കാർ പതിയെ മുന്നോട്ടെടുക്കുന്നതിനിടയിലാണ് പിറകിൽ നിന്നും അവൾ പറഞ്ഞത് .
“അതെന്താ ഫുട്പാത്തിലെ ചെരിപ്പുകൾ മാത്രമേ ഉപയോഗിക്കൂ എന്ന വല്ല നേർച്ചയുമുണ്ടോ…..”
കണ്ണാടിയിലൂടെ മുഖത്തേക്കു നോക്കി കൊണ്ടാണ് ചിരിയോടെ അയാൾ ചോദിച്ചത്.
” അതൊന്നുമല്ല ഇവിടെയുള്ള കടയിലൊക്കെ 500 രൂപയിൽ കുറഞ്ഞ ചെരിപ്പു കാണില്ല…..! ഞാനെപ്പോഴും നാട്ടിലെ കൃഷ്ണേട്ടന്റെ കടയിൽ നിന്നുമാണ് ചെരിപ്പും തുണിയുമൊക്കെ വാങ്ങുന്നത് ……
അവിടെയാകുമ്പോൾ പൈസ ഒന്നിച്ചു കൊടുക്കേണ്ട ……
കുറച്ചുകുറച്ചായി കൊടുത്താൽ മതി …..”
പിന്നെ തീരെ നടക്കാൻ പറ്റാത്തതുകൊണ്ടാണ് ഇവിടെ ഫുട്പാത്തിൽ നിന്നും വാങ്ങാമെന്നു പറഞ്ഞത്……”
അവൾ വിശദീകരിച്ചു .
“അതെന്താ കൃഷ്ണേട്ടന്റെ കടയിൽ ഗ്യാരണ്ടിയുള്ള ചെരുപ്പുകളാണോ വിൽക്കുന്നത്….”
അയാൾ കളിയാക്കി.
” അതൊന്നുമല്ല അവിടെനിന്നും വാങ്ങിയ ചെരിപ്പുകൾ വേഗം പൊട്ടിപ്പോവുകയോ മറ്റോ ചെയ്യുകയാണെങ്കിൽ കൃഷ്ണേട്ടനോട് പറഞ്ഞാൽ കൊടുക്കാനുള്ള പൈസയിൽ നിന്നും കുറച്ചു പൈസ ഡിസ്‌കൗണ്ട് തരും …..!
ഇവിടെനിന്നും 500 രൂപയുടെ ചെരുപ്പുവാങ്ങിയ ശേഷം അതുവേഗം പൊട്ടിപ്പോയാൽ ആരോടാണ് പരാതി പറയുക ……!
ഇനി കൃഷ്ണേട്ടന്റെ കടയിൽ പോയിട്ടു വേണം അയാളോട് രണ്ട് വർത്തമാനം പറയുവാൻ……!”
“300 രൂപയ്ക്ക് വാങ്ങിയ ചെരുപ്പു മൂന്നുമാസംകൊണ്ടു പൊട്ടി പോയതിനെപ്പറ്റി പറയാനാണോ……”
രോഷത്തോടെയുള്ള അവളുടെ സംസാരം കേട്ടപ്പോൾ ചിരിയോടെയാണ് അയാൾ ചോദിച്ചത്.
” മൂന്നുമാസമൊന്നുമായില്ല മോനെ….. കഴിഞ്ഞതിന്റെ മുമ്പത്തെമാസം മാസം ശമ്പളം കിട്ടിയപ്പോഴാണ് ഞാൻ ചെരിപ്പു വാങ്ങിയത്….
വാങ്ങുമ്പോൾ 200 രൂപ കൊടുത്തിരുന്നു…… കഴിഞ്ഞ മാസം ശമ്പളം കിട്ടിയപ്പോഴാണ് അതിന്റെ ബാക്കി നൂറുരൂപ കൊടുത്തതു….. അപ്പോൾ രണ്ടു മാസമേ ആയിട്ടുള്ളൂ …..!
??
?????????
നീണ്ട കാത്തിരുപ്പ്….
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ
Vegam next part ayakku plzz
അടുത്ത ഭാഗം??? ???
Sooper..adutha part pettannu idanee
ithum kidukki..eagerly waiting for next parts