ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139

ഒരു കുഞ്ഞ് ആർത്ത  നാദവുമായി അവൾ പിറന്നു വീണു. മയക്കത്തിൽ നിന്നും ഉണർന്ന റോസി തേടിയത്  തൻ്റെ ജീവൻ്റെ തുടിപ്പിനെയാണ്. തനിക്കരികിൽ ശൂന്യമാണെന്നു കണ്ട് അവൾ അലറി ഒരു ഭ്രാന്തിയെ പോലെ.

ആ കുഞ്ഞ് അവളുടെ പ്രതീക്ഷയാണ് , മുന്നോട്ട് ജീവിക്കാനുള്ള അവളുടെ ഏക ആശ്രയം . അന്ന് മരിക്കാൻ ഒരുങ്ങിയ ആ നിമിഷം എൻ്റെ കുഞ്ഞെനിക്കു  തന്ന  അടയാളം ഒരു കുഞ്ഞു തലക്കറക്കമാണ്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ രണ്ടു ജീവൻ പോകുമായിരുന്നു.

അന്ന് ആ  മഴയുള്ള  രാത്രിയിൽ, നനഞ്ഞിറനായി  അവനോടൊപ്പം ഒരു ഹോട്ടലിൽ മുറിയെടുത്തപ്പോ താനും സന്തുഷ്ടയായിരുന്നു. ആൽബി തൻ്റെ കഴുത്തിൽ മിന്നുകെട്ടാൻ പോകുന്നവൻ തൻ്റെ പ്രണൻ്റെ പ്രാണനായ കാമുകൻ.  ശരീരവും മനസും അവന് എന്നോ താൻ അർപ്പിച്ചതാണ്.

തെറ്റായ ഒരു നോട്ടം, ഒരു സ്പർഷനം അവനിൽ നിന്നും ഉണ്ടായിട്ടില്ല. താൻ ചെറുതായി അതിരു വിട്ടാൽ പോലും  അവൻ വിലക്കാറാണ് പതിവ് .
അവനിലെ മാന്യമായ പെരുമാറ്റം ഏതൊരു പെണ്ണും ആഗ്രഹിക്കും ഞാനും ആഗ്രഹിച്ചിരുന്നു.

അന്ന് ആ തണുപ്പിൽ ഇരുവരും അറിയാതെ ശരീരങ്ങൾ ചൂടു കാഞ്ഞ നിമിഷം, ഓർക്കാൻ മാധുര്യമുള്ള നിമിഷം , അവൻ എനിക്കായി പകർന്നു തന്നു. എന്നിലെ സർവ്വവും പകർന്ന് ഞാൻ അവനെ സ്വന്തമാക്കി.

പിന്നീടുള്ള ദിനങ്ങൾ ഞാനറിഞ്ഞ സത്യം അത് വിശ്വസിക്കാൻ എനിക്കായില്ല. അവൻ്റെ ഫോൺ കോളുകൾ വരാതെയായി അവനെ കാണാൻ ശ്രമിക്കുമ്പോ പരാജയം മാത്രം എന്നെ തേടി വന്നു. എന്നിൽ നിന്നും അവൻ എങ്ങോ ദൂരെ പോയി മറഞ്ഞു.

അവൻ്റെ ആ മാന്യത ഒരു മുഖമൂടി ആയിരുന്നു എന്നു തിരിച്ചറിയാൻ നേരമേറെയായി പോയി, പലപ്പോഴും ജീവിതം അങ്ങനെയാണ് എല്ലാം കഴിഞ്ഞ് പുതിയ വഴികൾ ഒന്നുമില്ലാതെ വരുമ്പോ സത്യങ്ങൾ തുറന്നു കാട്ടും പിന്നെ ഭീതിയുടെ ചുഴലിക്കാറ്റിലേക്ക് തള്ളിവിടും .

