അലക്സ് അത് കേട്ടതും പുച്ഛത്തോടെ ഒന്ന് ചിരിച്ചു… എന്നിട്ട് റബേക്കയെ നോക്കി പറഞ്ഞു…
അലക്സ്: മോളെ ഈ കോമാളികളെ ഇപ്പോൾ തന്നെ നാട്ടുകാർക്ക് പിടിച്ചു കൊടുത്തേക്കാം.. സംഭരണ ശാലകൊള്ളയടിച്ച വിവരം കൂടി അറിയുമ്പോൾ ബാക്കി കാര്യങ്ങൾ അവർ നോക്കിക്കൊള്ളും…
ബ്ബാഫ്ക്കിൻ: ഞങ്ങളെ നാട്ടുകാർക്ക് വിട്ടുകൊടുത്താൽ പിന്നെ നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കലും നടക്കും എന്ന്പ്രതീക്ഷിക്കണ്ട…
ഇത് കേട്ട അച്ഛനും മക്കളും പരസ്പരം നോക്കി…
ബ്ബാഫ്ക്കിൻ: പുസ്തകത്തിന്റ താളുകളിൽ ഉണ്ടായിരുന്ന അക്ഷരങ്ങൾ തിരികെ കൊണ്ടുവരാൻ ഉള്ള വിദ്യഎനിക്ക് മാത്രമേ അറിയൂ…
ഇത് കേട്ട അലക്സ് വേഗം ബാഫ്ക്കിന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു…
അലക്സ്: പറയൂ… എന്താണ് ആ വിദ്യ…
ജിമ്മി: വിദ്യ ഒക്കെ എന്റെ സുഹൃത് പറഞ്ഞു തരും പക്ഷെ അതിനൊരു കണ്ടീഷൻ ഉണ്ട്..
അലക്സ്: എന്ത് കണ്ടീഷൻ..??
ജിമ്മി: നിധി തേടിയുള്ള നിങ്ങളുടെ ഈ യാത്രയിൽ ഞങ്ങൾക്കും തുല്യ പങ്കാളിത്തം വേണം… കിട്ടുന്നത് എന്ത്തന്നെ ആയാലും പാപ്പാതിയായി വിഭജിക്കണം…
റബേക്ക: സാധ്യമല്ല…!!!!
സാഷ: അതെ ഏതോ നാട്ടിൽ ഉള്ള വലിഞ്ഞു കേറി വന്ന ആളുകളെ ഒന്നും ഞങ്ങളുടെ കൂടെ കൂട്ടാൻസാധിക്കില്ല…
അലക്സ്: ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം….
അലക്സ് തന്റെ മക്കളെ കൂട്ടി മുറിയുടെ ഒരു വശത്തേക്ക് നിന്നു…
റബേക്ക: പപ്പ എന്തിനാ ആലോചിക്കാം എന്ന് പറഞ്ഞത്..??
അലക്സ്: നിങ്ങൾ കരുതും പോലെ അല്ല കാര്യങ്ങൾ… ആ കുരങ്ങന് എന്തൊക്കെയോ ചില മാന്ത്രിക ശക്തികൾഉണ്ട്.. ആ കുരങ്ങൻ നമ്മുടെ കൂടെ ഉള്ളത് ഈ യാത്രയിൽ നമുക്ക് എന്തുകൊണ്ടും നല്ലതാണ്… പക്ഷെഅവന്മാരെ കൂടെ കൂട്ടാതെ കുരങ്ങനെ നമുക്ക് കൊണ്ടുപോവാൻ സാധിക്കില്ല.. തൽക്കാലം നമുക്ക് ഇതിനുസമ്മതിക്കാം പക്ഷെ യാത്രയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇവരെ നമുക്ക് നമ്മുടെ വഴിയിൽ നിന്ന്തഞ്ചത്തിൽ ഒഴിവാക്കാം… അതും പോരാഞ്ഞു അവരുടെ കയ്യിൽ ഇരിക്കുന്ന ഇംഗ്ലീഷ് സാങ്കേതിക വിദ്യയിൽനിർമ്മിച്ച കപ്പൽ നമുക്ക് വളരെ ഗുണം ചെയ്യും ഈ യാത്രയിൽ…
സാഷയും റബേക്കയും എന്ത് പറയണം എന്നറിയാതെ ആലോചിച്ചു…
ഇതേ സമയം മുറിയുടെ മറ്റൊരു മൂലയിൽ..
