ഒരു വേശ്യയുടെ കഥ – 39 4078

പറഞ്ഞുകൊണ്ടു സംസാരം അവസാനിച്ചപ്പോൾ മായമ്മ അടുത്തുണ്ടെങ്കിൽ തന്നെ പറഞ്ഞു പറ്റിച്ച ആൻറിക്ക് നേരെ കൊഞ്ഞനം കുത്തിച്ചുകൊണ്ടെങ്കിലും പ്രതികാരം ചെയ്യാമായിരുന്നെന്നു ചിരിയോടെ ആലോചിക്കുന്നതിനിടയിലാണ് പിറകിൽ നിന്നും അവളുടെ ശബ്ദം കേട്ടത്….

“ആദ്യമായി വീട്ടിൽ വരുമ്പോൾ മധുരം തരേണ്ടതാണ്…..
പായസമുണ്ടാക്കാൻ സമയവുമില്ല….
ചായയുണ്ടാക്കാനാണെങ്കിൽ പാലുമില്ല… അതുകൊണ്ട് തൽക്കാലം പായസമാണെന്നു കരുതി പഞ്ചസാരവെള്ളം കുടിച്ചാൽ മതി കേട്ടോ …… ”

വെള്ളം നിറച്ച ഗ്ലാസ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പതിഞ്ഞ സ്വരത്തിലാണ് പറഞ്ഞത്.

” അതിലൊന്നും കാര്യമില്ല മായമ്മേ….. മായമ്മയെക്കാൾ മധുരമുള്ള വേറെയൊന്നും എനിക്കില്ല……”

വെള്ളം വാങ്ങുന്നതിനിടയിൽ അവൾക്കു കേൾക്കുവാൻ പാകത്തിൽ വളരെ ശബ്ദം താഴ്ത്തി കുസൃതിയോടെ പറഞ്ഞത്.

“മോളും അമ്മയും അടുത്തുണ്ടെന്നൊരു വിചാരം വേണം…..”

കണ്ണുരുട്ടികൊണ്ടു പതുക്കെ പറഞ്ഞശേഷം
നിമിഷവേഗത്തിൽ ചുമലിൽ അമർത്തിയുള്ള നുള്ളിവലിയായിരുന്നു അതിനുള്ള മറുപടി.

ഗ്ലാസിലെ വെള്ളം ആദ്യം മോളുടെ ചുണ്ടിൽ വച്ചുകൊടുത്തുകൊണ്ടു കുസൃതിചിരിയോടെ വീണ്ടും മുഖത്തേക്കു നോക്കിയപ്പോൾ ലജ്ജയോടെ മുഖം താഴ്ത്തുന്നതിനിടയിൽ അവളുടെ കണ്ണുകളിൽ ഇപ്പോഴുള്ളത് പേടിയോ….
സംശയമോ…..
ഉത്കണ്ഠയോ ഒന്നുമല്ല …
പകരം …..
കൂമ്പിയടയുന്ന ലജ്ജയും ഒഴുകിപ്പരക്കുന്ന പ്രണയവുമാണെന്ന് അയാൾക്ക് തോന്നി.
ആരും ലയിച്ചുചേരുവാൻ മോഹിച്ചുപോകുന്ന…..
ആരെയും മോഹിപ്പിക്കുന്ന പ്രണയം….

“മായമ്മയപോലെ തന്നെ മധുരവും മണവുമുള്ള ഏലക്ക ചേർത്തവെള്ളം……”

മടിയിലിരിക്കുന്ന കുഞ്ഞുമായ കുടിച്ചതിന്റെ ബാക്കിയായ വെള്ളം കുടിച്ചശേഷം ഗ്ലാസ്സ് തിരികെയേൽപ്പിക്കുമ്പോഴാണ് കുസൃതിയോടെ അയാൾ വീണ്ടും പറഞ്ഞത്.

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.