ഒരു വേശ്യയുടെ കഥ – 39 4078

കുറേ കഴിയുമ്പോൾ അവളെ് മടുത്തുതുടങ്ങുകയോ ഇഷ്ടക്കേട് തോന്നുകയോ ചെയ്യുകയാണെങ്കിൽ ……
അവളെ സങ്കടപ്പെടാതെ മോന്റെ കൈകൊണ്ടുതന്നെ അപ്പോൾതന്നെ കൊന്നുകളഞ്ഞേക്കണം …….
അല്ലാതെ ഇനിയും എനിക്കവളുടെ സങ്കടം കാണുവാൻ വയ്യ …..
എല്ലാവരേയും സ്നേഹിക്കാൻ അല്ലാതെ മുഖം കറുപ്പിച്ച് ഒരാളോട് സംസാരിക്കാൻ പോലും അവൾക്കറിയില്ല അത്രയും പാവമാണ്……”

പറഞ്ഞുകഴിഞ്ഞതും അവർ വിതുമ്പിയതും ഒരുമിച്ചായിരുന്നു.

” അങ്ങനെയൊന്നും പറയല്ലേ അമ്മേ……!
അങ്ങനെയൊന്നും സംഭവിക്കില്ല …..!

അവരുടെ കൈകളിൽ പിടിച്ചുകൊണ്ടു പറയുമ്പോൾ അയാളും കരയുകയായിരുന്നു…..!

” മോന്റെ നല്ല മനസിനു കോടി പുണ്യം കിട്ടും…… നല്ലതേ വരൂ ……”

കൈത്തണ്ടകൊണ്ടു കണ്ണുകൾ തുടച്ചശേഷം തലയിൽ കൈവെച്ചുകൊണ്ട് ഇടറിയ ശബ്ദത്തിൽ അനുഗ്രഹിക്കുന്നതിനിടയിൽ വീണ്ടും അവരുടെ ശബ്ദം കേട്ടു……

“വാ….അങ്ങോട്ടേക്ക് കയറിയിരിക്കൂ… ഇരുന്നുകൊണ്ട് സംസാരിക്കാം….”

അനിമോളുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് അമ്മയുടെ പിറകെ വീടിന്റെ പടികയറുമ്പോൾ ആദ്യം തന്നെ അയാളുടെ കണ്ണുകളുടക്കിയത് അകത്തെ മുറിയുടെ അഴുക്കുപുരണ്ട ചുമരിൽ തൂക്കിയിട്ടിരുന്ന അനിയേട്ടനും അവളും ചേർന്നുള്ള ഫോട്ടോയായിരുന്നു…..!

മുപ്പതുവയസോളംപ്രായം തോന്നിക്കുന്ന കട്ടിമീശയും ചുരുണ്ടമുടിയും വട്ടമുഖവും വെളുപ്പുനിറവുയുള്ള സുമുഖനായ ചെറുപ്പക്കാരനും……!
പ്രണയം തുളുമ്പുന്ന വിടർന്ന കണ്ണുകളും
നീണ്ട നാസികയും …..
ചുണ്ടിൽ മനം മയക്കുന്നപുഞ്ചിരിയുമായി ഒറ്റനോട്ടത്തിൽ നാണം കുണുങ്ങിയെന്നു തോന്നിക്കുന്ന വലിയ വട്ടപ്പൊട്ടുതൊട്ടിരിക്കുന്ന സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞ സുന്ദരിയായപെൺകുട്ടിയും …..!

ഫോട്ടോയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ അനിയേട്ടന്റെ മായയുടെ കരുവാളിച്ച നിഴൽ മാത്രമാണ് ഇപ്പോൾ തന്റെ കൂടെയുള്ള മായമ്മയെന്നയാൾക്ക് തോന്നിപ്പോയി……!

7 Comments

  1. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  2. Please read this story.

  3. ??????????

  4. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  5. Good story. Waiting for last part

Comments are closed.