ഒരു വേശ്യയുടെ കഥ – 21 3509

Views : 97970

എടിഎമ്മിൽ നിന്നും പൈസ വരുന്നതും മറ്റും ഉത്സവപ്പറമ്പിലെ അത്ഭുത കാഴ്ചകൾ കാണുന്ന ചെറിയ കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കിനിൽക്കുന്നതകണ്ടപ്പോൾ അയാൾക്ക്‌ ചിരിവരുന്നുണ്ടായിരുന്നു.

“പുതിയ കടയിൽ ജോലിക്കുകയറിയാൽ എനിക്കും ഇതുപോലൊരു എടിഎം അക്കൗണ്ടുണ്ടാക്കണം…..”
അതിനെത്ര പൈസ വേണ്ടിവരും …..”

എടിഎം മെഷീനിൽ നിന്നും പുറത്തുവന്ന രണ്ടായിരം രൂപയുടെ നോട്ടുകൾ നാലോഅഞ്ചോ തവണ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം അയാളുടെ നേരെ നീട്ടികൊണ്ടാണ് ചോദിച്ചത്.

“രണ്ടായിരം രൂപയാണെന്ന് തോന്നുന്നു ….
പക്ഷേ മായയിനി സ്വന്തം ചെലവിൽ എടിഎം കാർഡൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല…..
പുതിയ ഷോറൂമിലെ സ്റ്റാഫിന്റെ സാലറി അവരവരുടെ ബാങ്ക് അക്കൗണ്ടിലാണ് വരുന്നത്…..
അപ്പോൾ അവർ തന്നെ മായയ്ക്കും എടിഎം കാർഡൊക്കെ ശരിയാക്കിത്തരും…….”

അവളുടെ ചോദ്യത്തിന് അങ്ങനെയാണ് അയാൾ മറുപടി പറഞ്ഞത്

“അവിടെയുള്ള കാര്യങ്ങളൊക്കെ ഇത്ര കൃത്യമായി അനിലേട്ടൻ എങ്ങനെയാണ് അറിയുന്നത് ……”

സംശയത്തോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അയാളൊന്നു പരുങ്ങി .

“അത് ….പിന്നെ…..
വിസ്മയുടെ മുതലാളിയെ ഇന്നലെ മായ കണ്ടതല്ലേ…….
ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ അടുത്ത കൂട്ടുകാരനാണെന്നു മായയ്ക്ക് തോന്നിയിട്ടില്ലേ…..
ബിസിനസിന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും ഞങ്ങൾ പരസ്പരം ചർച്ച ചെയ്യാറുണ്ട് …….”

ഇടം കണ്ണാലെ അവളെ നോക്കിയശേഷം തുടർന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായി അയാൾ പെട്ടെന്ന് വിഷയം മാറ്റി ….!

“ദാ ……അവിടെയോരു ചെരുപ്പു വിൽക്കുന്ന കടയുണ്ട് …..
മായയ്ക്ക് ചെരുപ്പു വാങ്ങേണ്ടേ…..”

Recent Stories

The Author

9 Comments

  1. 👌👌

  2. 😍😍😍😍😍😍😍😍😍

  3. നീണ്ട കാത്തിരുപ്പ്….

  4. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  5. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  6. Vegam next part ayakku plzz

  7. അടുത്ത ഭാഗം??? ???

  8. Sooper..adutha part pettannu idanee

  9. ithum kidukki..eagerly waiting for next parts

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com