ഇനി എന്ത്….. ഈ ചോദ്യത്തിനുള്ള ഉത്തരം അയയിൽ കിടക്കുന്ന മുണ്ട് ആണ്, മേശക്ക് മുകളിലെ കടലാസ്സിൽ ഒരു കവിതയുടെ തലക്കെട്ട് കുറിച്ചിട്ടിരുന്നു ഇന്നലെ,
“പ്രണയം”. പേന എടുത്തു ആ കവിത എഴുതി പൂർത്തി ആക്കി.
” പ്രണയം”
അവസാനത്തെ കവിതയാണ് പ്രണയം,
അക്ഷരങ്ങളെ പ്രണയിച്ചവന് മുന്നിൽ നിന്ന് അക്ഷരങ്ങൾ ഓടി ഒളിച്ചപ്പോൾ, ഇത്രനാൾ അവൻ അറിയാതെ അവനെ പ്രണയിച്ചവളുടെ വിളി കേട്ടു,
ആത്മഹത്യ എന്ന വീഥിയിലൂടെ സ്വർണ കുളമ്പുള്ള കുതിരപ്പുറത്തേറി അവൻ, അവനെ പ്രണയിച്ച മരണത്തിനെ പ്രാപിച്ചു. അവൻ എഴുതിയ അവസാന കവിതയാണ് പ്രണയം. !!
പേന ആ കവിതക്ക് മുകളിൽ വെച്ചിട്ട് എഴുന്നേറ്റു മേശപ്പുറത്തു സ്റ്റൂൾ ഇട്ടു, അതിൽ കയറി മുണ്ടിന്റെ ഒരറ്റം ഫാനിൽ കൊളുത്തി,
മറ്റേ അറ്റത്തു കുടുക്കിട്ട് കഴുത്തിൽ ഇട്ട് സ്റ്റൂൾ തട്ടാൻ പോയ ആ നിമിഷം..
ആ നിമിഷത്തിലാണ് അവൾക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയണം എന്ന് തോന്നിയത്. ചാടി ഇറങ്ങി നേരെ അവളുടെ വീട്ടിലേക്കു വെച്ചു പിടിച്ചു, ഓടുകയായിരുന്നു, ഓടി ഓടി ഒരു വിധം വീടെത്തി. അവളുടെ വീട്ടിൽ നറച്ചും ആളുകൾ, ബന്ധുക്കളും കൂട്ടുകാരുമാണ്, ബെർത്ത് day പാർട്ടി ആസ്വദിക്കാൻ വന്നവർ, അവരുടെ ഒന്നും കണ്ണിൽ പെടാതെ ഞാൻ അവളെ നോക്കി നടന്നു, അവളുടെ മുറിയിൽ ഇരുന്നു കരയുന്നവൾ, കൂടെ കൂട്ടുകാരികൾ ഉണ്ട്, അവർ അവളെ ആശ്വസിപ്പിക്കുകയാണ്,
” അവൻ എന്താടി ഫോൺ വിളിച്ചിട്ട് എടുക്കത്തത്? ”
അവൾ അത് പറഞ്ഞപ്പോളാണ് എന്റെ ഫോൺ ഞാൻ ബൈക്കിന്റ ബാഗിൽ വെച്ച കാര്യം ഓർത്തത്.
