പകർന്നാട്ടം – 11 37

മ്മ്,ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ജീവൻ ലോറി ആകെയൊന്ന് നോക്കി.ഇന്ത ലോഡ് എന്ത പക്കം പോറെ?

ഇത് വന്ത് കോളിക്കോട് ശാർ, കോളിക്കോട് പക്കത്തിലെ ഒറു തെറുവ്,എന്ന തെറുവ്‌പ്പാ…ആ മുട്ടായി തെറുവ്.

അയാൾ പറഞ്ഞത് കേട്ട് ജീവന് ചിരി പൊട്ടി.കോഴിക്കോട് മുട്ടായി തെരുവിന്റെ കാര്യമാണ് അയാൾ പറഞ്ഞതെന്ന് ജീവന് വ്യക്തമായിരുന്നു.

Ok.Ok.കാര്യം മനസ്സിലായെന്ന് തല കുലുക്കിക്കൊണ്ട് ജീവൻ പോക്കറ്റിൽ നിന്നും ലൈറ്റ്സ്‌ പായ്ക്കറ്റ് കൈയ്യിൽ എടുത്തു.

ലൈറ്റ്സ്‌ തീർന്നത് കണ്ടതും അയാളുടെ മുഖത്ത് നിരാശ പരന്നു.

നാശം,പിറുപിറുത്തു കൊണ്ട് ജീവൻ കാലിപ്പാക്കറ്റ് ചുരുട്ടി റോഡിലേക്ക് വലിച്ചെറിഞ്ഞു.

ശാർ,ശരവണൻ പതിയെ ജീവനെ തൊട്ടു,ലൈറ്റ്സ്‌ വേണമാ.

ജീവൻ അയാളെ ഒന്ന് തറച്ചു നോക്കി.മുൻപിൽ നിൽക്കുന്നത് ഒരു സി.ഐ ആണെന്നുള്ള ഭയമൊന്നും ഇല്ലാതെയാണ് അയാളുടെ ചോദ്യം.

മ്മ്,ജീവൻ ഒന്നിരുത്തി മൂളി.

ശരവണൻ സന്തോഷത്തോടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലൈറ്റ്സ്‌ പായ്ക്കറ്റ് എടുത്ത് ജീവന് നീട്ടി.

അയാൾ അതിൽ നിന്നും ഒന്നെടുത്ത് തീ പകർന്നു.ഒരു പഫ് എടുത്തപ്പോൾ തന്നെ പുതിയൊരു ഉന്മേഷം ലഭിച്ച പോലെ ജീവന് തോന്നി.

അയാൾ ഒന്ന് രണ്ട് കവിൾ കൂടി ആഞ്ഞു വലിച്ചു.തനിക്ക് ചുറ്റും ഉരുണ്ട് കൂടിയ പുകപടലത്തെ വീശി അകറ്റിക്കൊണ്ട് ജീവൻ ഡ്രൈവറെ നോക്കി.

ഇത് കൊള്ളാലോ,ഏതാ ബ്രാൻഡ്?ഡ്രൈവർ കണ്ണ് മിഴിച്ച് നിന്നതല്ലാതെ മറുപടി പറഞ്ഞില്ല.

തന്റെ ചോദ്യം അയാൾക്ക് മനസ്സിലായില്ല എന്ന് ജീവന് വ്യക്തമായി.

ഒരു പഫ് കൂടി എടുത്ത് കൊണ്ട് ജീവൻ ലൈറ്റ്സ്‌ ഒന്ന് തിരിച്ചു നോക്കി.

സാധാരണ താൻ വലിക്കുന്ന ലൈറ്റ്സിനേക്കാൾ അല്പം നീളം കൂടുതൽ ഉണ്ട്.

ഇരുണ്ട ചാര നിറം,ഫിൽട്ടറിനോട് ചേർന്ന് സ്വർണ്ണ നിറത്തിൽ ഉള്ള വലയം.

അതിന് മുകളിൽ “ഗോൾഡ് ബെൽറ്റ്” എന്ന് തിളങ്ങുന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നു.

“ഗോൾഡ് ബെൽറ്റ്”.
താൻ എവിടെയോ കേട്ട് മറന്ന പേര് പോലെ തോന്നി ജീവന്.

1 Comment

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ ❤

Comments are closed.