മനസു മാത്രം അശുദ്ധമായിരുന്നെങ്കിൽ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ താനൊരു അഴുക്കു ചാലായി കഴിഞ്ഞു. ആരെയും താൻ ചതിച്ചിട്ടില്ല, എന്തിന് ഒരു വാക്കു കൊണ്ട് പോലും നോവിച്ചിട്ടില്ല എന്നിട്ടും തൻ്റെ ജീവിതം ചവറാണ് വെറും ചവറ് , ചവറ്റു കൊട്ട പോലും സ്വീകരിക്കാൻ മടിക്കുന്ന അഴുകിയ ചവറ്.

പിന്നെ കുറേ ദിനങ്ങൾ സങ്കടമാണോ , ഭ്രാന്താണോ എനിക്കു പോലും അറിയാതെ ദിനങ്ങൾ പോയി മറഞ്ഞു . ഒടുക്കം മരണമെന്ന മുക്തിയിൽ അഭയം  പ്രാപിക്കാൻ തുടങ്ങിയപ്പോ ആദ്യമായി അമ്മേ എന്ന വിളിയിൽ ഉയർന്ന മയക്കം, ആ തല കറക്കം എന്നെ ജീവിക്കാൻ മോഹിപ്പിച്ചു.

ആയിരം വട്ടം അച്ഛൻ പറഞ്ഞു നോക്കി ആ കുഞ്ഞിനെ അലസിപ്പിക്കാൻ അമ്മയും ആവത് ശ്രമിച്ചു. ആ കുഞ്ഞില്ലെങ്കിൽ ഞാൻ മരിക്കുമെന്നുറപ്പായപ്പോ പുത്ര വാത്സല്യത്തിൽ അവർ തോറ്റു തന്നു. കുടുംബവും നാട്ടുക്കാരും പരിഹസിച്ചപ്പോഴും തളരാതെ എൻ്റെ കൂടെ നിന്നു. ഒടുക്കം ഈ പ്രസവമുറിയുടെ വെളിയിൽ.

എൻ്റെ കരച്ചിൽ കണ്ട് അവർ എനിക്കരികിൽ വന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

എൻ്റെ കുഞ്ഞിനെ കൊന്നോ നിങ്ങൾ

എന്താ മോളേ പറയുന്നത്

എൻ്റെ നല്ല ജീവിതം കണ്ടാണ് നിങ്ങളിതെക്കെ ചെയ്തതെങ്കിൽ  എൻ്റെ ശവം കാണും

മോളെ അതിനാണോടി നാട്ടുക്കാരുടെ മുന്നിൽ ഒരു പരിഹാസപാത്രമായി അച്ഛൻ നിൻ്റെ കൂടെ നിന്നത്.

22 Comments

  1. എന്തുവാടെ എനിക്കൊന്നും മനസ്സിലായില്ല. തീമുകൾ മാറ്റുമ്പോൾ പറഞ്ഞുകൂടേ . എന്തായാലും നടക്കട്ടെ .

    1. Theme mattiyittillallo bro… Athu onnude vayichu nokku manasiavum alle thazhe aalugal itta comments onnu vayichu manasilakku

  2. ഖുറേഷി അബ്രഹാം

    മൂന്ന് വ്യത്യസ്തമായ തീമുകൾ, മൂന്നിലും പറയുന്നത് ഒരു പുതു ജീവനെ കുറിച്ച് അത് വളരെ റിയലിസ്റ്റിക്കായി എഴുതി. മൂന്ന് കഥയും ഒന്നിന് ഒന്ന് മെച്ചം. ഓരോ കഥയിലും ഓരോ ജീവിതങ്ങൾ. കൃഷ്ണന്റെ ഉള്ളറിഞ്ഞു സ്നേഹിച്ചവൾ വിട്ടു പോയപ്പോൾ ദെയ്‌വം പുതിയ ജീവിതത്തിനായി അവന് കൊടുത്തത് ഒരു മകളെ. അവളെ അവൻ സ്വന്തം മകളായി വളർത്തി തന്റെ സങ്കടങ്ങളും വിഷമവും അവളിലൂടെ അവൻ മറന്നു. അവൾക് വേണ്ടി അവൻ ജീവിച്ചു. തനിക് നഷ്ട പെട്ട സ്നേഹവും കിട്ടാതെ പോയ സ്നേഹവും താൻ കൊടുക്കാൻ തീരുമാനിച്ച സ്നേഹവും അവൻ തന്റെ മകൾക് കൊടുത്തു. അവളിലൂടെ അവൻ ജീവിച്ചു.

