ഒരു വേശ്യയുടെ കഥ – 39 3998

“ഇവിടെയെടുത്തുന്നതുവരെ ഞാനും അങ്ങനെയാണ് കരുതിയത്……..
പക്ഷേ……
ഇവിടെയെത്തിയപ്പോഴാണ് നിങ്ങളില്ലാതെ എനിയെനിക്കു പിടിച്ചുനിൽക്കുവാൻ പറ്റില്ലെന്നു എനിക്കും മനസിലായത്……..
വാ നമുക്ക് വീട്ടിലേക്ക് പോകാം…..’
അമ്മയും മോളും ഇങ്ങോട്ടു തന്നെ നോക്കുന്നുണ്ട് അവർക്കു മനസ്സിലായില്ലെന്ന് തോന്നുന്നു…..”

കോരിയെടുക്കുന്നതുപോലെ തന്റെ ഇരുകവിളുകളിലും ചേർത്തുപിടിച്ചുകൊണ്ടു കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്ന അയാളുടെ കൈകൾ അയാളുടെ കൈകൾ പിടിച്ചു മാറ്റിയശേഷം കുതറി പിടഞ്ഞു കാറിൽനിന്നും തല പുറത്തേക്കു വലിക്കുന്നതിനിടയിൽ നിറകൺചിരിയോടെ പ്രണയം മുദ്ര വയ്ക്കുന്നതുപോലെ അവളുടെ ചുണ്ടുകൾ മേൽമീശയ്ക്കും ചുണ്ടിനുമിടയിൽ പതിഞ്ഞപ്പോൾ താൻ ഏതോ സ്വപ്നലോകത്താണെന്നാണ് അയാൾക്ക് തോന്നിയത് .
കേവലം അഞ്ചുമിനിട്ടുമുന്നേവരെ അസംഭവ്യമാണെന്നു കരുതിയിരുന്ന നിറമുള്ള സ്വപ്നം ……!
കഴിഞ്ഞ രണ്ടുദിവസങ്ങളായി ഊണിലും ഉറക്കത്തിലും തന്റെ ഹൃദയത്തിനുള്ളിൽ ഉൽപുളകങ്ങളുടെ മഴവില്ലു വിരിയിച്ചുകൊണ്ടിരിക്കുന്ന സ്വപ്നം ……!

തന്റെ മേൽചുണ്ടിൽ പതിഞ്ഞിരിക്കുന്ന അവളുടെ ചുണ്ടുകളുടെ നനവ് നാക്കുകൊണ്ടു ഒപ്പിയെടുക്കുന്നതിനിടയിൽ കസ്തൂരിമാനിനെ പോലെ സദാസമയവും ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിന്റെയും നനുത്തഗന്ധം പരത്തിക്കൊണ്ടിരിക്കുന്ന അവളുടെ ചുംബനത്തിനു നേരിയ ഉപ്പുരസമുണ്ടെന്നു അയാൾക്ക്‌ തോന്നി……!

അവൾ ഇതുവരെ കുടിച്ചു തീർത്തിരിക്കുന്ന കണ്ണീരുപ്പിന്റെ രുചി ………!

“മായമ്മ ആ സഞ്ചിയൊക്കെ പൊറുക്കിയെടുക്കുമ്പോഴേക്കും ഞാൻ വണ്ടിയൊന്നു മായമ്മയുടെ പറമ്പിലേക്കു കയറ്റി ഒതുക്കിയിടാം കെട്ടോ……’

താൻ അവളെയും ഉപേക്ഷിച്ചുപോകുകയാണെന്ന ധാരണയിൽ ആധിയോടെ കാറിനുപിറകിൽ ഓടുന്നതിനിടയിൽ റോഡരികിൽ വലിച്ചെറിഞ്ഞതുകാരണം അങ്ങിങ്ങായി ചിതറിക്കിടക്കുകയായിരുന്ന ഷോപ്പിംഗ് ബാഗുകളും വാനിറ്റി ബാഗും ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ ചിരിയോടെ ഓർമ്മപ്പെടുത്തിയശേഷം വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്കു മാറിയിരുന്നു .

വണ്ടി റിവേഴ്സെടുത്തു അവളുടെ വീടിനു മുന്നിൽ തന്നെ നിർത്തിയിടുമ്പോൾ അയാളുടെ കണ്ണുകൾ വീണ്ടും വീടിൻറെ വരാന്തയിലേക്ക് നീണ്ടുപോയെങ്കിലും അപ്പോഴേക്കും സിമ്മീസുകാരിയും അമ്മാമയും അകത്തേക്ക് വലിഞ്ഞിരുന്നു.

വണ്ടിയൊതുക്കി എഞ്ചിൻ ഓഫ് ചെയ്തശേഷം ചില്ലുകൾ ഉയർത്തി പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോൾ ഹോണിൽ പതുക്കെ കുസൃതിയോടെ വിരലമർത്തി നോക്കി…

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.