” അവൻ എന്നോട് പിണക്കത്തിൽ ആയിരിക്കും അല്ലേ, അവൻ എന്നെ പ്രെപ്പോസ് ചെയ്തപ്പോൾ എനിക്കെന്തോ അവിടന്ന് ഇറങ്ങി പോരാനാണ് തോന്നിയത്, എനിക്ക് വല്ലാതെ സങ്കടം വന്നു, അത് അവനെ എനിക്ക് ഇഷ്ട്ടം അല്ലാത്തത് കൊണ്ടല്ല, ഒരുപാട് ഇഷ്ടമായത് കൊണ്ടാ, കുറെ നാളായിട്ട് അവനിൽ നിന്ന് കേൾക്കാൻ കൊതിച്ചതാണ് ഇത്, അന്ന് + 2 വെക്കേഷന് അവനെ കാണാതെ ഇരുന്നപ്പോൾ ഞാൻ അനുഭവിച്ച ഫീലിംഗ്സ് നിങ്ങൾക്കു പറഞ്ഞാ മനസിലാവില്ല, ഇനി ഒരു മൂന് മാസം കൂടിക്കഴിഞ്ഞാൽ അവനെ നഷ്ടപ്പെടും എന്ന് ഓർത്ത് ഞാൻ ഉരുകുവായിരുന്നു, അപ്പോഴാ അവൻ വന്ന് അങ്ങനെ പറഞ്ഞേ…. എനിക്ക് എന്തോ വല്ലാതെ സങ്കടം വന്നു അതാ അവിടന്ന് ഇറങ്ങിപൊന്നേ… ”
പിന്നെയും എന്തൊക്കെയോ അവൾ പറയുന്നുണ്ട്, സന്തോഷത്തിന്റെ ഉച്ചകോടിയിൽ നിക്കുന്ന ഞാൻ അതൊന്നും കേൾക്കുന്നില്ല, നേരെ ചെന്ന് അവളെ കെട്ടിപ്പിടിക്കാനാണ് തോന്നിയത്, അവളുടെ അടുത്തേക്ക് പോകാൻ ഒരുങ്ങിയപ്പോളാണ് വാതിലിന്റ അവിടെ ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടത്, അവൾ എന്നെ കൈകാട്ടി വിളിച്ചു ഞാൻ അവൽക്കരികിലേക്ക് നടന്നു, ഇവളെ എവിടെയോ കണ്ട് പരിചയം ഉള്ളപോലെ തോന്നി, ഞാൻ അവൾക്ക് പിറകെ നടന്നു, എന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു, ആരാണിവൾ, എവിടെ വെച്ചാണ് ഞാൻ ഇവളെ കണ്ടിട്ടുള്ളത്, എവിടേക്കാണ് ഇവൾ പോകുന്നത് എല്ലാത്തിനും ഉപരി എന്തിനാണ് ഞാൻ ഇവളെ പിന്തുടരുന്നത്? ഒരു വാതൽ തുറക്കുന്ന ശബ്ദം കേട്ടാണ് എന്റെ ചിന്തകളിൽ നിന്നും ഞാൻ ഉണർന്നത്, അത് എന്റെ ഹോസ്റ്റൽ റൂമിന്റെ വാതിൽ ആയിരുന്നു, റൂമിനുള്ളിൽ ഞങ്ങളെ കാത്ത് എന്നോണം ഒരു കുതിര നിൽക്കുന്നു, സ്വർണ കുഞ്ചിരോമങ്ങളും കുളമ്പുമുള്ള കുതിര, അതിൽ കയറി ഇരുന്നിട്ട് അവൾ എനിക്ക് നേരത്തെ കൈ നീട്ടി, അവളുടെ കൈപിടിച്ച് ആ കുതിരപ്പുറത്തു കയറുന്ന
നേരത്താണ്, മേശക്ക് മേലെ മറിഞ്ഞു കിടക്കുന്ന സ്റ്റൂളും മുകളിൽ ഫാനിൽ തൂങ്ങി ആടുന്ന ഒരു ശരീരവും ഞാൻ കണ്ടത്, അത് എന്റെ ശവം ആയിരുന്നു……….
Superb!!!
ആരോ കുട്ടാ..
ഇപ്പോഴാണ് ഈ കഥ വായിച്ചത്..ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല എഴുത്തായിരുന്നു..??
അന്ന് എന്നോട് ഈ കഥ വായിക്കാന് പറഞ്ഞപ്പോള് ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല ദുഷ്ടാ..?? സങ്കടപ്പെടുത്തി കളഞ്ഞല്ലോ..??
സ്നേഹം മാത്രം ❤♥
Arrow…,,,
കഥ നീ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്…,,
വളരെ നന്നായി തന്നെ അവതരിപ്പിച്ചു….,,,
എന്നാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല…,,
അവൻ അവളുടെ മറുപടിക്കായി കാത്തിരുന്നുവേങ്കിൽ…????
ജീവിതം ജീവിച്ചു തന്നെ തീർക്കണം…
അല്ലേ…???
