ഒരു വേശ്യയുടെ കഥ – 21 4111

രണ്ടുമൂന്നു കെട്ടിടങ്ങൾക്കപ്പുറമുള്ള ഒരു കടയിലേക്ക് വിരൽ ചൂണ്ടിയാണ് അയാൾ ചോദിച്ചത്.

” അയ്യോ ……
അവിടുന്നോ…..
അതൊന്നും വേണ്ട …..
എൻറെ പഴയ ചെരിപ്പ് കാറിനുള്ളിലുണ്ടെങ്കിൽ തൽക്കാലം അതിന്റെ ചുണ്ടു തുന്നിയാൽ മതി…..”

ചെരിപ്പുകൾ വിൽക്കുന്ന കട കണ്ടപ്പോൾ തന്നെ അവൾ പേടിച്ചുപോയെന്നു അവളുടെ സംസാരത്തിൽ നിന്നും അയാൾക്ക് മനസിലായി.

” കാറിലൊക്കെ പോയി ചെരുപ്പുതുന്നാൻ കൊടുക്കുന്നത് ആരെങ്കിലും കണ്ടാൽ കാണുന്നവർ കളിയാക്കി ചിരിക്കും ….
വാ…..നമുക്കവിടെയൊന്നുകയറി നോക്കാം…..”

പറഞ്ഞ ശേഷം അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ മുന്നോട്ടേക്ക് നടന്നപ്പോഴാണ് അവൾ പറഞ്ഞത്.

“എന്റെ ബാഗ് കാറിനുള്ളിലാണ് ഞാൻ വേഗം പോയി ബാഗെടുത്തു വരാം…..”

“മായേ ഒരു ചെരിപ്പുവാങ്ങാനുള്ള പൈസയൊക്കെ ഇപ്പോൾ തൽക്കാലം എൻറെ കയ്യിലുണ്ട് ……
ഇപ്പോൾ എന്റെ പൈസകൊണ്ടു വാങ്ങാം പിന്നെയെനിക്കു തന്നാൽ മതി ……
അതുകൊണ്ട് ബാഗെടുക്കാനൊന്നും ഓടേണ്ട…..”

അവൾ ബാഗെടുക്കാൻ ഓടുന്നത് പൈസയെടുക്കാൻ ആയിരിക്കുമെന്ന് ഊഹിച്ചുകൊണ്ടാണ് നടക്കുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞത്.

അതുകേട്ടപ്പോൾ നഖം കടിച്ചുകൊണ്ടു അൽപ്പനേരം ശങ്കിച്ചു നിന്ന ശേഷം ചെരിപ്പു ധരിക്കാത്തതുകാരണം മുള്ളിലൂടെ നടക്കുന്നതുപോലെ അവളും അയാളുടെ പിറകെ കടയിലേക്ക് നടന്നു .

“അയ്യോ ……
ഇതൊരു വലിയ കടയാണല്ലോ….
ഇവിടെ വലിയ വലിയ കമ്പനിയുടെ ചെരിപ്പുകൾമാത്രമേ ഉണ്ടാകൂ……
വാ……അനിലേട്ടാ നമുക്കു വേറെ കടയിൽ പോകാം ……”

9 Comments

  1. നീണ്ട കാത്തിരുപ്പ്….

  2. ലക്ഷ്മി എന്ന ലച്ചു

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  3. ലക്ഷ്മി എന്ന ലച്ചു

    ഈശ്വരാ ഈ കഥാകൃത്തിനേ അഭിനന്ദിക്കാൻ ഇനി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ

  4. Vegam next part ayakku plzz

  5. അടുത്ത ഭാഗം??? ???

  6. Sooper..adutha part pettannu idanee

  7. ithum kidukki..eagerly waiting for next parts

Comments are closed.