ഒരു വേശ്യയുടെ കഥ – 21 4030

ഇതിനുതന്നെ 350 രൂപയാണ് വില……!”

കൗണ്ടറിനടുത്ത് നിൽക്കുകയായിരുന്നു അയാളുടെ അടുത്തേക്ക് നടന്നുകൊണ്ടാണ് നിറചിരിയോടെ അവൾ പറഞ്ഞത്
“ഇഷ്ടപ്പെട്ടോ…….”

ചിരിയോടെ അയാൾ തിരക്കി .

“ഇഷ്ടപ്പെടാതെ പിന്നെ ഇതെടുക്കമോ……”

അവളും ചിരിച്ചു.

” എന്നാൽ ശരി ഇതുകൂടി ചേർത്തു ബില്ലടിച്ചോളൂ…..”

അവൾക്കു വേണ്ടി വാങ്ങിയിരിക്കുന്ന വാനിറ്റിബാഗിന്റെയും അവൾ തെരഞ്ഞെടുത്ത ചെരിപ്പിന്റെയും കൂടെ വില കൂടിയതുകാരണം അവൾ വേണ്ടെന്നുവച്ചിരുന്ന അവൾക്ക് ഏറെ ഇഷ്ടപ്പെട്ട ചെരിപ്പു കൂടെയെടുത്ത് കൗണ്ടറിനു മുന്നിൽ വെച്ചുകൊണ്ടാണ് അയാൾ പറഞ്ഞത്…..!

“അയ്യോ …..
വേണ്ട അനിലേട്ടാ …..
എനിക്കിതു മതി ……”

അവൾ തടയുവാൻ ശ്രമിച്ചപ്പോൾ ചുണ്ടിൽ വിരൽചേർത്തുകൊണ്ട് മിണ്ടരുതെന്ന് അയാൾ ആംഗ്യം കാണിച്ചു .

“എന്നാൽ എനിക്ക് ഒന്നുമതി അനിലേട്ടാ….. ഞാനെടുത്തത് തിരിച്ചുകൊടുക്കാം……”

അയാളുടെ മുഖത്തേക്ക് നോക്കി വീണ്ടും പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുകയും തൊണ്ട ഇടറുകയും ചെയ്തിരുന്നു ……!

“ദാ….. ഇതു നോക്കൂ….
മായയ്ക്ക് ഇഷ്ടമായോ …..”

അവർക്കുവേണ്ടി വാങ്ങിയിരിക്കുന്ന വാണിറ്റിബാഗെടുത്തു അവളുടെ നേരെ നീട്ടി കൊണ്ടാണ് അയാൾ ചോദിച്ചത്.

” ഇതും എനിക്കാണോ…..
ഇതിനും ഒരുപാട് പൈസയായി കാണുമല്ലോ…..!”

ബാഗെടുത്തു സന്തോഷത്തോടെ തിരിച്ചും മറിച്ചും നോക്കി കൊണ്ടാണ് അയാളെ അമ്പരപ്പോടെ മിഴിച്ചു നോക്കിയത് …….!

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.