ഒരു വേശ്യയുടെ കഥ – 21 4111

ചെരിപ്പുകൾ വിൽക്കുന്ന കടയിലേക്കു കയറുന്നതിനിടയിൽ പിറകെയെത്തിയ അവൾ അയാളുടെ കൈത്തണ്ടയിൽ പതിയെ നുള്ളി വലിച്ചു കൊണ്ട് പറഞ്ഞുവെങ്കിലും അതവഗണിച്ചുകൊണ്ട് അയാൾ കടകളിലേക്കു നടന്നു …….!

മനസ്സില്ലാമനസ്സോടെ പിന്നാലെ അവളും ……!

കടയ്ക്കുള്ളിലെത്തിയ അവൾ തനിക്കുപറ്റിയ ചെരിപ്പ് തിരയുന്നതിനിടയിൽ അയാൾ പതിയെ സ്കൂൾ ബാഗുകളും വാനിറ്റി ബാഗുകളും തൂക്കിയിട്ടിരിക്കുന്ന സെക്ഷനിലേക്ക് നടന്നു.

അവൾക്കുവേണ്ടി ബ്രാൻഡഡ് കമ്പനിയുടെ നല്ലൊരു വാനിറ്റിബാഗ് തിരയുന്നതിനിടയിലും അയാളുടെ ശ്രദ്ധ മുഴുവൻ മുൻവശത്തുനിന്നും പാകമായ ചെരുപ്പു തിരയുന്ന അവളിൽ ആയിരുന്നു……!

ഡിസ്പ്ലേയിൽ നിരത്തിവച്ചിരിക്കുന്ന ചെരുപ്പുകൾക്ക് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ ഒരു ജോടി ചെരിപ്പെടുത്തു രണ്ടുമൂന്നു തവണയെങ്കിലും തിരിച്ചും മറിച്ചും നോക്കുന്നതും
അതെവിടെ വെച്ച ശേഷം ചുറ്റിക്കറങ്ങി വീണ്ടും അവിടെത്തന്നെയെത്തി അതേ ചെരുപ്പെടുത്ത് ഒരിക്കൽ കൂടി തിരിച്ചും മറിച്ചും നോക്കുന്നതുമൊക്കെ അയാൾ കാണുന്നുണ്ടായിരുന്നു …….!

അയാൾ മറ്റെന്തോ തിരയുകയാണെന്നു മനസ്സിലാക്കിയ അവൾ മനസ്സിൽ ഇഷ്ടം തോന്നിയ ചെരിപ്പെടുത്ത് ധരിച്ചുകൊണ്ടു തനിക്കുപാകമാണോയെന്ന് നോക്കുന്നതും…..

സരിയുയർത്തി പിടിച്ചുകൊണ്ടു താണും ചെരിഞ്ഞും വശങ്ങളുമൊക്കെ നോക്കി അതിൻറെ ഭംഗി ആസ്വദിച്ചുകൊണ്ടു രണ്ടടി മുന്നിലേക്കും പിറകിലേക്കും നടക്കുന്നതുമൊക്കെ എതിരെയുള്ള കണ്ണാടിയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നെങ്കിലും കാണാത്ത ഭാവത്തിൽ ചിരി അമർത്തിപ്പിടിച്ചു……!

അടുത്തെത്തിയ സെയിൽസ്മാനോട് അതിന്റെ വില ചോദിച്ചശേഷം മൂക്കിൽ വിരൽ ചേർത്തു അതിശയം കൂറുന്നതും ജാള്യതയോടെ മുഖം ചുളിച്ചുകൊണ്ടു ചെരുപ്പഴിച്ചും സാരിത്തുമ്പുകൊണ്ടു തട്ടി തുടച്ചതിനുശേഷം യഥാസ്ഥാനത്ത് വയ്ക്കുന്നതും പിന്നെ സെയിൽസ്മാൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കു പോയി ഡിസ്പ്ലേയിൽ വയ്ക്കാതെ പായ്ക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിലകുറഞ്ഞചെരുപ്പുകൾ പരിശോധിച്ചശേഷം പകമായത് തിരഞ്ഞെടുക്കുന്നതുമൊക്കെ കണ്ടപ്പോൾ മനസുനീറിങ്കിലും അയാൾ അടുത്തേക്ക് പോയതേയില്ല ……!

“അനിലേട്ടൻ അവിടെ എന്തെടുക്കുകയായിരുന്നു…..”
ദാ….. ഈ ചെരുപ്പാണ് ഞാനെടുത്തത് …..

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.