ഒരു വേശ്യയുടെ കഥ – 39 3998

എന്റെ സ്നേഹം നീ തിരിച്ചറിഞ്ഞില്ലല്ലോ മായമ്മേ….
എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും അവസാനനിമിഷം നീ എൻറെ കൂടെ തന്നെ ഉണ്ടാകുമെന്ന് ഞാൻ വെറുതെ സ്വപ്നം കണ്ടു പോയല്ലോ ……..!

വയ്യ അവൾ പോകുന്നത് കാണുവാൻ വയ്യ…..!
ഇനിയെന്തിനിവിടെ കാത്തുനിൽക്കണം……!
ആർക്കുവേണ്ടിയാണ് കാത്തുനിൽക്കുന്നത്…..!

മനസ്സിൽ തേങ്ങിക്കൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ റോഡുപോലും കാണാത്ത രീതിയിൽ മുന്നിലെ ചില്ലിനപ്പുറം മൂടൽമഞ്ഞു പാടകെട്ടിയതുപോലെ തോന്നി…….!

വേഗം വൈപ്പർ ചലിപ്പിച്ചു നോക്കി …..!
എല്ലാം മായ്ച്ചുകളയാനെന്നപോലെ ചില്ലിനു മുകളിലൂടെ രണ്ടുതവണ വൈപ്പർ ചലിപ്പിച്ചപ്പോഴാണ് …..
മഞ്ഞുപാടയല്ല തന്റെ കണ്ണുകളിലെ കണ്ണീർ പടലങ്ങളാണ് കാഴ്ച്ചകൾ മറയ്ക്കുതെന്നു ബോധ്യമായത്……!

ഓർമ്മകളെ തുടച്ചുനീക്കാൻ സാധിക്കുന്ന വൈപ്പറുകളൊന്നും ഇതുവരെ ആരും കണ്ടുപിടിച്ചല്ലോ എന്നോർത്തു ഉടുമുണ്ടിന്റെ കോന്തലയുയർത്തി തലയുയർത്തി കണ്ണുകൾ തുടയ്ക്കുന്നതിനിടയിലാണ് കണ്ണുകൾ ഒരുനിമിഷം മുന്നിലുള്ള കണ്ണാടിയിൽ പതിഞ്ഞത്…..!
സംശയം തീർക്കുവാനായി ഒന്നുകൂടി …..!
ഇല്ല അവൾ പോയിട്ടില്ല…….
നടക്കുകയുമല്ല……..!

വാനിറ്റി ബാഗും ഷോപ്പിംഗ് സഞ്ചികളുമെല്ലാം മാറോടടുക്കിപ്പിടിച്ചു തലകുമ്പിട്ടുകൊണ്ട് കാറിൽ നിന്നും ഇറങ്ങി രണ്ടു മൂന്നു ചുവടുകൾ നടന്നതിനുശേഷം കാറിൻറെ പിറകിൽ ഒരു പിൻവിളി പ്രതീക്ഷിക്കുന്നതുപോലെ പ്രതിമയായി അവൾ നിൽക്കുകയാണ് ……!

തുടിക്കുന്ന ഹൃദയവുമായി ആത്മഹർഷത്തോടെ വണ്ടി പതുക്കെ റിവേഴ്സെടുത്തു അവളെ അവളെ നേരിട്ടു കാണുന്ന രീതിയിൽ നിർത്തിയെങ്കിലും അവൾ പ്രതികരിക്കുകയോ മുഖത്തേക്കു നോക്കുകയോ ചെയ്തേയില്ല…..!

” മായമ്മേ……”

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.