ഒരു മുത്തശ്ശി കഥ 86

Views : 23076

ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ…..
കഥകൾ കേട്ട് അവളെപ്പോഴോ ഉറങ്ങി. കഥപറച്ചിനിടയിലെപ്പോഴോ ഒടിയൻ മാതുവിന്റെ മനസ്സിൽ കടന്നു കൂടിയിരുന്നു.
എങ്ങിനെയും ഒടിയനെ കണ്ടു പിടിക്കണം
ആ കുഞ്ഞു മനസ്സ് എങ്ങോടൊക്കെയോ പാഞ്ഞുകൊണ്ടിരുന്നു.
ഒടിയൻ വരട്ടെ!
ന്നിട്ട് വേണം
മാതു മനസ്സിലുറപ്പിച്ചിരുന്നു.
ഉറക്കത്തിനിടയിലും ആ ചിന്ത മാതുവിനെ അലോസരപ്പെടുത്തിയിരുന്നു
അമ്മാത്ത് പോകുമ്പോൾ രാത്രിയിൽ മാത്രം കാലുകൾക്കിടയിലൂടെ ഇഴഞ്ഞു വരുന്ന പഴുതാര…
ഓർമ്മിക്കുമ്പോഴേ പേടി വരുന്നു…
എന്തായിരുന്നു അത്…?
കണ്ടിട്ടും ഇല്ല..
കണ്ണുകളിറുക്കിയടച്ച് മാതു മുത്തശ്ശിയേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
അവധിക്ക് അമ്മാത്തെത്തിയ മാതു തന്റെ കൂട്ടരുമായി ധൃതി പിടിച്ച കളിയിലാണ്.കൂട്ടത്തിൽ മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളും പറഞ്ഞു,
കളികൾക്കിടയിലും അവൾ ഒടിയനെ തിരഞ്ഞുകൊണ്ടിരുന്നു കളിയെല്ലാം കഴിഞ്ഞ് മേൽക്കഴുകി നാമജപവും, അത്താഴവും കഴിഞ്ഞുറങ്ങാൻ കിടന്ന മാതുവിനെ ഓർമ്മകൾ ശല്യം ചെയ്യാൻ തുടങ്ങി.
തറവാട്ടിലായിരുന്നെങ്കിൽ മുത്തശ്ശിയെം കെട്ടിപ്പിടിച്ച് കഥകേട്ടുറങ്ങാമായിരുന്നു.
ഓർമ്മ വച്ചനാൾ മുതൽ മുത്തശ്ശിയാണെല്ലാം.
അരികിൽ വെള്ളം നിറച്ച കൂജയുമായി അവളുറങ്ങാൻ കിടന്നു.
മയക്കത്തിനിടയിലെപ്പൊഴോ കാലുകൾക്കിടയിലൂടെ അരിച്ചരിച്ച് കയറുന്ന ആ പഴുതാര..
വീണ്ടും..
അവൾ കണ്ണുകളിറുക്കിയടച്ചു.
കാലുകൾ നിലത്തിട്ടടിച്ചു..
ഇല്ല സാധിക്കുന്നില്ല.. കാലുകൾ അനങ്ങുന്നില്ല..
മുത്തശ്ശീ……
അവളുറക്കെ നിലവിളിച്ചു
ഇല്ല
ഉറക്കെയുറക്കെ വിളിക്കുമ്പോഴും തന്റെ നാവിൽ നിന്ന് ശബ്ദം പുറത്തേക്കു വരുന്നില്ല എന്നവൾക്കു മനസ്സിലായി .
താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ അവൾ നടുങ്ങി..
നാവു വറ്റിവരണ്ടു. കൂജ അടുത്തിരിക്കുന്നുണ്ട്. പക്ഷെ അതെടുക്കുവാൻ സാധിക്കുന്നില്ല.
എന്താ സംഭവിക്കുന്നത്?
സർവ്വശക്തിയുമെടുത്ത് എഴുന്നേറ്റോടി..
ഇല്ല സാധിക്കുന്നില്ല..
എന്തുപറ്റി?

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com