Pride of Pershyana 01 [Roshan] 84

Pride of Pershyana 01

Author :Roshan

 

ഹാ……………?? ഓകെ.. ഓകെ..? അപ്പോ നിങ്ങൾ കഥ കേൾക്കാൻ വന്നതാണ്ഓഹ് സോറി.. കഥ വായിക്കാൻ വന്നതാണ്….? ഓകെ നോ മോർ ഡിലേ….?

കടൽ കൊള്ളക്കാരും കള്ളന്മാരും വ്യഭിചാരികളും കച്ചവടക്കാരും ചുരുക്കം ചില നല്ല മനുഷ്യരും ഉള്ള ചെറിയ ഒരുലോകംഒറ്റയടിക്ക് പറഞ്ഞാൽ കാലഗട്ടത്തിന്റെയും അവിടെ ജീവിക്കുന്ന ജനങ്ങളുടെയും കഥ പറയുന്ന ഒരുഫാന്റസി അഡ്വഞ്ചർ റൊമാന്റിക് കോമഡി ഫിക്ഷണൽ ട്രഷർ ഹണ്ടിങ് ത്രില്ലർ സ്റ്റോറി ആണിത്….?

ഞാൻ പറഞ്ഞ് വന്നത് ഓരോ സീനും നിങ്ങൾ സ്വയം മനസ്സിൽ സങ്കൽപ്പിക്കുകയാണെങ്കിൽ എല്ലാം വളരെ ഈസിആവും എന്നാണ്….?

ഇനിനമ്മുടെ നിധിയെ കുറിച്ച് സംസാരിക്കുകയാണ് എങ്കിൽ,… കരീബിയൻ കടലിന്റെ പടിഞ്ഞാറൻപകുതിയിൽ കാണപ്പെടുന്ന ഒരു അൽഭുത ദ്വീപാണ് പേർഷ്യാന

സാധാരണ മനുഷ്യർ തന്നെ ആണ് അവിടെയും ജീവിക്കുന്നത്.. പക്ഷേ അവർക്ക് നമ്മളിൽ നിന്നുംവിത്യസ്തമായി ഒരുപാട് ഒരുപാട് സവിശേഷതകൾ ഉണ്ട്

അതൊക്കെ നമുക്ക് വഴിയേ സംസാരിക്കാം….

പെറൂവിയൻസ് എന്നറിയപ്പെടുന്ന ഗോത്ര വിഭാഗത്തിൽ പെട്ടവർ ആണ് അവിടുത്തെ ആളുകൾ

ലോകത്തിലെ തന്നെ അതി സമ്പന്നരായ ആളുകൾ ആണ് പേർശ്യാനയിൽ ഉള്ളവർ

റോയൽ പ്രൈഡ് വാൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന അതി നിഗൂഢമായ കലവറ

അതാണ് നമ്മുടെ ടാർഗറ്റ്മൂല്യമറ്റ അമൂല്യ നിധിയുടെ കലവറ

പുറം ലോകം കണ്ടിട്ടില്ലാത്ത സ്വർണവും രത്നവും വൈഡൂര്യം മരതകവും അങ്ങനെ എല്ലാം എല്ലാം നിറഞ്ഞഅമൂല്യ ശേഖരം എന്ന് ആളുകൾ വിശ്വസിക്കുന്ന, പേർശ്യാനയിൽ ഉള്ളവർ തങ്ങളുടെ അഭിമാനത്തിന്റെപ്രതീകമായി കരുതുന്ന റോയൽ പ്രൈഡ് വാൾട്ട്.. അഥവാ രാജകീയ പ്രൗഢ കലവറ

രഹസ്യം അറിയാവുന്ന ജീവിച്ചിരിക്കുന്നവർ ചുരുക്കം ചിലർ മാത്രമാണ്

ഒരാൾക്ക് ഒറ്റക്ക് ഒരുകാലത്തും നിധിയുടെ അടുത്ത് പോയിട്ട് പേർശ്യാനയുടെ ദൃഷ്ടിയിൽ പോലും എത്താൻആകില്ല എന്നത് നിശ്ചയമാണ്

ഇരുട്ടറകളും ചതി കുഴികളും നിറഞ്ഞ കരീബിയൻ കടലും താണ്ടി മുഴുവൻ പെറൂവിയൻമാരുടെയും വിശ്വാസവുംകയ്യിലെടുത്ത് റോയൽ പ്രൈഡ് വാൾട്ട് കണ്ടെത്തി നിധിയും കൈക്കലാക്കി പേർശ്യാന താണ്ടി തിരികെ പോരുകഎന്നത് സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യം ആണ്….

എങ്കിലും ധനത്തോടുള്ള അടങ്ങാത്ത ആർത്തി പല കടൽ കൊള്ളക്കാരെയും തങ്ങളുടെ കപ്പൽ പേർശ്യാനയുടെദിശയിലേക്ക് തിരിച്ച് വിടാൻ പ്രേരിപ്പിച്ചു

നിധിയിലേക്ക് ഉള്ള യാത്രയിൽ വിധി അവർക്കെല്ലാം കരുതി വച്ചത് മരണം മാത്രം ആയിരുന്നു

കഥയിൽ നിങ്ങൾ കാണാൻ പോകുന്നത് പേർശ്യാനയിലേക്ക്‌ നിധിയും അന്വേഷിച്ച് പോയ അവസാനസംഘത്തിന്റെ കഥയാണ്

യാത്ര ഒരു വിജയം ആയിരുന്നോഎന്തെല്ലാം പ്രതിസന്ധികൾ ആണ് അവർക്ക് നേരിടേണ്ടി വന്നത്തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് വിശദമായി തന്നെ പരിശോധിക്കാം

ഹിയർ വി ആർ സ്റ്റാർട്ടിങ്

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം?

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Interesting ??
    Oru premam manakkunnundallo ???

  7. ❣️❣️❣️

  8. അശ്വിനി കുമാരൻ

    ❤️

Comments are closed.