ഒരു വേശ്യയുടെ കഥ – 21 4030

ഇങ്ങനെ ആളുകളെ പറ്റിക്കാൻ പാടില്ലല്ലോ……”

ചെരിപ്പു പൊട്ടിയതിന്റെ രോഷം അവൾ വീണ്ടും പ്രകടിപ്പിച്ചു.

” ഓ….. മുന്നൂറുരൂപയുടെ ….
ആ പവിത്ര പാദുകം ഞാൻ കാറിലെടുത്തുവച്ചിട്ടുണ്ട് …..
വേണമെങ്കിൽ അതങ്ങ് തിരിച്ചു കൊടുത്തു വേറെ തരുവാൻ പറഞ്ഞാൽമതി……”

അയാൾ വീണ്ടും കളിയാക്കി .

“ഒരു മിനിറ്റ് മായ വണ്ടിയിലിരിക്കൂ ഞാനൊന്നു എടിഎം കൗണ്ടറിൽ പോയിട്ടുവരാം …….”

തിരക്കൊഴിഞ്ഞ എടിഎം കൗണ്ടർ കണ്ടപ്പോൾ അതിനരികിൽ കാർ ഒതുക്കിയിട്ടുകൊണ്ടാണ് അയാൾ പറഞ്ഞത് .

“ഞാനും വരട്ടെ അനിലേട്ടാ …..
ഞാനിതുവരെ എടിഎമ്മിൽ നിന്നും പൈസ എടുത്തിട്ടില്ല ……
ആരും എടുക്കുന്നത് കണ്ടിട്ടുമില്ല….”

കാറിൽനിന്നിറങ്ങി ഡോർ അടക്കുവാൻ തുനിയുമ്പോഴാണ് മടിച്ചു മടിച്ചുകൊണ്ട് ചെറിയ കുട്ടികളെ പോലെ അവൾ ചോദിച്ചത് ….!

അവളുടെ നിഷ്കളങ്കമായ ചോദ്യവും കൊച്ചുകുട്ടികളുടേതുപോലുള്ള മുഖഭാവവും കണ്ടപ്പോൾ അയാൾക്ക് വല്ലായ്മ തോന്നിപ്പോയി.

” പാവം ……”
മനസ്സിൽ പറഞ്ഞതിനു ശേഷമാണ് കാറിൻറെ വാതിൽ തുറന്നുപിടിച്ചുകൊണ്ട് സൗമനസ്യത്തോടെ അയാൾ വിളിച്ചത്.

“അതിനെന്തിനാ വരൂ…….
ഞാൻ പഠിപ്പിച്ചു തരാം……”

കൗണ്ടറിനകാത്തു കയറി എടിഎം കാർഡ് അവളെ ഏൽപ്പിച്ചശേഷം പാസ്‌വേഡും പിൻവലിക്കുവാനുള്ള തുകയും പറഞ്ഞുകൊടുത്തുകൊണ്ടാണ് ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ചുകൊടുത്തത്.

കാർഡ് മെഷീനിൽ താഴ്ത്തിയശേഷം സ്ക്രീനിൽ എഴുതി കാണിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അവളെല്ലാം ചെയ്യുന്നതു് കണ്ടപ്പോൾ പത്താം ക്ലാസുവരെ മാത്രമേ സ്കൂളിൽ പോയിരുന്നുള്ളൂവെങ്കിലും ഇംഗ്ലീഷ് ഭാഷ വായിക്കുവാനും മനസ്സിലാക്കാനുമുള്ള പ്രാഥമിക ജ്ഞാനം അവൾ നേടിയിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലായി .

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.