ഒരു വേശ്യയുടെ കഥ – 39 4078

പ്രതീക്ഷ തെറ്റിയില്ല……!
അകത്തേക്കു വലിഞ്ഞിരുന്ന വെള്ളസിമ്മീസുകാരി എന്തോ തിന്നുന്നതിനിടയിൽ വിരലുകൾ വായിലിട്ടു ആസ്വദിച്ചുകൊണ്ടാണ്‌ പുറത്തേക്ക് ഓടിയെത്തിയത് ……!

വീടിനു മുന്നിൽ റോഡിൽ നിർത്തിയിരുന്ന കാറിലേക്ക് തന്നെ വിരലുകൾ വായിലിട്ടു വലിച്ചുകൊണ്ടു സംശയത്തോടെ നോക്കുന്നതിനിടയിൽ വാതിൽ തുറന്നു പുറത്തിറങ്ങുന്ന തന്നെ കണ്ടതും അവൾ പൂർവ്വാധികം ശക്തിയോടെ കൊഞ്ഞനം കുത്തൽ മഹാമഹം പുനരാരംഭിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് ചിരിയടക്കാനായില്ല…!

” അവസാനനിമിഷം വരെ പിടി നൽകാത്ത അമ്മയുടെ മോൾ തന്നെ ……..!”

മനസ്സിലോർത്തുകൊണ്ടു അയാൾ തിരിച്ചും കൊഞ്ഞനം കുത്താൻ തുടങ്ങുന്നതിനിടയിലാണ് കാറിന്റെ മറവിൽ നിന്നും കുറേ ഷോപ്പിഗ് ബാഗുകളുമായി വെളിയിലേക്ക് വരുന്ന അമ്മയെ കണ്ടതും അവളുടെ മുഖം വികസിക്കുന്നതും കുഞ്ഞുഹൃദയം ത്രസിച്ചു മുഖം വിടരുന്നതും അത്ഭുതത്തോടെയാണ് അയാൾ ശ്രദ്ധിച്ചത് …….!

“അമ്മേ …….ദേ മായമ്മ വന്നു ….
മായമ്മ വന്നു…..
എന്റെ മായമ്മ വന്നു…..’

കൊഞ്ചലോടെ അകത്തേക്കു നോക്കി വിളിച്ചുകൂവുന്നതിനിടയിൽ നിന്നനിൽപ്പിൽ നാലഞ്ചു തവണ മുകളിലേക്കു ചാടിയശേഷം ആഹ്ലാദത്തോടെ കുഞ്ഞുകൈകൾകൊട്ടുന്നതിനിടയിൽ പശുക്കിടാവിനെ പോലെ തുള്ളിച്ചാടിക്കൊണ്ടാണ്‌ സ്വീകരിക്കാനായി അമ്മയുടെ അരികിലേക്ക് അവൾ ഓടിത്തുടങ്ങിയത്.

“മോൾക്ക് വേണ്ടി വാങ്ങിയതൊക്കെ അനിലേട്ടൻ തന്നെ അവൾക്ക് കൊടുത്താൽമതി ……
അച്ഛൻറെ വകയായുള്ള ആദ്യത്തെ സമ്മാനം…..”

കാറിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും അടുത്തെത്തിയ അവൾ മോൾക്ക് വേണ്ടിവാങ്ങിയിരുന്ന ഉടുപ്പുകളും ചോക്ലേറ്റുമുള്ള സഞ്ചികൾ അയാളുടെ നേരെ നീട്ടുന്നതിനിടയിൽ മന്ത്രിക്കുന്നതുപോലെയാണ് പറഞ്ഞത്.

” ശരിയാണ് അച്ഛൻറെ വകയായുള്ള ആദ്യസമ്മാനം അച്ഛൻ തന്നെ നൽകാം……’

അച്ഛനെന്നു കേട്ടപോഴുള്ള ഉൾപുളകത്തോടെ അവളുടെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ടാണ് സഞ്ചികൾ കൈപ്പറ്റുന്നതിനിടയിൽ അയാളും മന്ത്രിച്ചത്.

പക്ഷേ ……

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.