ഒരു വേശ്യയുടെ കഥ – 21 4030

അതിനയാൾ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

“അങ്ങനെ മിഴിച്ചുനോക്കിയാൽ കണ്ണുകൾ രണ്ടും കുത്തിപ്പൊട്ടിക്കുമെന്ന് ഇന്നലെ പറഞ്ഞിരുന്നു…..!
ഇങ്ങനെ ഒന്നോ രണ്ടോ തവണ നോക്കിയശേഷമാണ് ബാക്കിയുള്ളവൻ മന്ത്രവാദിയുടെ കൂടെയുള്ള ബാധപോലെ പിറകെ വന്നു തുടങ്ങിയത്…….!
ഇനി അങ്ങനെ നോക്കിക്കൊണ്ടു മാറ്റുള്ളവരെക്കൂടെ കൂടി പുറകേ നടത്തിക്കരുത്…..!

ബില്ലടച്ചശേഷം വാങ്ങിയ സാധനങ്ങളുമായി കടയുടെ പടിയിറങ്ങുമ്പോഴാണ് തൊട്ടു പിറകെയുള്ള അവളോട് ചിരിയോടെ അയാൾ പറഞ്ഞത്.

“കയ്യിൽ പൈസയുണ്ടെന്നു കരുതി കണ്ടമാനം ആർഭാടം കാണിക്കരുത് …….”

പടികൾ ചാടിയിറങ്ങി അയാളുടെ തൊട്ടടുത്തെത്തിയ ശേഷം വീണ്ടുമൊരിക്കൽ കൂടി കൈത്തണ്ടയിൽ നുള്ളി വലിച്ചുകൊണ്ടാണ് മറുപടി .

നുള്ളിവലിച്ചും…..
പൂച്ചയെപ്പോലെ മാന്തിയും …..
പിച്ചിയും അടിച്ചും കടിച്ചും വേദനിപ്പിച്ചുകൊണ്ടാണല്ലോ ഇഷ്ടമുള്ളവരോടൊക്കെ അവൾ സ്നേഹവുംദേഷ്യവും പ്രകടിപ്പിക്കുന്നതെന്ന് അതിശയത്തോടെ ഓർത്തുകൊണ്ടു ചിരിയോടെ അയാൾ കാറിനടുത്തേക്ക് വേഗത്തിൽ നടന്നു.

” ഒന്നു വേഗം മായേ……
അതൊരു ചെരിപ്പാണ് നടക്കുമ്പോൾ ഇത്തിരി മണ്ണും പൊടിയുമൊക്കെ പറ്റിയെന്നിരിക്കും….. വീട്ടിലെത്തിയശേഷം തുടച്ചുവൃത്തിയാക്കിയാൽ മതി ……
അല്ലെങ്കിൽ അതഴിച്ചു തലയിൽ വച്ചു നടന്നോളൂ…….
ചെരിപ്പിൽ മണ്ണുപറ്റുകയുമില്ല …..
പുതിയ വിലകൂടിയ ചെരിപ്പാണെന്നു എല്ലാവരും അറിയുകയും ചെയ്യും…….!”

പുതിയ ചെരുപ്പിൽ പൊടിയും മണ്ണുമൊന്നും പറ്റാതെ വളരെ ശ്രദ്ധിച്ചുകൊണ്ടും…..
ഇടയ്ക്കിടെ കാലിന്റെ പിറകുവശവും വലതുവശവും ഇടതുവശവുമൊക്കെ നോക്കിയും അന്നനടയായി നടന്നുവരികയായിരുന്നു അവളെയും നോക്കി കാറിന്റെ മുൻവശത്തെ വാതിൽ തുറന്നു പിടിച്ചുകൊണ്ടാണ് അയാൾ പറഞ്ഞത് .

മുഖം കൊണ്ടുള്ള ഒരുതരം ഗോഷ്ടിയും കൊഞ്ഞനംകുത്തലുമായിരുന്നു അതിനുള്ള അവളുടെ മറുപടി ……!

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.