വിവാഹം കഴിഞ്ഞയുടനെ, അവൾ ഭർത്താവിനൊപ്പം മറ്റൊരു രാജ്യത്തേക്ക് പോകുകയും അവളുടെ പുതിയ ജീവിതരീതിയിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു.ജീവിതാവസാനം വരെ ചങ്ങാതിമാരായിരിക്കുമെന്ന ഞങ്ങളുടെ കോളേജ് വാഗ്ദാനങ്ങൾ കാലക്രമേണ, ഞങ്ങൾ പോലുമറിയാതെ ഫേസ്ബുക്കിലെ നൂറുകണക്കിന് ചങ്ങാതിമാരിൽ ഒരാളായി മാറ്റി . ഞങ്ങൾ അപരിചിതരല്ല, എനിക്കറിയാം, പക്ഷേ ഞങ്ങൾ ഒരിക്കലും ആയിരുന്നിരിക്കില്ല. എന്നിട്ടും, അവളുടെ ആ പുഞ്ചിരിയിൽ ഞാൻ ഇപ്പോഴും ആശ്വാസം കണ്ടെത്തുന്നുണ്ട് . ഈ ചിത്രങ്ങളിലൂടെ പ്രസരിക്കുന്ന അവളുടെ സന്തോഷത്തിൽ പലപ്പോഴും ഞാൻ മുഴുകി ഇരുന്നു പോകാറുണ്ട് . അവൾ സന്തോഷവതിയായിരിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.
അവളുടെ മകളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മാലയിൽ പരിചിതമായ മോതിരം, ഞാൻ കൊടുത്ത മോതിരം അവൾ ലോക്കറ്റ് ആയി സൂക്ഷിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ഇന്നും അവളുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ ഞങ്ങളുടെ സൗഹൃദം അവൾ മറക്കാതെ സൂക്ഷിക്കുന്നു എന്നതിന്റെ തെളിവ് …..
കാലമേ… മായ്ക്കരുതേ ഈ സ്നേഹം….
…………………………..
പണ്ടെങ്ങോ വായിച്ചു മറന്ന ഒരു കഥ എന്റെ ഭാവനയിൽ എഴുതിയതാണ്, എഴുത്തുകാരന്റെ പേരു പോലും മറന്നിരിക്കുന്നു… ആ കൂട്ടുകാരനെ ഓർത്തു കൊണ്ട് സ്നേഹത്തോടെ …..
ഷാനു
വല്ലാത്തൊരു ഫീൽ കണ്ണ്നിറഞ്ഞു…
അടിപൊളി… എന്തോ മനസ്സിൽ കൊണ്ട്
????????