    രണ്ടാമത്തെ കഥയിൽ തന്റെ ശരീരവും മനസും കൊടുത്തവൻ തനിക് ഒരു കുഞ്ഞിനെ തന്നെ ഉപേക്ഷിച്ചു പോയപ്പോൾ മരിക്കാൻ തയ്യാറായ അവളെ ദെയ്‌വം അവനിൽ നിന്നതന്നെ ഒരു കുഞ്ഞിനെ കൊടുത്തു മരണത്തിൽ നിന്നും മനസിനെ പിന്തള്ളിപ്പിച്ചു. അവൾക് പുതിയ ജീവിതം നൽകി. ആ കുഞ്ഞിലൂടെ അവൾ പുതിയ ജീവിതം കണ്ടത്താൻ തുടങ്ങി. അവന് തന്നിലുള്ള സ്നേഹം മൊത്തം നൽകാൻ അവൾ ആഗ്രഹിച്ചു.

    മൂന്നാമത്തെ സ്റ്റോറിയിൽ അവളുടെ വില്ലനായി വന്നത് വിധി ആയിരുന്നു. തൻ സ്നേഹിച്ച ആളിൽ നിന്നും ഒരു കുഞ്ഞിന് വേണ്ടി കൊതിച്ചെങ്കിലും അവളുടെ ആ ആഗ്രഹം നിറവേറ്റാതെ അവനിലേക് തന്നെ ചേക്കേറിപ്പിച്ചു.

    മൂന്ന് കഥകളും ഇഷ്ട്ടമായി.

    ഖുറേഷി അബ്രഹാം [ QA ]

    1. Thanks bro othiri sandhosham…… Ithupole kochu kathagal idakku varunnathane

  3. മൂന്നു വ്യത്യസ്ഥ കഥകൾ, ഓരോരോ പച്ചയായ ജീവിതങ്ങൾ നടക്കാക്കുന്നതും, നടന്നേക്കാവുന്ന കഥകളും, പ്രണയരാജ അതി മനോഹരമായ എഴുത്ത്… ആശംസകൾ…

    1. പ്രണയരാജ

      ഒത്തിരി സന്തോഷം ജ്വാല

  4. Aadyathe 2 ennam kollaam..avasaanatheth enikkentho angu dahichillaa..
    Enthayalum adipoli ezhuthaanu ketto..

    1. പ്രണയരാജ

      Ok bro , njan posiblity mathramane kanichathe , inganeyum nadakkam

  5. ഒരുപാട് ഇഷ്ടമായി…

    1. പ്രണയരാജ

      Thanks hurshan bro..othiri sandosham

  6. ജോനാസ്

    നന്നായിട്ടുണ്ട് മൂന്നു പേരുടെ കഥ നന്നായിട്ട് ഇഷ്ടമായി??

    1. പ്രണയരാജ

      Thank you bro

  7. ഒന്നും പറയാനില്ല ഏട്ടാ നല്ല സന്ദേശം പകരുന്ന കഥകൾ ഒരുപാട് ഇഷ്ടമായി അപ്പുറത്ത് നിന്ന് വായിച്ചിരുന്നു എങ്കിലും അതേ പുതുമയോടെ ഇവിടെ നിന്ന് വായിക്കാൻ സാധിച്ചു ❤️

    1. പ്രണയരാജ

      Thanks muthee…

  8. പ്രണയരാജ ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു

    മൂന്നു പേരുടെ ജീവിതം അതും മൂന്നും മൂന്നു രീതിയിൽ വെത്യാസ്തം ആയിരുന്നു അതുപോലെ എല്ലാത്തിലും കോമൺ കുഞ്ഞു ആയിരുന്നു

