(ഇതാണ് വോൺ.. ജിമ്മിയുടെ ഉറ്റ സുഹൃത്ത്… എല്ലാ കാര്യത്തിലും ഒറ്റ കെട്ടായി നിൽക്കുന്ന ഇണ പിരിയാത്തചങ്ങാതിമാർ…)
ജിമ്മി: ഏയ്…. എന്താ.. ഒന്നുല്ല…
വോൺ: അപ്പോ ഫയറിംഗ് കേട്ടത്…??
ജിമ്മി: അത്.. അത്.. ഞാൻ ബാഫ്‌ക്കിനെ ഒന്ന്…
വോൺ: ആ അതെന്തേലും ആകട്ടെ.. കയ്യിൽ ഉള്ള സാധനങ്ങൾ ഒക്കെ തീർന്നു.. ഇനി ആകെ ഉള്ളത് കടലിലെഉപ്പ് വെള്ളം മാത്രമാണ്…
ജിമ്മി: അത് പിന്നെ ആവശ്യത്തിന് ഉണ്ടല്ലോ…
ജിമ്മി തോക്ക് തിരികെ അരയിലേക്ക് തന്നെ വച്ചു…
എന്നിട്ട് വീണ്ടും മരപ്പലകയിൽ പോയി കിടന്നു…
വോൺ ജിമ്മിയുടെ പുറകെ പോയി..
വോൺ: അപ്പോ.. ഇവിടെ കിടന്ന് ചാകാൻ ആണോ നിന്റെ പരിപാടി…
ജിമ്മി വോണിനെ ഒന്ന് നോക്കിയ ശേഷം വീണ്ടും മേലോട്ട് നോക്കി കിടക്കാൻ ആരംഭിച്ചു…
വോൺ: ശരി.. ഓകെ… എന്നാ പിന്നെ ഇവിടെ കിടന്ന് ചാകാം…
ഇത് കേട്ടപ്പോൾ ബാഫ്‌കിൻ പാറി അവരുടെ അടുത്തേക്ക് എത്തി…
ബാഫ്‌ക്കിൻ: വിലക്കുള്ള സ്ഥിതിക്ക് കരയിൽ പോയാൽ അവർ കെട്ടി തൂക്കും.. പക്ഷേ കരയിൽ പോകാതെസാധനങ്ങൾ കിട്ടില്ലല്ലോ…
ജിമ്മി: കരയിൽ ഉള്ളവർ കണ്ടാൽ അല്ലേ പ്രശ്നം ഒള്ളു…
വോൺ: കാണാതെ എങ്ങനെ പോകും…
ജിമ്മി: രാത്രി പോകാം…
ബാഫ്‌ക്കിൻ: യു മീൻ.. മോഷണം…
ജിമ്മി: എസ്…
വോൺ: ഓകെ.. അപ്പോ രാത്രി പോകാം… പക്ഷേ കപ്പൽ…
ജിമ്മി: കപ്പലും കൊണ്ട് അങ്ങോട്ട് ചെന്നാൽ അവർ വെടിവെച്ച് കൊല്ലും.. അതോണ്ട് കപ്പൽ കുറച്ച് അടുപ്പിച്ചിട്ട്‌നീന്തി പോകാം…
ബാഫ്‌ക്കിൻ: അപ്പോ ഞാൻ..??
ജിമ്മി: നിനക്ക് അതിനാണല്ലോ ചിറക്.. നീ പാറി വാ..
ബാഫ്‌ക്കിൻ: ഓകെ…
?????????
(ഇതേ സമയം കരയിൽ ഉള്ള ഒരു കൊച്ചു മരം കൊണ്ട് നിർമ്മിച്ച വീട്ടിൽ…)
ഒരു മേശ, അതിനു മുകളിൽ നീളത്തിൽ വിരിച്ചിട്ട ഒരു തുണി.. വെറും തുണി അല്ല.. അതിൽ വരച്ചിരിക്കുന്നത്ഒരു മാപ്പ് ആണ്.. തുണിയുടെ പഴക്കം കണ്ടാൽ തന്നെ അറിയാം മാപ്പ് എത്ര പഴയത് ആണെന്ന്…
മേശക്ക് മുകളിൽ കത്തിച്ച് വച്ചിരിക്കുന്ന വിളക്കിൽ നിന്നുള്ള മഞ്ഞ വെളിച്ചം അവിടം ആകെ പ്രകാശംപരത്തിയിരുന്നു…
മേശക്ക് അരികിൽ വച്ച കസേരയിൽ ഇരുന്ന് മാപ്പിലേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്ന ഒരു മധ്യവയസ്കനെകാണാം…
(ഇതാണ് അലക്സ്.. ആളൊരു ശാസ്ത്രകാരൻ എന്നൊക്കെ വേണമെങ്കിൽ പറയാം ശരിക്കും പറഞ്ഞാൽനാവികൻ ആണ്.. വളരെ വർഷങ്ങൾ ആയി ഒറ്റ ലക്ഷ്യം മാത്രമാണ് പുള്ളിയുടെ മനസ്സിൽ ഉള്ളത്.. എങ്ങനെയെങ്കിലും റോയൽ പ്രൈഡ് വാൾട്ട് കീഴടക്കണം…)
അലക്സ് മാപ്പിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി കൊണ്ട് ഇരിക്കുകയാണ്…
…: എന്തെങ്കിലും ക്ലൂ കിട്ടിയോ പപ്പാ..??
അലക്സിന്റെ തോളിൽ കൈ വച്ചുകൊണ്ട് ഒരു പെൺകുട്ടി അദ്ദേഹത്തോട് ചോദിച്ചു…
(ഇതാണ് സാശ.. അലക്‌സിന്റെ ഇളയ മകൾ.. തന്റെ പപ്പയുടെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന മകൾ..)
അലക്സ്: ഇല്ല മോളെ… നീ അവളെ വിളിക്ക്…
അത് കേട്ടതും സാശ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..
സാശ: റബേക്ക..
അകത്തു നിന്നും സുന്ദരിയായ മറ്റൊരു പെൺകുട്ടി പുറത്തേയ്ക്ക് ഇറങ്ങി വന്നു..
(ഇതാണ് റബേക്ക.. അലക്‌സിന്റെ മൂത്ത മകൾ.. അല്ലറ ചില്ലറ തല്ലു കൊള്ളിത്തരം ഒക്കെ കയ്യിൽ ഉള്ള മഹാസൂത്ര ശാലിയും ബലശാലിയും ആയ പെൺകുട്ടി…)
റബേക്ക: എന്ത് പറ്റി പപ്പാ..??
അലക്സ്: മാപ്പിന്റെ പണി ഏകദേശം പൂർത്തിയായി…
♥♥♥
തുടക്കം ഗംഭീരം
അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ
സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം?
വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….
ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…
സ്നേഹത്തോടെ.. ❤
Bro adipoli adhutha part petan ayake
Poli man?
Interesting ??
Oru premam manakkunnundallo ???
❣️❣️❣️
❤️