ഒരു വേശ്യയുടെ കഥ – 39 3998

അവിടെനിന്നും ഇവളുടെ കഴുത്തിൽ താലികെട്ടിയ ശേഷം വീട്ടിലേക്കുകൊണ്ടു പോകാനാണ് പ്ലാൻ…….”

വിശദമായി തന്നെയാണ് മറുപടി പറഞ്ഞത്.

” അയ്യോ പാവം……
അച്ഛനുമമ്മയുമില്ല അല്ലെ……”

സഹതാപത്തോടെ നോക്കികൊണ്ട് ചോദിച്ചതിനു ശേഷമാണ് അവർ തുടർന്നു പറഞ്ഞത് .

“ഇന്നുതന്നെ വേണോ മോനെ ……
ഞങ്ങൾക്കും പറയാനൊന്നും ആരുമില്ല…..
എല്ലാം ഇവൾ പറഞ്ഞിട്ടുണ്ടാവുമല്ലോ അല്ലെ…… എങ്കിലും തൊട്ടടുത്ത വീട്ടുകാരോടെങ്കിലും ഒരു വിവരം പറഞ്ഞില്ലെങ്കിൽ മോശമല്ലേ ……
വേറൊന്നും ഇല്ലെങ്കിലും അവരൊക്കെ അടുത്തുണ്ടെന്ന ധൈര്യത്തിലാണ് ഞങ്ങൾ അമ്മയും മോളും രാത്രിയിൽ ഈ വീട്ടിൽ കഴിച്ചുകൂട്ടുന്നത് …….
അതുകൊണ്ട് അവരോടൊക്കെ ഒരു വാക്കു പറഞ്ഞില്ലെങ്കിൽ നന്ദികേടായിപ്പോകില്ലേ……”

” നല്ല കാര്യങ്ങൾ എത്രയും പെട്ടെന്നുതന്നെ ചെയ്യുന്നതല്ലേ നല്ലത് ……
അത് മാത്രമല്ല ഇങ്ങനെയൊരു കാര്യം നടക്കുന്നതുകൊണ്ടാണ് മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ട് അങ്കിളും ഫാമിലിയും ബാംഗ്ലൂരിൽ നിന്നും വന്നിരിക്കുന്നത്…….”

അയാളുടെ മറുപടി കേട്ടപ്പോൾ എന്തുചെയ്യണമെന്ന അർത്ഥത്തിൽ സാരിയുടെ തുമ്പുപിടിച്ചു പിരിച്ചുകൊണ്ടിരുന്ന അവളുടെ നേരെ അമ്മ മുഖം തിരിച്ചെങ്കിലും മറുപടി പറയാതെ അവൾ മുഖം താഴ്ത്തിയാതെയുള്ളൂ.

” എങ്കിൽ മോനിവിടെ ഇരിക്കൂ…..
തൊട്ടടുത്ത രണ്ടു മൂന്നു വീടുകളിൽ വിവരം പറഞ്ഞശേഷം ഞാൻ വേഗം വരാം……
അല്ലെങ്കിൽ അതൊരു മോശമായി പോകും……”

അല്പം നേരം എന്തോ ആലോചിച്ചശേഷം അവരുടെ പ്രതികരണം .
.
“അങ്ങനെയാണെങ്കിൽ അമ്മ ഒരുങ്ങിയിട്ടു പോയിക്കോളൂ……
തിരിച്ചു വരുമ്പോഴേക്കും ഞാൻ മോളെയും ഒരുക്കാം……”

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.