ഒരിക്കൽ കൂടെ പറയാം ഇതൊന്നും എനിക്കുവേണ്ടിയല്ല മായയ്ക്ക് വേണ്ടിയാണെന്ന് ഓർക്കണം …….”
കർക്കശക്കാരനായ ഒരു അധ്യാപകനെപ്പോലെ വീണ്ടും ആവർത്തിച്ചു പറയുമ്പോൾ അയാളുടെ മുഖത്തെ ചിരി മായുന്നതും മുഖം ഗൗരവംപടരുന്നതും അവൾ ശ്രദ്ധിച്ചു ….!
അതൊക്കെ കണ്ടപ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ താളം കൂടി ശരീരത്തിൽ എവിടെയൊക്കെയോ വിറയൽ പടരുന്നതുപോലെ ……!
“ഈ സ്ഥലമൊക്കെ എനിക്കു നന്നായി അറിയാം അനിലേട്ടാ ……
അവിടെയാണ് ഞാൻ……”
കൈചൂണ്ടിക്കൊണ്ടു പറഞ്ഞുപൂർത്തിയാക്കുന്നതിനും തടയാൻ ശ്രമിക്കുന്നതിനും മുന്നേ തന്നെ കാർ ആ വലിയൊരു കെട്ടിടത്തിലെ ഗേറ്റു കടന്നു പാർക്കിങ്ങിൽ എത്തിയിരുന്നു ……!
അതുകണ്ടതും അവളുടെ ശരീരം പേടി കാരണം പൂക്കുല പോലെ വിറച്ചുപോയി……!
ഭയന്നരണ്ട മിഴികളോടെ അയാളുടെ മുഖത്തേക്കും മുന്നിലുള്ള കെട്ടിടത്തിന്റെ ബോർഡിലേക്ക് മാറിമാറി നോക്കി ……!
“വേണ്ട അനിലേട്ടാ ……
വേണ്ട പ്ലീസ്……
പ്ളീസ് അനിലേട്ടാ ഞാൻ അങ്ങോട്ട് വരില്ല….. നമുക്ക് പോകാം ……”
അയാളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു വലിച്ചുകൊണ്ട് ദയനീയമായി അവൾ അപേക്ഷിച്ചുനോക്കി.
അപ്പോൾ അവളുടെ കൈകൾക്ക് മഞ്ഞിന്റെ തണുപ്പായിരുന്നു …….!
ഭയത്തിന്റെ തണുപ്പ് ……!
“ഞാൻ പറഞ്ഞല്ലോ ഇതൊന്നും എനിക്കു വേണ്ടിയല്ല …….
മായയ്ക്ക് വേണ്ടിയാണ് ……
ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ആരെങ്കിലും പേടിച്ചുകൊണ്ടു ഒളിച്ചിരിക്കുവാനോ…….
മറഞ്ഞിരിക്കുവനോ പാടില്ല ധൈര്യത്തോടെ നേരിടുകയാണ് വേണ്ടത് …..
എവിടേക്കാണ് വരുന്നതെന്നു ആദ്യം തന്നെ ഞാൻ പറഞ്ഞിരുന്നെങ്കിൽ …..
??
?????????
നീണ്ട കാത്തിരുപ്പ്….
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ
Vegam next part ayakku plzz
അടുത്ത ഭാഗം??? ???
Sooper..adutha part pettannu idanee
ithum kidukki..eagerly waiting for next parts