ഒരു വേശ്യയുടെ കഥ – 39 4078

‘ ഇറക്കിവിട്ടതാണോ മായമ്മയ്ക്ക് ഞാൻ രണ്ടു ഓപ്‌ഷൻ തന്നിരുന്നില്ലേ……
അതുകൂടാതെ വണ്ടി നിന്നിറങ്ങുമ്പോൾ ഞാൻ വീണ്ടും ചോദിച്ചിന്നില്ലേ …….
എൻറെ കൂടെ വരുന്നുണ്ടോയെന്ന് …….
അങ്ങനെ പറഞ്ഞാലെങ്കിലും മായമ്മ എന്റെ കൂടെ വരുമെന്നു എനിക്കു മനസ്സിലുറ പ്പുണ്ടായിരുന്നു ……
പക്ഷേ ഞാൻ പറയുന്നതു കേട്ട ഭാവം നടിക്കാതെയും തിരിഞ്ഞുനോക്കുകപോലും ചെയ്യാതെയും മായമ്മ വണ്ടിയിൽ നിന്നിറങ്ങി പോയപ്പോൾ ഞാനെത്ര സങ്കടപ്പെട്ടെന്നറിയാമോ……”

കാറിൻറെ ചില്ലുജാലകത്തിലൂടെ കൈയിട്ടു വെള്ളം കോരിയെടുക്കുന്നതുപോലെ കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്തശേഷം കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട് നെറ്റിയിലും കവിളിലും ചുണ്ടുകളിലുമെല്ലാം തുരുതുരെ ചുണ്ടകളമർത്തി ആശ്വസിപ്പിക്കുമ്പോൾ അയാളും വിതുമ്പുകയായിരുന്നു.

“പിന്നെയും മാനേജരാകേണ്ട കാര്യം പറഞ്ഞപ്പോൾ എന്നെ വേണ്ടന്നായിരിക്കുമെന്നാണ് ഞാൻ കരുതിയത്…….
രണ്ടാമത് ചോദിച്ചപ്പോൾ സങ്കടം കാരണം ഒന്നും മിണ്ടുവാൻ ഞാനും ഒന്നും പറയാതിരുന്നത് …..'”

സാരിയുടെ തുമ്പുയർത്തി അയാളുടെ കണ്ണുകൾ തുടച്ചു കൊടുക്കുന്നതിനിടയിലാണ് പറഞ്ഞതെങ്കിലും ഇതുകാരണം ശബ്ദം ഇടറിയതുകാരണം പൂർത്തിയാക്കാനായില്ല.

‘ ഞാൻ ഒരായിരം വട്ടമെങ്കിലും മായമ്മയോട് ചോദിച്ചതല്ലേ……
അങ്ങനെ ചോദിക്കരുതെന്നും ……
അങ്ങനെ കേൾക്കുമ്പോൾ സങ്കടം വരുമെന്നും…..
അനിയേട്ടനെ മറക്കുവാൻ പറ്റില്ലെന്നും…..
അനിയേട്ടന്റെ സ്ഥാനത്ത് മറ്റാരെയും സങ്കല്പിക്കുവാൻ പറ്റില്ലെന്നും മായമ്മതന്നെയല്ലേ പറഞ്ഞത്…….
അതുകൊണ്ട് ഇനിയും ചോദിച്ചു മായമ്മയെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ആദ്യം ഞാൻ വളഞ്ഞവഴിയിൽ അങ്ങനെ ചോദിച്ചത് ……
ഇനിയെൻറെ മായമ്മ കരയരുത് കേട്ടോ…..
കരയാൻ ഞാൻ സമ്മതിക്കില്ല ……”

ഉടുമുണ്ടിൻറെ കോന്തലയുയർത്തി നനഞ്ഞുകിടക്കുന്ന മയിൽപ്പീലിപോലെയുള്ള അവളുടെ നീണ്ടകൺപീലികൾക്കിടയിൽ തങ്ങിനിൽക്കുന്ന കരിമഷി കലർന്ന കണ്ണുനീർമുത്തുകൾ ഒപ്പിയെടുത്തുകൊണ്ട് ഉറച്ച ശബ്ദത്തിലാണ് അയാൾ പറഞ്ഞത് .

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.