    കൃഷ്ണൻ ഒരു പ്രണയത്തിൽ മനസ്സ് മടുത്തു നടന്ന അയാൾക്ക്‌ ജീവിതം വീണ്ടെടുത്തതും വീണ്ടും സ്നേഹിക്കാനും സന്ദോഷിക്കാനും ഒക്കെ കാരണം ആ കുഞ്ഞു ആണ് മിന്നു
    ആരതിയുടെ സ്നേഹം സന്തോഷം ഇല്ലാതാക്കിയപ്പോൾ മിന്നുവിന്റെ സ്നേഹം സന്തോഷം നൽകുന്നു

    റോസി
    പ്രണയം നൽകിയ മറ്റൊരു വേദന ജീവന്റെ പാതി ആയി കണ്ടവന്റെ ഭാഗത്തു നിന്നുണ്ടായ ചതി അതിൽ മനസ്സും ശരീരവും കൈമോശം വന്ന് ഇനി മറ്റൊരാളെ സ്നേഹിക്കാനോ ജീവിതത്തിൽ കടന്ന് ചെല്ലാനോ ആഗ്രഹിക്കാതെ ജീവിതം ഒടുക്കൻ തയ്യാറാവുമ്പോൾ മറ്റൊരു ജീവിതം സന്തോഷം ഒക്കെ നൽകികൊണ്ട് അവള് ഒരു അമ്മയാകുന്ന സന്തോഷം നേടുന്നു സംഭവിച്ചുപോയ തെറ്റായിരുന്നാലും ആ കുഞ്ഞിനോട് സ്നേഹം മാത്രം കണ്ടു അവൾ സന്തോഷം കണ്ടെത്തുന്നു ആദ്യ പ്രണയത്തിന്റെ ഓർമ്മ കുഞ്ഞിന് ആൽബി എന്ന് പേരിടാൻ പ്രേരിപ്പിച്ചെങ്കിലും ആയാൾ ഒരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കി ആ നിമിഷത്തെ പഴിച്ചു ആ കുഞ്ഞിന് സ്നേഹം പ്രണയം സ്ത്രീ ഇതൊക്കെ എന്താണ് സ്ത്രീക്ക് നൽകേണ്ട ബഹുമാനം എന്താണ് എന്നൊക്ക പറഞ്ഞു പഠിപ്പിച്ചു നല്ലൊരു പുരുഷൻ ആക്കണം എന്ന് അവൾ എന്ന അമ്മ ചിന്തിക്കുന്നു അവളുടെ സന്തോഷം

    ആതിര
    സ്നേഹിച്ചു സ്വന്തം ആയവർ വിധിയുടെ കയ്യിൽ പരസ്പരം ഒരു മരണത്തിലൂടെ വേർപിരിഞ്ഞു മനസ്സും കൊണ്ടും ശരീരം കൊണ്ടും ഒരാളുടെ മാത്രം ആകാൻ തനിക് കഴിയു ഇനിയും മറ്റൊരാൾ തനിക് ഇല്ല തന്റെ പാതിയിൽ നിന്ന് മതാപിതാക്കളുടെ നിർബന്ധത്തിൽ ഓർമ്മകൾ പോലും ഉപേക്ഷിച്ചു മറ്റൊരാളുടേത് ആകാൻ ഉള്ള പ്രേരണയെ തടുക്കാൻ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നതും അത് ഇല്ലാതിൽ സങ്കടം പൂണ്ടു മരണത്തിലൂടെ ഒന്നിക്കുന്നു

    എല്ലാം കുഞ്ഞുനിന് വേണ്ടി ജീവിച്ചവരും ഇല്ലാത്തത് കൊണ്ട് മരണത്തിന് പിടികൊടുത്തവളും ആണ്

    ഒരുകഥയിൽ മൂന്നു ജീവിതം പറഞ്ഞ രീതി എനിക്ക് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. പ്രണയരാജ

      Thanks bro…. Ithupole oru katha koodi unde vaigathe varunnathane

      1. വെയ്റ്റിംഗ് ബ്രോ ??

        1. പ്രണയരാജ

          Theerchayayum vegam submit chaiyunnathane

  9. ജീനാ_പ്പു

    അപ്പുറത്തും വായിച്ചതാണ് സഹോ ❣️

    1. പ്രണയരാജ

      Ividulla readersinu vendi ittennu mathram

    1. പ്രണയരാജ

      ???

Comments are closed.