വോൺ: ജിമ്മി നമ്മൾ എന്തിനാ ഇവരുടെ കൂടെ പോകുന്നെ.. ബുക്ക് കിട്ടിയാൽ നമുക്ക് തനിയെപൊയ്ക്കൂടേ…???
ജിമ്മി: തനിയെ പോകുന്നത് മണ്ടത്തരമാണ്… ആ കിഴവന് നമ്മളിൽ ആരെക്കാളും പരിചയ സമ്പത്കൊടുത്തലാണ്.. കടലിലെ കടമ്പകൾ കടക്കാൻ അത് നമ്മളെ സഹായിക്കും.. പിന്നെ 4 കടമ്പകൾ താണ്ടിയാൽഉടൻ പോകുന്ന പാതയിൽ അവരെ നമുക്ക് ഉപേക്ഷിക്കാം…
വോണും ബാഫ്ക്കിനും ആ പദ്ധതിക്ക് സമ്മതം മൂളി… മറു മൂലക്കൽ സാഷയും റബേക്കയും ഇതേഅഭിപ്രായത്തിൽ എത്തി ചേർന്ന്…
അലക്സ്: ഉടമ്പടിക്ക് ഞങൾ തയ്യാർ.. കപ്പലും നാവിക ഉപകരണങ്ങളും നിങ്ങളുടേത്… പുസ്തകവും മാർഗംകാട്ടിയും ഞങ്ങളുടേത്…
ജിമ്മി: സമ്മതം…
ആറുപേരും പരസ്പരം കൈകൾ നീട്ടുകയും ഒന്നിന് മേലെ ഒന്നായി വച്ച് ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു…
അലക്സ് അതികം വൈകാതെ മേശക്ക് ചുവടെ വച്ച പുസ്തകം കയ്യിലെടുത്തു…
അലക്സ്: ഇനി സമയം കളയുന്നതിൽ അർത്ഥമില്ല..
ജിമ്മി: ശരിയാണ്… അതികം വൈകാതെ പുറത്തു ആളുകൾ നിറയും അതിനു മുൻപ് കര കടക്കണം…
ആറുപേരും തങ്ങളുടെ ഉറച്ച ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി…
??????
കപ്പലിൽ എത്തിയ അലക്‌സും സാഷയും റബേക്കയും ഞെട്ടി.. തങ്ങൾ കരുതിയതിലും നേർ വിപരീതചിത്രമായിരുന്നു കപ്പലിന്റേത്.. കാഴ്ചക്ക് സുഖകരമല്ല എങ്കിലും സാങ്കേതിക വിദ്യകൾ കുഴപ്പമില്ല എന്നുള്ളത്അവർക്ക് തെല്ലു ആശ്വാസം നൽകി…
വോൺ നങ്കൂരമുയർത്തി കപ്പലിനെ കടലിലേക്ക് സ്വതന്ത്രയാക്കി വിട്ടു…
അലക്സ്: ബുക്കിലെ താളുകൾ വായിക്കാൻ ഉള്ള വിദ്യ പറയൂ…
ബ്ബാഫ്കിൻ അലക്സിന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി കപ്പലിൽ തൊട്ടിയിൽ വച്ചിരുന്ന വെള്ളത്തിലേക്ക്മുക്കി…
അലക്സ്: ഹേയ് … എന്താണ് ചെയ്യുന്നത്….
♥♥♥
തുടക്കം ഗംഭീരം
അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ
സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം?
വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….
ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…
സ്നേഹത്തോടെ.. ❤
Bro adipoli adhutha part petan ayake
Poli man?
Interesting ??
Oru premam manakkunnundallo ???
❣️❣️❣️
❤️