ഒരു വേശ്യയുടെ കഥ – 39 4078

” ഇതൊക്കെ അനിലേട്ടൻ അമ്മയ്ക്കുവേണ്ടി വാങ്ങിയതാണ് …….
ഇതിലേതെങ്കിലും സാരിടുത്താൽ മതി കേട്ടോ…..”

അരഭിത്തിയിലുണ്ടായിരുന്ന ഷോപ്പിംഗ് ബാഗുകളിലൊന്നെടുത്തുകൊണ്ട് അമ്മയുടെ പിറകെ അകത്തേക്കു നടക്കുന്നതിനിടെയാണ് അവൾ പറഞ്ഞത്.

കയ്യിലുണ്ടായിരുന്ന സഞ്ചുതുറന്നു ചോക്കലേറ്റിന്റെ പായ്ക്കറ്റു പൊളിച്ചു മോളെ ഏൽപ്പിക്കുമ്പോൾ ഒരുപാട് ശങ്കകൾക്കും ആശാങ്കകൾക്കും ഒടുവിൽ താൻ കരുതിയ സ്ഥാനത്തുതന്നെ വഞ്ചി കരയ്ക്കടുപ്പിക്കാൻ സാധിച്ചതിൽ അയാളുടെ മനസ് തുള്ളിതുളുമ്പുന്നുണ്ടായിരുന്നു .

അങ്കിളിനോടോ……
അതോ ആൻറിയോടോ …….
ആരോടാണ് ഈ സന്തോഷം ആദ്യം പങ്കുവയ്ക്കേണ്ടത്…….!

ആൻറിയുടെ മുന്നിൽ എങ്ങനെ അവതരിപ്പിക്കുമെന്നോർത്തപ്പോൾ വല്ലാത്തൊരു ആശങ്ക തോന്നി ……
രേഷ്മയുടെ കാര്യം തന്നോട് സൂചിപ്പിച്ചയുടനെ താൻ ഇങ്ങനെയൊരു തീരുമാനമെടുത്തത് ആൻറിക്ക് വിഷമമാകുമോ ……
അവർക്ക് തന്നോട് പിണക്കമോ ദേഷ്യമോ കാണുമോ…….
എന്തായാലും ആദ്യം അങ്കിളിനെ തന്നെ വിവരമറിയിക്കാം ……
പാവം…
വിവരമോന്നും അറിയാതെ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും ……

ചോക്കലേറ്റു വായിലേക്ക് തിരുകി കൊടുക്കുന്നതിനിടയിൽ കീശയിൽ നിന്നും മൊബൈൽഫോണെടുത്ത് സ്വിച്ചോൺ ചെയ്തശേഷം അങ്കിളിനെ പേരിനു നേരെ വിരൽ തേച്ചു…..

ഒന്നാമത്തെ റിങ് അവസാനിക്കുന്നതിനുമുന്നേ അങ്ങേ തലയ്ക്കൽ നിന്നും ആകാംക്ഷാഭരിതമായ ചോദ്യങ്ങൾ ചെവിയിലേക്ക് ഒഴുകിയെത്തി.

“ഹലോ……നീയിപ്പോൾ എവിടെയാ……
മനുഷ്യൻ മുളളിന്മേൽ നീൽക്കുമ്പോൾ നീയെന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത്….”
1A
അനുമോളുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് അമ്മയുടെ പിറകെ വീടിന്റെ പടികയറുമ്പോൾ ആദ്യം തന്നെ അയാളുടെ കണ്ണുകളുടക്കിയത് അകത്തെ മുറിയുടെ അഴുക്കുപുരണ്ട ചുമരിൽ തൂക്കിയിട്ടിരുന്ന അനിയേട്ടനും അവളും ചേർന്നുള്ള ഫോട്ടോയായിരുന്നു….!

മുപ്പതുവയസോളംപ്രായം തോന്നിക്കുന്ന കട്ടിമീശയും ചുരുണ്ടമുടിയും വട്ടമുഖവും വെളുപ്പുനിറവുയുള്ള സുമുഖനായ ചെറുപ്പക്കാരനും……!

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.