ഒരു വേശ്യയുടെ കഥ – 21 4030

അയാളുടെ കൂടെ ജീവിക്കുവൻ ഭാഗ്യം കിട്ടുന്ന പെണ്കുട്ടി മരണംവരെ അയാളുടെ കയ്യിൽ സുരക്ഷിതയായിരിക്കും …..
ഇന്നലെ ഒരു രാത്രിയിൽ അനിയേട്ടൻ എന്നോടു കാണിച്ച ഒരു മര്യാദയില്ലേ…..
അതൊന്നും ഈ ലോകത്ത് അധികം ആർക്കും ഉണ്ടാകില്ല……
അതെനിക്കുറപ്പാണ് ……!”

വലിയൊരു തത്വജ്ഞാനിയേപോലെ അവൾ പറഞ്ഞു നിർത്തിയപ്പോൾ കേട്ടപ്പോൾ തന്നോട് തന്നെ മതിപ്പുതോന്നി .

“ഓഹോ……
കൊച്ചു കള്ളി …..
രാത്രിയിൽ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു അല്ലേ ….
പക്ഷേ ഞാൻ അതോന്നും അറിഞ്ഞില്ല …..”

പക്ഷെ…..
അവൾ നുള്ളി വലിക്കുന്ന അതേരീതിയിൽ അവളുടെ കൈത്തണ്ടയിൽ അമർത്തി നുള്ളി വലിച്ചു കൊണ്ടു അയാളുടെ ഉള്ളിലെ കുസൃതിക്കാരൻ അങ്ങനെയാണ് പക്ഷേ മറുപടി പറഞ്ഞത്.
“ഇതാണ് ഈ അനിലേട്ടനെ പ്രശ്നം …..
എന്തെങ്കിലും കാര്യമായി പറയുമ്പോൾ അപ്പോഴതിനു വേറെ എന്തെങ്കിലും അർത്ഥം കണ്ടുപിടിക്കും…..”

പകരം അതേപോലെ അതിനേക്കാൾ ശക്തിയിൽ നുള്ളി വലിച്ചുകൊണ്ടാണ് അവളും മറുപടി കൊടുത്തത് .

കാർ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ എതിരെ നിന്നും വലിയ വാഹനങ്ങൾ വരുന്നതു കാണുമ്പോൾ പേടിയോടെ കണ്ണടയ്ക്കുന്നതും തൻറെ ദേഹത്തു തട്ടിയേക്കുമോയെന്ന ഭീതിയോടെ അറിയാതെ തലവെട്ടിക്കുന്നതുമൊക്കെ കണ്ടപ്പോൾ അവൾക്ക് കാറിന്റെ മുൻസീറ്റിൽ ഇരുന്നുകൊണ്ട് യാത്രചെയ്തശീലമൊന്നുമില്ലെന്നു അയാൾ മനസിലുറപ്പിച്ചു.

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.