Pride of Pershyana 01 [Roshan] 84

?????????????

Ep. 01      |     ഫസ്റ്റ് യൂണിയൻ….

വിശാലമായ പരന്ന് കിടക്കുന്ന കടൽനീല നിറത്തിൽ ഉള്ള ആകാശത്തിൽ വെള്ള പഞ്ഞി കെട്ടുകൾ പോലെമേഘങ്ങൾ ഒഴുകി നടന്നു

ദൂരേ നിന്ന് ഒരു കടൽ കാക്ക പാറി വരുന്നു

കാക്ക, അങ്ങ് ദൂരെ കടലിലെ ഓളത്തിന് അനുസൃതമായി ആടി ഉലയുന്ന കപ്പലിന്റെ പായ്‌ മരം ലക്ഷ്യമാക്കിആണ് പറക്കുന്നത്

വളരെ പഴഞ്ചൻ ആയ ഒരു പായ്‌ കപ്പൽ ആയിരുന്നു അത്

മരം കൊണ്ട് നിർമ്മിച്ച കപ്പലിന്റെ പലഭാഗങ്ങളും ദ്രവിച്ചതും ഇളകി പൊളിഞ്ഞതും ആയിരുന്നു..

കപ്പലിന്റെ പായ കീറിപോയത് കൊണ്ട് പല ഇടത്തും ഏച്ച് തുന്നിയത് ആയിരുന്നു

പായമരത്തിന്റെ മുകളിൽ ഇരുന്ന കാക്ക ഒന്ന് ശരിക്കും ഇരുന്ന ശേഷം മറ്റൊന്നും നോക്കാതെ താഴോട്ട്കാഷ്ട്ടിച്ചു

ഭാഗ്യമോ നിർഭാഗ്യമോ അത് നേരെ വന്നു വീണത് താഴെ വീപ്പകൾ അടുക്കി വച്ച് അതിനു മുകളിൽ ഒരു മരകഷ്ണം വച്ച് കിടക്കുന്ന ആളുടെ മുഖത്ത് ആയിരുന്നു

(ഇതാണ് നമ്മുടെ നായകൻ ജിമ്മി പുള്ളിയെ പറ്റി പറയുകയാണെങ്കിൽ, മഹാ ധൈര്യ ശാലിയായ ഒരു ഭീരു.. അതി ശക്തനായ ഒരു ദുർബലൻഅങ്ങനെ പറയാൻ ഉള്ള കാരണം നമുക്ക് വഴിയേ പരിശോധിക്കാംഅല്ലറചില്ലറ മോഷണവും തല്ലുകൊള്ളിത്തരവും ഒക്കെയായി ജീവിക്കുന്നു.. ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾകരയിൽ ഉള്ളവർ ഊരു വിലക്ക് കൽപ്പിച്ചുഇപ്പോ കടലിൽ ആണ് വാസം.. സ്വന്തമായി ആകെ ഉള്ളത് തോറഎന്ന പേരുള്ള കപ്പൽ മാത്രം ആണ്.. സ്വയം ഒരു ക്യാപ്റ്റൻ ആയും കടൽ കൊള്ളക്കാരൻ ആയും ആണ്പുള്ളി പ്രഖ്യാപിച്ചിരിക്കുന്നത്…)

ഉറക്കം തടസപ്പെട്ട ജിമ്മി ചാടി എഴുന്നേറ്റുമുഖത്ത് നനവ് അനുഭവപ്പെട്ടത് കൊണ്ട് കൈകൊണ്ട് തടവി നോക്കി

രൂക്ഷ ഗന്ധം വന്നപ്പോൾ തന്നെ സംഗതി കാക്ക കാഷ്ഠം ആണെന്ന് മനസ്സിലായി..

ജിമ്മിയുടെ പ്രവർത്തികൾ എല്ലാം കണ്ട് പൊട്ടിച്ചിരിക്കുക ആയിരുന്നു മറ്റൊരാൾ

(ഇതാണ് ബാഫ്‌കിൻ.. അതെ.. ആളൊരു കുരങ്ങൻ ആണ്.. വെറും കുരങ്ങൻ അല്ല.. ഒരുപാട് മാന്ത്രിക ശക്തികൾഉള്ള പറക്കാനും സംസാരിക്കാനും കഴിവുള്ള കുരങ്ങൻഇക്കൂബിയൻ കൊട്ടാരത്തിൽ കവർച്ച നടത്താൻ പോയജിമ്മിക്കും സംഗത്തിനും അവിടെ നിന്ന് ആകെ കിട്ടിയത് സ്വന്തം ജീവനും പിന്നെ കുരങ്ങനും മാത്രംആയിരുന്നു

അവിടെ ഒരു കൂട്ടിൽ അടിമയാക്കി വച്ചിരുന്ന തന്നെ മോചിപ്പിച്ച ജിമ്മിയോടുള്ള നന്ദി സൂചകമായി ബാഫ്‌കിൻഇപ്പോൾ അവരുടെ കൂടെ ആണ്പക്ഷേ ബാഫ്‌കിന്റെ പക്കൽ ഉള്ള മാന്ത്രിക ശക്തികളെ കുറിച്ച് ജിമ്മിക്ക് വലിയധാരണകളും ഇല്ല…)

ബാഫ്‌കിന്റെ ചിരി കൂടി കണ്ടപ്പോൾ കലി കയറിയ ജിമ്മി അരയിൽ ഉണ്ടായിരുന്ന തുരുമ്പെടുത്ത പഴയ മോഡൽറിവാൾവർ കയ്യിലെടുത്ത് മുകളിലേക്ക് നോക്കി കാക്കക്ക്‌ നേരെ വെടി ഉതിർത്തു

വെടി കൊണ്ടില്ല എന്ന് മാത്രമല്ല.. പുച്ഛത്തോടെ ഒന്ന് മൂട് കുടഞ്ഞ ശേഷം കാക്ക അവിടെ നിന്ന് പാറി പോകുകയുംചെയ്തു….

ഇത് കൂടി കണ്ടപ്പോൾ ചിരി അടക്കാൻ ആവാതെ ബാഫ്‌ക്കിൻ വായ പൊത്തി ചിരിക്കാൻ തുടങ്ങി..

ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ജിമ്മി ബാഫ്‌ക്കിന് നേരെ തോക്ക് ചൂണ്ടി

പെട്ടന്ന് തന്നെ ബാഫ്‌ക്കിന്റെ ചിരി നിൽക്കുകയും ചെയ്തു

ബാഫ്‌ക്കിൻ: ഓകെഓകെ.. നിർത്തി.. കൂൾ ഡൗൺ….കൂൾ ഡൗൺ

……:  ജിമ്മി .. എന്ത് പറ്റി….

കപ്പലിന്റെ അടിയിലെ അറയിൽ നിന്ന് ഒരാൾ പരിഭ്രാന്തിയോടെ പുറത്തേക്ക് വന്നു

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം?

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Interesting ??
    Oru premam manakkunnundallo ???

  7. ❣️❣️❣️

  8. അശ്വിനി കുമാരൻ

    ❤️

Comments are closed.