ഒരു വേശ്യയുടെ കഥ – 21 4111

“അനിലേട്ടൻ കല്യാണം കഴിക്കുന്ന പെൺകുട്ടി ശരിക്കും ഭാഗ്യമുള്ളവളായിരിക്കും ……
എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യുന്ന ഭർത്താവിനെ എല്ലാ പെണ്ണും ഇഷ്ടപ്പെടും……!

സാരി ഒതുക്കിപ്പിടിച്ച് കാറിലേക്ക് കയരുന്നതിനിടയിലാണ് അവളുടെ അഭിപ്രായപ്രകടനം.

“അങ്ങനെയൊരു ഭാഗ്യവതി എന്റെ ജീവിതത്തിൽ ഉണ്ടാകുമെങ്കിൽ അതു നീ മാത്രമായിരിക്കുമെന്നു ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയണമെന്നു തോന്നിയെങ്കിലും ഈ വിഷയം ഇനി സംസാരിക്കില്ലെന്ന് അവളോട് വാക്കു പറഞ്ഞതു കാരണം കാർ സ്റ്റാർട്ടു ചെയ്യുന്നതിനിടയിൽ അവളെ നോക്കി ചിരിച്ചതല്ലാതെ മറുപടിയൊന്നും കൊടുത്തില്ല.

” സത്യമാണ് അനിലേട്ടാ……
നിങ്ങൾ നല്ലൊരു മനുഷ്യനാണ് …..
എനിക്കിതൊക്കെ വാങ്ങി തന്നതുകൊണ്ടോന്നുമല്ല ഞാനങ്ങനെ പറയുന്നത്….
അല്ലെങ്കിലും ഞാനങ്ങനെതന്നെ പറയും ……
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല മനുഷ്യനാണ് നിങ്ങൾ……
ഇന്നലെവരെ എനിക്കു നിങ്ങളോട് എന്തോ ഒരു ഇഷ്ടം മാത്രമേ ഉണ്ടായിരുന്നു …..
പക്ഷെ രാവിലെ ആകുമ്പോഴേക്കും ഇഷ്ട്ടത്തെക്കാൾ കൂടുതൽ ബഹുമാനമാണ് തോന്നിയത്……

ഒരു ആണിന്റെയടുത്ത് ഒരു പെണ്ണിന് ഞാൻ ഏറ്റവും സുരക്ഷിതയാണെന്ന് തോന്നുന്നത് എപ്പോഴാണെന്ന് അറിയാമോ ……”

കാറ്റിൽ പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കികൊണ്ടാണ് അവൾ ചോദിച്ചത്.

” എനിക്കറിയില്ല അല്ലെങ്കിൽ ഞാനെങ്ങനെ അറിയാനാണ് ആണല്ലേ…..
പെണ്ണിനല്ലേ പെണ്ണിന്റെ മനസ്സറിയാൻ പറ്റൂ……”

എതിർവശത്തുനിന്നും അതിവേഗത്തിൽ പാഞ്ഞുവന്നിരുന്ന ബസിന്റെ മുന്നിൽ നിന്നും കാറിനെ വെട്ടിക്കുന്നതിനിടയിൽ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്ക് നോക്കിയാണ് അയാൾ പറഞ്ഞത് .

“അന്യനായ ഒരു പുരുഷന്റെ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഒരു കേടുപാടും സംഭവിച്ചില്ലെങ്കിൽ അയാളെപ്പോലെ വിശ്വസ്തൻ വേറെയുണ്ടാകില്ല……..

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.