ബ്ബാഫ്ക്കിൻ: കരീബിയൻ ഉലക്കടലിൽ മറഞ്ഞു കിടക്കുന്ന ഒരു അദൃശ്യ ദ്വീപാണ് പേർഷ്യാന.. നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കാത്ത വിധം അവിടെ ഉള്ളവർ ദ്വീപിനെ കാലങ്ങളായി സംരക്ഷിച്ചു പോരുന്നു…
ജിമ്മി: നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു ദ്വീപ് എങ്ങനെ കണ്ടെത്തും…???
ബാഫ്ക്കിൻ: കടലിന്റെ ഗതി അറിയുന്ന ധീരനായ നേരും നെറിയുമുള്ള നാവികർക്ക് മാത്രമേ പേർഷ്യാനകണ്ടെത്താൻ സാധിക്കൂ.. ദ്വീപിൽ ചെല്ലാൻ യോഗ്യത നേടാൻ ആദ്യം വേണ്ടത് കരീബിയൻ കടലിലെ അതികഠിനമായ നാല് പരീക്ഷണങ്ങൾ വിജയിക്കുക എന്നതാണ്… പക്ഷെ അവ വെറും പരീക്ഷണങ്ങൾ അല്ല.. ഒരുചുവടു പിഴച്ചാൽ, എടുക്കുന്ന ഒരു തീരുമാനം തെറ്റിപ്പോയാൽ ജീവൻ തന്നെ നഷ്ടമാവും… പക്ഷെ ഇതിനെല്ലാംമുന്നേ വിലപ്പെട്ട മറ്റൊന്ന് കയ്യിൽ വേണം.. അതിലാണ് ഈ രഹസ്യത്തിന്റെ മുഴുവൻ താക്കോലും ഉള്ളത്..
ജിമ്മി സംശയ ഭാവത്തിൽ ബാഫ്ക്കിനെ നോക്കി…
ബ്ബാഫ്ക്കിൻ ജിമ്മിയെ സൂക്ഷിച്ച നോക്കിയ ശേഷം പറഞ്ഞു… ” ബുക്ക് ഓഫ് ഇക്കൂബിയൻസ്..”
??????
തങ്ങളുടെ വീട്ടിൽ തിരികെ എത്തിയ അലക്‌സും സാഷയും റബേക്കയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവുംവലിയ സ്വപ്നമായ നിധിയിലേക്കുള്ള ആദ്യ ചുവടായ പുസ്തകം വായിക്കാൻ ഉള്ള തയ്യാറെടുപ്പുകളിൽആയിരുന്നു…
പുസ്തകം മേശമേൽ വച്ച മൂവരും അതിനു ചുറ്റും കൂടി നിന്നു… ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുംഅലക്സ് പുസ്തകത്തിലെ ആദ്യ താൾ മറിച്ചു.. പക്ഷെ ആ താൾ ശൂന്യമായിരുന്നു.. അലക്സ് വേഗം അടുത്തതാൾ മറിച്ചു.. അതും ശൂന്യമായിരുന്നു… തെല്ലു ആശങ്കയോടെ അലക്സ് പേജുകൾ വേഗത്തിൽ മറികാൻതുടങ്ങി പക്ഷെ അവരെ ഞെട്ടിച്ചു കൊണ്ട് ആയിരത്തിൽ അധികം താളുകൾ ഉള്ള ആ ഇതിഹാസ ഗ്രന്ഥത്തിന്റെമുഴുവൻ താളുകളും ശൂന്യമായിരുന്നു…
സാഷ: പപ്പാ … ഇതെന്താ ഇത്… എല്ലാ താളുകളും ശൂന്യം ആണല്ലോ…
അലക്സ്: എവിടെയോ എന്തോ പിഴവ് സംഭവിച്ചിട്ടുണ്ട്…
റബേക്ക: ഇനി ഒരുപക്ഷെ നമ്മൾ അന്വേഷിക്കുന്ന പുസ്തകം ഇതല്ലേ..??
അലക്സ്: പുസ്തകം ഇതാണെന്നു എനിക്ക് ഉറപ്പാണ്…
റബേക്ക: എന്നാൽ ആ ഇംഗ്ളീഷുകാർ വല്ലതും…??
അലക്സ്: ഇത്രയും താളുകൾ ഉള്ള ഈ പുസ്തകം അവർ എങ്ങനെ ശൂന്യമാക്കും..??
പെട്ടന്നാണ് വാതിലിൽ ആരോ മുട്ടിയത്…
സാഷ: ആരാണ് ഈ വെളുപ്പാൻ കാലത്…
അലക്സ് പുസ്തകം മേശക്ക് ചുവട്ടിലേക്ക് വച്ച് എഴുന്നേറ്റു.. എന്നിട്ട് പോയി വാതിൽ തുറന്നു… വാതിൽ തള്ളിമാറ്റി ജിമ്മിയും വോണും ബാഫ്ക്കിനും അകത്തേക്ക് കടന്നു….
ജിമ്മി: നേരത്തെ പരിചയപെടുത്താൻ മറന്നു… എന്റെ പേര് ജെയിംസ് ക്ലിന്റൺ.. അടുപ്പം ഉള്ളവർ ജിമ്മി എന്നുംക്യാപ്റ്റൻ ജിമ്മി എന്നുമൊക്കെ വിളിക്കും.. ഇതെന്റെ സുഹൃത്തുക്കളായ വോണും ബാഫ്ക്കിനും…
അലക്സ്: മിസ്റ്റർ ക്ലിന്റണും സുഹൃത്തുക്കളും ഇവിടെ എന്റെ വീട്ടിൽ വന്നതിന്റെ ഉദ്ദേശ്യം..??
ജിമ്മി: നേരത്തെ കണ്ടപ്പോൾ ഒരു സാധനം ഇങ്ങോട്ടു തന്നു വിട്ടിരുന്നു.. ഉപയോഗം കഴിഞ്ഞെങ്കിൽ അത് തിരികെകൊണ്ടുപോകാൻ വന്നതാണ്…
♥♥♥
തുടക്കം ഗംഭീരം
അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ
സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
Waiting for next part
സ്നേഹം മാത്രം?
വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….
ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…
സ്നേഹത്തോടെ.. ❤
Bro adipoli adhutha part petan ayake
Poli man?
Interesting ??
Oru premam manakkunnundallo ???
❣️❣️❣️
❤️