Pride of Pershyana 01 [Roshan] 84

ജിമ്മി: പറയുന്നത് അനുസരിക്കാൻ ആണ് പറഞ്ഞത്

ബ്ബാഫ്ക്കിൻ മനസോടെ അല്ലെങ്കിൽ പോലും തന്റെ യജമാനൻ ആയ ജിമ്മിയുടെ വാക്കുകൾ ധിക്കരിക്കാൻആവാത്തത് കൊണ്ട് പുസ്തകം സാഷയെ ഏൽപ്പിച്ചു

അലക്സ് അവളുടെ കയ്യിൽ നിന്നും പുസ്തകം വാങ്ങി നെഞ്ചോട് ചേർത്ത് പിടിച്ചു

പുസ്തകം കിട്ടിയതും അച്ഛനും പെൺമക്കളും അറയിൽ നിന്ന് പുറത്തേക്ക് നടന്നു.. പുറത്തേക്ക്കടക്കുമ്പോൾ റബേക്ക അവസാനമായി ഒരിക്കൽ കൂടി ജിമ്മിയെ നോക്കി.. പക്ഷെ അവളുടെ കണ്ണുകളിൽ ഒരുവിജയിയുടെ ഭാവമായിരുന്നു ഉണ്ടായിരുന്നത്

ജിമ്മി: വോൺ, ചാക്കെടുക്ക്‌  കപ്പലിലേക്ക് പോകാം..

ജിമ്മിയും വോണും ബാഫ്ക്കിനും പിന്നീട് സമയം പാഴാക്കാതെ തങ്ങളുടെ കപ്പലിലേക്ക് യാത്ര തുടർന്നു

??????

കപ്പലിൽ തിരികെ എത്തിയിട്ടും ജിമ്മി അസ്വസ്ഥൻ ആയിരുന്നുപേർഷ്യാനയും റോയൽ പ്രൈഡ് വാൾട്ടും ബുക്ക്ഓഫ് ഇക്കൂബിയൻസും എല്ലാം ആയിരുന്നു അവന്റെ മനസ്സിൽ

കുട്ടിക്കാലത്തു മദ്യപാനിയായ അച്ഛനിൽ നിന്നും കേട്ടറിഞ്ഞ അറിവുകൾ മാത്രമേ ജിമ്മിക്ക് പേർഷ്യാനെയെകുറിച്ചുള്ളൂ

തന്റെ പിതാവിന്റെ പരാജയം പല തവണ കണ്ടതുകൊണ്ടാണോ അറിയില്ല അതിനു കാരണമായ പേർഷ്യാന എന്നഅത്ഭുത ദ്വീപ് ഇല്ല എന്ന് വിശ്വസിക്കാൻ ആയിരുന്നു ജിമ്മിക്ക് താല്പര്യം

ജിമ്മി ചിന്തകളിൽ നിന്ന് മോചിതനായി കപ്പലിന്റെ അടിത്തട്ടിലേക്ക് നടന്നു.. അവിടെ മരവീപ്പകൾക്കും മറ്റുസാധങ്ങൾക്കും ഇടയിൽ അത്ര കണ്ടു പ്രാധാന്യം കൊടുക്കാതെ സൂക്ഷിച്ച തന്റെ പപ്പയുടെ പഴയ തകര പെട്ടിഅവൻ കയ്യിലെടുത്തു

മുൻപ് ഒരിക്കലും താൻ കാണാൻ ആഗ്രഹിച്ചിട്ടില്ലാത്ത പെട്ടിയുടെ ഉൾവശം ഇപ്പോൾ കാണണം എന്ന് ജിമ്മിക്ക്തോന്നി

മറ്റൊന്നും ആലോചിക്കാതെ ജിമ്മി പെട്ടി തുറന്നുഏതാനും നാവിക ഉപകരണങ്ങളും ഒരു ചെറിയ പോക്കറ്റ്മാപ്പും മാത്രമാണ് പെട്ടിയിൽ ഉണ്ടായിരുന്നത്

ജിമ്മി മാപ്പ് കയ്യിൽ എടുത്ത് സൂക്ഷിച്ചു നോക്കി.. അത് പേർഷ്യാനയിലേക്ക് ഉള്ള മാപ്പ് ആണെന്നു ഒറ്റ നോട്ടത്തിൽതന്നെ അവന് ബോധ്യമായിജിമ്മി മാപ്പ് കയ്യിൽ എടുത്ത് നേരെ ബാഫ്ക്കിന്റെ അടുത്തേക്ക് ആണ് പോയത്

കടലിലേക്ക് നോക്കി കപ്പലിന്റെ തുഞ്ചത് ഗാഢ ചിന്തകളിൽ ആണ്ടു ഇരിക്കുകയായിരുന്നു ബാഫ്ക്കിൻ

ജിമ്മി: ബാഫ്ക്കിൻ

ബ്ബാഫ്ക്കിൻ ഉടനെ തന്റെ ചിന്തകളിൽ നിന്ന് മോചിതനായി ജിമ്മിയെ നോക്കി

ജിമ്മി തന്റെ കൈകളിൽ ഇരുന്ന മാപ്പ് ബാഫ്ക്കിനു നൽകി

ബ്ബാഫ്ക്കിൻ മാപ്പ് വാങ്ങി ചിരിച്ചുകൊണ്ട് ജിമ്മിയെ നോക്കി

ബ്ബാഫ്ക്കിൻ: പേർഷ്യാന യാഥാർത്ഥം ആണെന്ന് ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ…??

ജിമ്മി: ഇല്ല.. പക്ഷെ അത് സത്യമാണോ അല്ലയോ എന്നറിയാൻ താല്പര്യമുണ്ട്

ബ്ബാഫ്ക്കിൻ: പപ്പയുടെ പാത പിന്തുടരാൻ തീരുമാനിച്ചോ..??

ജിമ്മി: പാത പിന്തുടരാം.. പക്ഷെ ലക്ഷ്യം നിധിയല്ല.. ആദ്യം അത്ഭുത ദ്വീപ് ഉണ്ടോ എന്നറിയണം

ബാഫ്‌കിൻ: ദ്വീപ് കണ്ടുപിടിക്കാൻ കടലാസ് തുണ്ട് മാത്രം മതിയാവില്ല

ജിമ്മി: പിന്നെ…??

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം?

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Interesting ??
    Oru premam manakkunnundallo ???

  7. ❣️❣️❣️

  8. അശ്വിനി കുമാരൻ

    ❤️

Comments are closed.