പകർന്നാട്ടം – 11 37

എവിടെയാണ് ഞാനിത് കേട്ടത്.ടോ ആ പായ്ക്കറ്റ് ഇങ്ങ് തന്നെ.ജീവൻ ശരവണന് നേരെ തിരിഞ്ഞു.

പിന്നെ അയാളുടെ മറുപടിക്ക് കാക്കാതെ ജീവൻ തന്നെ ലൈറ്റ്‌സ് പായ്ക്കറ്റ് പിടിച്ചു വാങ്ങി.

അയാളത് തിരിച്ചും മറിച്ചും നോക്കി.ഗോൾഡ് കളർ പായ്ക്കറ്റിൽ വലിയ അക്ഷരത്തിൽ ബ്രാൻഡ് നെയിം തിളങ്ങി നിൽക്കുന്നു.

MRP: 600- Inclusive of all tax എന്ന് കണ്ടതും ജീവന്റെ കണ്ണുകൾ കുറുകി.

കേവലമൊരു ലോറി ഡ്രൈവർ ഇത്രയും മുന്തിയ ബ്രാൻഡിലുള്ള ലൈറ്റ്‌സ് വാങ്ങില്ല എന്ന് ഉറപ്പ്.

“ഗോൾഡ് ബെൽറ്റ്” എന്ന ലൈറ്റ്‌സ് മാത്രേ അവൻ വലിക്കൂ.ജോൺ വർഗ്ഗീസിന്റെ വാക്കുകൾ ജീവന്റെ മനസ്സിലേക്ക് ഓടിയെത്തി.

Yes,ആൽബിയുടെ ഇഷ്ട്ട ബ്രാൻഡ്.ഇവനും ആൽബിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ജീവന്റെ ചിന്തകൾക്ക് ചൂട് പിടിച്ചു.

ഇത് എങ്കിറുന്ത് കെടച്ചത്?ജീവൻ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

ശാർ,അത്…അത് വന്ത്…തല ചൊറിഞ്ഞു കൊണ്ട് അയാൾ വാക്കുകൾക്കായി പരതി.

യേയ്,മര്യാദയാ സൊല്ല്,എങ്കിറുന്ത് കെടച്ച്.ഏങ്കിട്ടെ പോയ്‌ സൊല്ലക്കൂടാതെ.

ശാർ,അത് വന്ത് ഒരു യെഴ്യ്ങ്കൻ കൊടുത്താൻ.തപ്പാ നെനച്ചിടാതെ ശാർ.അയാൾ ജീവന് നേരെ കൈ കൂപ്പി.

എന്നണ്ണേ എന്നാച്ച്,പുറത്തെ ഒച്ച കേട്ട് ക്യാബിനിൽ നിന്നും ഒരാൾ തല പൊക്കി നോക്കി.

ഉറക്കച്ചടവിൽ പാതി അടഞ്ഞ കണ്ണ് തിരുമിക്കൊണ്ട് അയാൾ പുറത്തേക്ക് തല നീട്ടി.

പുറത്ത് പോലീസ് ആണെന്ന് കണ്ടതും ആമ തല വലിക്കും പോലെ അവൻ അകത്തേക്ക് വലിഞ്ഞു.

എന്നാൽ ജീവൻ വിട്ടില്ല. യാരത്. അയാൾ ഡ്രൈവറെ നോക്കി.

കിളി ശാർ..ഡ്രൈവറിന്റെ സ്വരം വിറച്ചു തുടങ്ങിയിരുന്നു.

റോഡിലൂടെ പോകുന്നവർ കാഴ്ച്ച കാണാൻ ചുറ്റിപ്പറ്റി തുടങ്ങി. വണ്ടികൾ സ്പീഡ് കുറച്ച് ഓടാനും.

ഇവിടെ കെട്ടു കാഴ്ച്ച ഒന്നുമില്ല വായ് നോക്കി നിൽക്കാൻ.. എല്ലാരും പോകണം.ജീവൻ ചുറ്റും കൂടിയവരെ വിരട്ടി അകറ്റി.

കിളിയോ കളിയോ,കീളെ ഇറങ്ങാൻ പറ.ജീവൻ സ്വരം കടുപ്പിച്ചു കൊണ്ട് ഡ്രൈവറെ നോക്കി.

1 Comment

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ ❤

Comments are closed.