പകർന്നാട്ടം – 11 37

Pakarnnattam Part 11 by Akhilesh Parameswar

Previous Parts

നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു.

മുൻപിലെ കാഴ്ച്ചകൾ വ്യക്തമായില്ലെങ്കിലും അപകടം മണത്ത ജീവൻ വണ്ടിയുടെ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു.

ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ലോറി മുൻപോട്ട് നീങ്ങി.ടയർ ഉരഞ്ഞു കത്തിയ മണം ചുറ്റും പരന്നു.

ഏ മൂഞ്ചി പാത്ത് പോറെ നായി..ലോറിയിൽ നിന്നും തല പുറത്തേക്ക് നീട്ടിയ ഡ്രൈവർ പല്ല് ഞെരിച്ചു.

അറിവ് കെട്ട മുണ്ടം.ലാറി വരുമ്പോത് റാട്ടിലെ സർക്കാസാ?നായ് മകൻ.ഇറങ്ക് വെളിയെ.

പുലഭ്യ വർഷം ചൊരിഞ്ഞു കൊണ്ട് തമിഴൻ ഡ്രൈവർ ലോറിയിൽ നിന്നും ചാടി ഇറങ്ങി.

മുഖം അമർത്തി തുടച്ചു കൊണ്ട് ജീവൻ സൈഡ് ഗ്ലാസ്സിലേക്ക് നോക്കി.ലോറി ഡ്രൈവർ പുറത്ത് നിന്ന് എന്തൊക്കെയോ പറയുന്നു.

ജീവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.കാർ റോഡിൽ നിന്നും തെന്നി മാറിയിട്ടുണ്ട്.ഡിവൈഡറിൽ തട്ടി ഒരു ലൈറ്റ് തകർന്നിരിക്കുന്നു.

യൂണീഫോമിൽ ജീവനെ കണ്ടതും ഡ്രൈവർ നാവടക്കി.ആളറിയാതെ ചീത്ത വിളിച്ചതിന്റെ പരിഭ്രമം അയാളുടെ മുഖത്ത് തെളിഞ്ഞു.

കൈകൾ വീശി കുടഞ്ഞു കൊണ്ട് ജീവൻ ഡ്രൈവർക്ക് അരികിലേക്ക് നടന്നു.

ശാർ,തപ്പായ് പോയിട്ടേ,യാരെന്ന് തെരിയാതെ,മന്നിച്ചിടണം.

വെള്ളം ഉണ്ടോ?ജീവൻ അയാൾ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. ഉണ്ടെങ്കിൽ അല്പം വെള്ളം താ.

എന്ന ശാർ,ഡ്രൈവർക്ക് ജീവൻ പറഞ്ഞത് വ്യക്തമായില്ല.ജീവന്റെ യൂണീഫോം കണ്ടതും അയാളുടെ പാതി ജീവൻ പോയിരുന്നു.

ടോ,വണ്ടിക്കുള്ളെ തണ്ണി ഇർക്കാ?കൊഞ്ചം തണ്ണി കൊട്.ജീവൻ അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു മനസ്സിലാക്കി.

ഇര്ക്ക് ശാർ,ഡ്രൈവർ സിനിമാ സ്റ്റൈലിൽ ലോറിയിലേക്ക് കയറി ക്യാബിനിൽ നിന്നും വെള്ളം നിറച്ച ബോട്ടിൽ എടുത്ത് ജീവന് നൽകി.

കുറച്ച് വെള്ളം കുടിച്ച ശേഷം ജീവൻ കുപ്പി മുഖത്തേക്ക് കമിഴ്ത്തി.ഉറക്ക ക്ഷീണം കൊണ്ട് ജീവന്റെ മുഖം വീങ്ങിയിരുന്നു.

തന്റെ പേരെന്താ?

ശരവണൻ ശാർ,ജീവൻ നൽകിയ ബോട്ടിൽ തിരികെ വാങ്ങിക്കൊണ്ട് അയാൾ വിനയത്തോടെ മറുപടി പറഞ്ഞു.

1 Comment

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ ❤

Comments are closed.