിടുന്ന് എത്രേം പെട്ടന്ന് പുറത്ത് കടക്കുന്നതാണ് നല്ലത്… ആരേലുംകണ്ടാൽ ഇതും ഇനി നമ്മുടെ തലേൽ ആവും.
ജിമ്മി എഴുന്നേറ്റ് നിന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി..
ജിമ്മി: എന്തായാലും വന്നതല്ലേ എന്തേലും തടയുവോ എന്ന് നോക്കാം.. ഏതായാലും ഇങ്ങേരു മരിച്ചില്ലെ.. ഇനിഇപ്പൊ ഇതൊന്നും ആവശ്യമില്ലല്ലോ..
വോൺ: അതിന് എന്ത് തേങ്ങ ഉണ്ട് ഇവിടെ എടുക്കാൻ..
ജിമ്മി: ഈ വയസായ ആളുകൾ ഒക്കെ തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ച് വക്കുന്ന ഒരു സ്ഥലമുണ്ട്..
ജിമ്മി തൻ്റെ കൈ മുറിയുടെ മൂലയിൽ ഇരിക്കുന്ന തകര പെട്ടിയിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു…
വോൺ: ആ അത് നേരാ എന്റെ മുത്തച്ഛന്റെ കയ്യിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു പെട്ടി..
ജിമ്മി: എന്നിട്ട് അതിന്റെ അകത്ത് എന്തായിരുന്നു..??
വോൺ: അങ്ങേരുടെ കുറെ കീറിയ തുണിയും പിന്നെ രണ്ടുമൂന്നു ചെമ്പ് തുട്ടും..
ജിമ്മി: അത് നിന്റെ മുത്തച്ഛൻ…പക്ഷെ നീ നോക്കിക്കോ ഈ പെട്ടിയിൽ നല്ലൊരു നിധി നമ്മളെ കാത്തിരിപ്പുണ്ട്മോനെ…
ജിമ്മി വേഗം പെട്ടിക്ക് അരികിലേക്ക് ചെന്ന് അതിന്റെ പൂട്ടുകൾ ഇളക്കാൻ തുടങ്ങി…
ആകാംഷയോടെ കയ്യിൽ വിളക്കും പിടിച്ച വോൺ ജിമ്മിക്ക് അരികിൽ തന്നെ ഇരുന്നു.. എല്ലാം കണ്ടുകൊണ്ട്ബാഫ്ക്കിൻ അവരുടെ കൂടെ നിന്നു…
പൂട്ടുകൾ എല്ലാം അഴിച്ച ശേഷം ഏറെ പ്രതീക്ഷയോടെ ജിമ്മി പതുക്കെ പെട്ടിയുടെ മൂടി മുകളിലേക്ക് ഉയർത്തി… പഴയ ആ തകര പെട്ടി തുറക്കുന്ന ശബ്ദം ആ മുറിയിൽ ആകെ നിറഞ്ഞു…
ജിമ്മി പറഞ്ഞ ഉള്ളിലെ നിധി കാണുവാനായി വോൺ വിളക്ക് നന്നായി ഉയർത്തി പെട്ടിക്കുള്ളിലേക്ക് വെളിച്ചംപകർന്നു…
♥♥♥
തുടക്കം ഗംഭീരം
അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ
സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം?
വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….
ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…
സ്നേഹത്തോടെ.. ❤
Bro adipoli adhutha part petan ayake
Poli man?
Interesting ??
Oru premam manakkunnundallo ???
❣️❣️❣️
❤️