അതെ….❣️❣️❣️
സ്നേഹം മാത്രം ❣️❣️❣️
Orupad ishtapettu
Aa penn ishtapedumbho avan athmahathya cheythu oru nimishathe budhi shunyatha
Iniyengilum premikumbho oru solid reason and reply kittikayinje suicide attempt cheyyan padullu
Lyfil oru backward button Illa undo option Illa oru second chance Illa otta jeevitham ore oru option forward button mathram
Ellam sad ending akkalle Bro karayipich avasanam sandhoshipikallo
By
Ajay
??
മനോഹരമായിട്ടുണ്ട്… പക്ഷെ sad എൻഡിങ് സങ്കടമാണ്… അതൗ വിങ്ങലായി കിടക്കും…
അടുത്ത കഥയുമായി വീണ്ടും വരിക…
തൂലിക…..
താങ്ക്സ് ?
കണ്ണ് നിറഞ്ഞു പോയി arrow..കഥ മനസ്സിൽ തട്ടി…….ഇനിയും ഇത്പൊലതെ ചെറു കഥകൾ പ്രതീക്ഷിക്കുന്നു…ഇത്പൊലതെ climax വേണോന്ന് ഇല്ലാട്ടോ …. പകുതിക്ക് വെചെക്കുന്ന കഥകൾ ഒക്കെ ഒന്ന് പെട്ടന്ന് തീർക്കനെ…repeat അടിച്ചു വായിച്കൊന്ദ് ഇരിക്കുഅ……
താങ്ക്സ് ബ്രോ ?
Enda ponnu arrow super anutta……???
??
പ്രിയപ്പെട്ട ആരോ എത്ര മനോഹരമായ കഥകൾ മനോഹരമായി ആരംഭിച്ചിട്ട് അത് മിക്കവാറും ക്ലൈമാക്സിൽ വന്നത് ഒരു മരണത്തിൽ ആണല്ലോ അവസാനിക്കുന്നത്. അതിൽ ചെറിയൊരു വിഷമം ഉണ്ട് എങ്കിലും പറയാതെ വയ്യ കഥ അതിമനോഹരം. ഒരു കാര്യം കൂടി പറയട്ടെ കഥകളിൽ എപ്പോഴും ഒരു പോസിറ്റീവ് വേണം ജീവിതമെന്നത് ജീവിച്ച് തന്നെ തീർക്കണം പരാജയത്തിൽ എത്തിയാൽ അത് മനസ്സിന്റെ ആഴങ്ങളിൽ ഒരു പരാജയമായി തന്നെ നിലനിൽക്കും. സ്നേഹപൂർവ്വം എല്ലാ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ
ഈ കമന്റ്ന് നന്ദി,
പലപ്പോഴും ക്ലൈമാക്സുകൾ ആണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്, പിന്നീട് കഥയെ ആ ക്ലൈമാക്സിലേക്ക് എത്തിക്കുകയാണ് ചെയ്യാറ്. ഞാൻ കൂടുതലും sad എൻഡിങ് ആയിട്ടുള്ള സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി ആണ്, അത് കൊണ്ട് തന്നെ ആവും എനിക്ക് സ്ട്രൈക്ക് ചെയ്യുന്ന ചില മൊമെന്റ്കൾ ഒരു കഥ ആയി മോൾഡ് ചെയ്ത് എടുക്കുമ്പോ അത് ഒരു മരണത്തിലോ നഷ്ടതിലോ ചെന്ന് അവസാനിക്കുന്നത് ?
ഒരു shinigami (japanese god of death) യുടെ ഒപ്പം പോവുന്ന ആത്മാവ് തന്റെ മൃതദേഹത്തെ നോക്കുന്ന ഒരു ഡ്രോയിങ് കണ്ടത് ആണ് ഈ കഥ എഴുതാൻ ഉള്ള ഇൻസ്പറേഷൻ. അതാണ് ഈ കഥ ഇങ്ങനെ അവസാനിച്ചത്.
Da arrow eghine end cheyandayirunnu, sangadam und , pinne nee kallyanapittennu ennu story de second part sremikkam ennu paranjittu enthayyi…..
