ഈ പറയുന്നവൻ ഒറ്റയ്ക്ക് ആയിരുന്നോ?എവിടെ ഇറക്കി എന്നിട്ട്?
ഇല്ല സാർ,കൂടെ ഒരു പൊണ്ണ് ഇരുന്തിരിച്ച്.50 കിലോമീറ്റർ അപ്പുറം അവരെ ഇറങ്കി.
ആ സ്ഥലം ഏതാണെന്ന് നിനക്ക് അറിയോ?
ഇല്ല സാർ,റൊമ്പ ഇരുൾ ഇരുന്തിരിച്ച് വളിയിൽ ബോർഡ് ഒന്നുമേ ഇല്ലൈ.
മ്മ്,ശരി നിങ്ങൾ പൊയ്ക്കോ. ജീവൻ ലൈറ്റ്‌സ് പായ്ക്കറ്റ് ഡ്രൈവർടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് തിരിച്ചു നടന്നു.
ജീവൻ തിരിച്ചു കിട്ടിയ പോലെ ഡ്രൈവർ ക്യാബിനിലേക്ക് ചാടി കയറി.
ആ സാർ,ഒരു കാര്യം മറന്നു.പെട്ടന്ന് മുത്തു ജീവന് അരികിലേക്ക് ഓടി.
Yes,പറയൂ.
സാർ അത് അവർ ഇറങ്കിയ ഇടത്തിലെ ഒരു സൂലം,അറുവ ഒക്കെ ഇറുക്ക്.പക്കത്തിലെ ഒരു വിളക്കു…
മ്മ്,ok.ജീവൻ തല കുലുക്കിക്കൊണ്ട് തിരിഞ്ഞു.
ജീവന്റെ കാർ കണ്ണിൽ നിന്നും മറഞ്ഞതിന് ശേഷം മാത്രമേ ശരവണൻ ലോറി മുൻപോട്ട് എടുത്തുള്ളൂ.
വേഗത കുറച്ചാണ് ജീവൻ വണ്ടി ഓടിച്ചത്.ക്വാട്ടേഴ്സിലേക്ക് എത്തിയ പാടെ അയാൾ യൂണീഫോം ഊരി എറിഞ്ഞു കൊണ്ട് വാഷ് റൂമിലേക്ക് കയറി.
ഷവറിലെ തണുത്ത വെള്ളത്തിന് കീഴിൽ നിൽക്കുമ്പോഴും ജീവന്റെയുള്ളിൽ ലോറിക്കാർ പറഞ്ഞ വാക്കുകൾ അലയടിക്കുകയായിരുന്നു.
******************
അനിയന്റെ പോക്ക് അത്ര ശരിയല്ല ഇച്ചായാ..ഞാൻ ഉള്ള കാര്യം ഇപ്പോഴേ പറഞ്ഞേക്കാം.
അതിനിപ്പോ എന്നാ പറ്റി,ശില്പ നീട്ടിയ ചായ ഗ്ലാസ് കൈയ്യിൽ എടുത്തു കൊണ്ട് ജോൺ ആരാഞ്ഞു.
രാവിലെ ഇറങ്ങിയ ചെറുക്കൻ നേരം ഇത്ര ആയിട്ടും എത്തിയിട്ടില്ല. ഉത്തരവാദിത്വപ്പെട്ട ഒരു ജോലി ഉള്ള ഇച്ചായൻ എത്തിയിട്ടും ഒരു പണിയും ഇല്ലാത്ത അവന് എത്താൻ സമയം ആയില്ല.
അല്ല,എന്നാത്തിനാ അവനെ പറയുന്നേ ഇച്ചായനാ അവന് വളം വച്ചു കൊടുക്കുന്നെ.
ശില്പയുടെ മുഖത്തെ ദേഷ്യം കണ്ട് ജോൺ വർഗ്ഗീസിന് ചിരി പൊട്ടി.
സൂപ്പർ സൂപ്പർ സൂപ്പർ ❤