ഒരു വേശ്യയുടെ കഥ – 39 3998

അൽപ്പസമയം കാത്തിരുന്ന ശേഷം കരയുന്നതു പോലെയാണ് അയാൾ വിളിച്ചു നോക്കിയത്.

അപ്പോഴും അവൾ പ്രതികരിച്ചതേയില്ല…..!

വീണ്ടുമൊരിക്കൽക്കൂടി വിളിച്ചു നോക്കിയെങ്കിലും അവൾ തല ഉയർത്തിയതുപോലുമില്ല …….!

നിന്നനിൽപ്പിൽ അവൾ ഉരുകിയൊലിക്കുകയാണെന്നു അയാൾക്കുതോന്നി……
എന്തൊക്കെയോ കാരണത്താൽ ഇഷ്ടമുള്ളതു തിരസ്‌കരിക്കരിക്കേണ്ടി വന്നതിനുള്ള നിസഹായകതയുടെ ഉരുക്കം…….!

ഒരുപക്ഷേ താൻ ഇവിടെ നിൽക്കുന്നതു കൊണ്ടായിരിക്കുമോ അവൾ പോകാത്തത്……? പെട്ടെന്നയാൾക്ക് അങ്ങനെയാണ് സംശയം തോന്നിയത് ……!

“എന്നെയോർത്തു നീയൊരിക്കലും ഉരുകി തീരരുത് മായമ്മേ…….
നിന്റെ ഉരുക്കങ്ങൾ അവസാനിപ്പിക്കുവായാണ് ഞാൻ ഇത്രയും ചെയ്ത്…….
പിന്നെ നീ എനിക്കു വേണ്ടിയും ഉരുകുകയാണെങ്കിൽ ഞാൻ ചെയ്തതിനൊക്കെ അർത്ഥമില്ലാത്തായി പോകില്ലേ മായമ്മേ……
അതുകൊണ്ട് ഞാൻ പോകുകയാണ് ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ…….’

മനസിൽ പറഞ്ഞുകൊണ്ട് അവളുടെ ശ്രദ്ധക്ഷണിക്കുവാനായി യാത്രപറയുന്നതുപോലെ ഹോണിൽ ചെറുതായി വിരലമർത്തിയശേഷം
കണ്ണുകൾ അമർത്തിയടച്ചു തുളുമ്പിനിർക്കുന്ന കണ്ണുനീർ ഒഴുക്കിക്കളയുന്നതിനിടയിൽ ആക്സിലേറ്ററിൽ പതുക്കെ കാലമർത്തിയപ്പോൾ വണ്ടി പതിയെ മുന്നോട്ടുനീങ്ങിതുടങ്ങിയതേയുള്ളൂ……!

ശബ്ദം കേട്ടപ്പോൾ തന്റെ കാറിന്റെ പിറകിൽ വേറെയേതോ വാഹനം ഇടിച്ചെന്നാണ് ആദ്യം അയാൾക്ക് തോന്നിയത്.

ആധിയോടെ കണ്ണാടിയിൽ നോക്കിയപ്പോൾ പിറകിലെ റോഡരികിൽ ചിതറിക്കിടക്കുന്ന വാനിറ്റിബാഗും ഷോപ്പിങ് ബാഗുകളും കണ്ടതോടെ ഹൃദയസ്പന്ദനം നിലച്ചുപോയി……

നിലവിളിച്ചുകൊണ്ടു വണ്ടി നിർത്തി പുറത്തിറങ്ങാനൊങ്ങുമ്പോഴേക്കും ഏതോ പക്ഷിപറന്നുവീഴുന്നതുപോലെ അവൾ ഡ്രൈവിങ് സീറ്റിനെതിരെയുള്ള വാതിലിനടുത്തെത്തി ചില്ലുകൾ അടിച്ചുപൊട്ടിക്കുന്നതുപോലെ മുട്ടിത്തുടങ്ങിയിരുന്നു……..!

” എന്നെ ഇങ്ങനെയാക്കി ഇവിടെ ഒറ്റയ്ക്കാക്കി പോവുകയാണോ ……

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.