കല്യാണപ്പിറ്റേന്ന് സത്യത്തിൽ തിരക്കിൽ പെട്ടു മറന്നു തുടങ്ങി ഇരുന്നു
എഴുതി തുടങ്ങി ഉടനെ ഉണ്ടാവും ?
Thnx daa
Ente bro entha paraya pagukal kurave ashayam valare athikam oru rakshayum illa
താങ്ക്സ് man?
Good Story..
Pakshe… Kollentayirunnu mone Dinesha ..
Thanks bro
അടിപൊളി മോനെ ദിനേശാ ?
ഇവിടെ എത്തിയോ..
ഇവിടൊരു കഥ പോസ്റ്റ് നന്ദേട്ടാ..
താങ്ക്സ് നന്ദാ ??
super story..
താങ്ക്സ് മുത്തേ ?
???
Nalloru katha aarrow
താങ്ക്സ് ഹർഷൻ ഭായ് ?
ഇത് മ്മടെ ആരോ കുട്ടൻ ആണോ??
ജ്ജ് ഇവിടേം വന്നോ പഹയാ…!?
വായന സ്വല്പം കഴിഞ്ഞിട്ടാ…വായിച്ചിട്ട് പറയാം
പിന്നല്ല, ഇപ്പോഴാ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടെന്ന് ശ്രദ്ധിച്ചേ അപ്പൊ പിന്നെ ഒരു കഥ ഇടാം എന്ന് വെച്ചു
സമയം പോലെ വായിച്ചു പറ ?
iniyum nalla nalla kathakal porattetto
ഉറപ്പായും ?
വായിച്ചു ബ്രോ..?
എന്നാ പറയണം എന്നറിയതത്തില്ല..അസാധ്യ ഫീൽ ആരുന്നു..ക്ലൈമാക്സിന് മുന്നേ വെറുതെ ചെറുതായിട്ട് ഒന്ന് പ്രതീക്ഷ തന്നു ദുസ്തൻ..ആ പൊട്ട്.. അത് ഞാൻ ക്ഷമിച്ച്..!?
നിനക്കു ഒരു exam ഇല്ലേ.. എഴുതാൻ തീരുമാനിച്ചത് ഏതായാലും നന്നായി…all the best!! ശുഭം ആവും..എല്ലാം നന്നായി തന്നെ വരും.?
ഇനി അഥവാ ആയില്ലേലും ….ങ്ഹ ബാക്കി ഞാൻ പറയുന്നില്ല!
Anyway..loved it bro..all the best♥️
നീൽ ബ്രോ പരീക്ഷ അല്ല ഒരു പരീക്ഷണം ആണ് വിജയിച്ചാൽ ഹാപ്പി ?
വിജയിച്ചില്ലേൽ…. അത് അന്നേരം നോക്കാം ?
ഹ്മ്മ്..അത് മനസിലായി..അതുഞാനിച്ചരെ വളച്ചു കെട്ടി പറഞ്ഞതാ ബ്രോ..!??
☹️☹️
Rambo മോനുസേ sed ആയോഡാ?? ?
അതെന്ന ചോദ്യം ആണ് ചേട്ടായി… കടുംകെട്ട് കഴിഞ്ഞ് ഒന്ന് റിലാക്സ് ആയി വന്നെ ള്ളു…ded aayi☹️☹️
മുത്തുമണിയെ
വിട്ടു കളയണം ?
അങ്ങനെയങ്ങ് വിട്ട് കളയാൻ ഒക്കുവോ. ചേട്ടായി,
??ഒരുപാട് വിഷമം ആയി….. നല്ല ഒരു ചെറുകഥ….. ??
കടും കെട്ട് വേഗം വേണം
താങ്ക്സ് ബ്രദർ ??
ഉടനെ ഉണ്ടാവും ?
??????
???
Poli sadnam ?
താങ്ക്സ് മുത്തേ ?
കഥ കൊള്ളാം ???അടിപൊളി.. pskshe ഒരു വിങ്ങൽ പോലെ
(കടുംകെട്ടു കാത്തിരിക്കുന്നു )
താങ്ക്സ് ആരോമൽ ?
കടുംകെട്ട് ഉടനെ ഉണ്ടാവും ?
Story super
താങ്ക്സ് man ?