ഒരു വേശ്യയുടെ കഥ – 39 3998

വീടിൻറെ മാനേജരാകാൻ എന്നോടു മാത്രം ചോദിച്ചാൽ മതിയോ അനിലേട്ടാ……
എൻറെ അമ്മയുടെ സമ്മതം വാങ്ങേണ്ടേ……
എന്റെ അനിയേട്ടനോട് ചോദിക്കേണ്ടേ…….”

വെപ്രാളത്തോടെ ചില്ലുകൾ താഴ്ത്തിയയുടനെ അഴിഞ്ഞുലഞ്ഞ മുടിയുമായി അതിനുള്ളിലൂടെ കയ്യിട്ടുകൊണ്ടു തന്നെ തല്ലുകയും മാന്തുകയും നുള്ളുകയും ചെവിയിൽ പിടിച്ചു തിരുമ്മുകയും വീണ്ടും കൈത്തണ്ട പിടിച്ചെടുത്തു കടിക്കുകയുമൊക്കെ ചെയ്തുകൊണ്ടു ആർത്താനാദത്തോടെ ഉന്മാദിയെപോലെ പുലമ്പുമ്പോൾ അവൾക്കൊരു ഭ്രാന്തിയുടെ ഭാവമാണെന്ന് അയാൾക്ക് തോന്നി ……!

അടക്കിനിർത്തിയ പ്രണയം പൊട്ടിത്തെറിച്ചപ്പോഴുള്ള ഭ്രാന്ത് ……
ഇഷ്ടത്തിന്റെ ഭ്രാന്ത്…..
സ്നേഹത്തിന്റെ ഭ്രാന്ത്……!

മനസ്സിനുള്ളിലെ കാലുഷ്യം അടങ്ങുന്നതുവരെയുള്ള അവളുടെ സ്നേഹപ്രകടന വൈചിത്ര്യങ്ങളെല്ലാം ക്ഷമയുടെയും സ്നേഹത്തോടെയും സഹിക്കുന്നതിനിടയിൽ ഡ്രൈവിങ് സീറ്റിൽനിന്നും ബദ്ധപ്പെട്ടു അവളുടെയടുത്തേക്ക് മാറിയിരുന്നുകൊണ്ട് തള്ളപ്പശു തന്റെ കിടാവിനെ നക്കിത്തുടച്ചു ആശ്വസിപ്പിക്കുന്നതുപോലെ അവളെ തൊട്ടും …..
അരുമയോടെ കവിളിൽ തഴുകിയും …..
കൈയിൽ തലോടിയും…..
അഴിഞ്ഞുലഞ്ഞ പൂങ്കുല പോലെയുള്ള നീണ്ട മുടിയിഴകൾ മാടിയൊതുക്കി കൊടുത്തുകൊണ്ടും ആശ്വസിപ്പിക്കുന്നതിനിടയിൽ എന്തിനെന്നറിയാതെ അയാളും കരയുകയായിരുന്നു ……!

” എന്തൊക്കെ പറഞ്ഞതായിരുന്നു ….!
എന്നിട്ടും എന്നെ ഈ പെരുവഴിയിൽ ഇറക്കിവിട്ടുകൊണ്ട് പോകുവാൻ തോന്നിയല്ലോ അനിലേട്ടാ …..”

അൽപ്പം നിമിഷങ്ങൾക്കുശേഷം ശാന്തമായപ്പോഴും അയാളുടെ മുഖത്തേക്ക് തന്നെ നോക്കി സങ്കടം സഹിക്കുവാൻ കഴിയാത്തതുപോലെ കവിൾത്തടങ്ങളും ചുണ്ടുകളും വിറപ്പിച്ചുകൊണ്ട് പിന്നെയും അവൾ വിതുമ്പിക്കൊണ്ടേയിരുന്നു…..!

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.