താമര മോതിരം 7 [Dragon] 374

Views : 45697

താമര മോതിരം 7
Thamara Mothiram Part 7 | Author : Dragon | Previous Part

 

ഓം നമഃ ശിവായ

 

കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം, സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് -സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

 

അപ്പൊ തുടങ്ങാമല്ലോ …………………………….

 

തറവാട്ടിൽ എത്തിയ ജാനകി വല്ലഭൻ തന്റെ ഗുരുവിനെ കാണാനായി അതിരാവിലെ തന്നെ പുറപ്പെട്ടു -പ്രാപ്പിടാംക്കുറിശി മനയിലെ നാരായണ ദാസൻ തിരുമുൽപ്പാട് –

തൊണ്ണൂറിനോട് അടുക്കുന്ന ഒരു വൃദ്ധൻ – എന്നാൽ ഇപ്പോഴും അറുപത്തിന്റെ ചുറുചുറുക്കും നിഷ്ടയും ആണ് അദ്ദേഹത്തിന്റേതു – എന്നും രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുന്നതു മുതൽ രാത്രി ഉള്ള അഷ്ട നമസ്കാരവും തികച്ചും കൃത്യതയോടു കൂടി നടപ്പിലാക്കുന്ന ഒരു ബ്രഹ്മചാരി .തേജസുറ്റ മുഖവും വെളുത്ത താടിയും വെളുത്ത വസ്ത്രവും ഉള്ള ഗുരുവിനെ കാണുമ്പോൾ അറിയാതെ കൈകൂപ്പി പോകും നമ്മൾ.

നാരായണ ദാസൻ തിരുമുൽപ്പാടിന്റെ മാനസ പുത്രൻ ആയിരുന്നു ജാനകി വല്ലഭൻ – തന്റെ ആദ്യ ശിഷ്യൻ – തന്റെ ആശ്രമത്തിലെ ആദ്യ അന്തേവാസി – തന്റെ പ്രീയപ്പെട്ട ശിഷ്യൻ – അത് പോലെ തന്നെ ആയിരുന്നു ജാനകി വല്ലഭനും ഗുരു എന്നാൽ അതി -ജീവൻ ആയിരുന്നു.

മനയിൽ എത്തിയ ജാനകി അവിടത്തെ ശിഷ്യൻ പറഞ്ഞതു അനുസരിച്ചു ഗുരുവിന്റെ കുടുംബക്ഷേത്രത്തിലേക്കു പോയി ,അവിടെ എത്തിയ ജാനകി കണ്ടതു അമ്പലത്തിന്റെ പുറത്തു കൂടി നിൽക്കുന്ന കുറച്ചു ആൾക്കാരെ ആണ് കൂടെ തന്റെ ഗുരുവും ഉണ്ട് – അമ്പലത്തിന്റെ ഗോപുരത്തിന്റെ മുകൾഭാഗത്തു് കുറച്ചു ഇളകി വീണിരിക്കുന്നു – കൂടെ കിം പുരുഷന്റെ രൂപവും ഇളകി വീണിരിക്കുന്നു.അശുഭകരമായ ഒന്നാണ് ആ സംഭവിച്ചത് ,കിംപുരുഷ രൂപം അത്രക്ക് പ്രാധാന്യം ഉള്ളതാണ് ഓരോ ക്ഷേത്രത്തിലും ,ആ രൂപത്തിന് ഉണ്ടാകുന്ന ഏതു തരത്തിലുമുള്ള ചലനങ്ങളും ആ ക്ഷേത്ര മൂല പ്രതിഷ്ടയ്ക്കു അപ്രീയകരമായ പ്രതീതി ഉണ്ടാകുന്നു – അതിന്റെ ചൈതന്യം കുറയുന്നതിലേക്കു വഴിവയ്ക്കുന്നു.

Recent Stories

The Author

Dragon

41 Comments

  1. Adhikamaya valichu neettal vayanaye alasorappedutthunnund cheriya karyangal kk ethrayum vishadheekaram tharunnathu arivilekk nallathanengilum chila samayangalil kadhayil ninnu vyathi chalippikkan edavaruthunnund oru pakshe athu ente mathram thonnal aayirikkam

  2. Eni food adichittu vayikkam pinne edakk edakk kadhayil ninnu maripokunnund ennirunnalum pettanu thanne vendum kadha thudarunnathu kond kuzhappamill ennu full vayichu theerthittu abhipryam parayam

  3. താമസിപ്പിക്കതിനു ക്ഷമ ചോദിച്ചുകൊണ്ട്

    താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്

    ഡ്രാഗൺ – 08-03-2020 -9.45 pm

  4. When will be the next part dear?????

    1. Time edukkum bro. Cheriyoru hospital case.. saturday sunday

    2. താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്

    3. ഹർഷാപ്പി താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട് -വായിച്ചിട്ടു അഭിപ്രായം പറയുക- 7 -ന്റെ അഭിപ്രായം കിട്ടിയില്ല

  5. ബ്രോ അടുത്ത പാർട്ട് ഉടനെ വരുമോ???

    1. working in it bro

    2. താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്

  6. DareDevil(Ruler of Darkness)

    ഇപ്പോഴാ അടുത്ത part?

    1. etrayum pettennu iduaan sramikkunnatyirikkum

    2. താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട് -വായിച്ചിട്ടു അഭിപ്രായം പറയുക

  7. Next part anani?

  8. next part undo?

    1. അതെന്താ opnv – അങ്ങനെ ചോദിച്ചേ ? Next part വേണ്ടേ ? അത്രയ്ക്ക് bore ആണോ

      1. Ente ponnu bro arelum ennelum paranjennu karuthi niruthi povalle chakkare

    2. താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട് -വായിച്ചിട്ടു അഭിപ്രായം പറയുക

  9. Kollam bro , kidilan, njan ennanu vayichathu, sry bro, eppol aanu story athinte trackil poornamayum ethiyathu, koode kiranu Puthiya friendineyum kitti alea , keep going bro

    1. tanks bro ,

  10. ചേട്ടായി…വായിക്കാൻ സാധിച്ചിട്ടില്ല

    എന്തായാലും അടുത്ത part റെഡി ആക്കു ന്നെ😍🤗🤗🤗

    1. rambo – review vannilla

  11. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്
    സഞ്ജു വില്ലൻ ആകുമോ എന്നായിരുന്നു പേടി ഏതായാലും അവൻ കൂട്ടുകാരൻ ആയത് കൊണ്ട് ആശ്വാസം ആയി
    ഇവരെ സഹായിക്കുന്ന ആരോ ഒരാള് ഉണ്ടെന്ന് മനസ്സിലായി അയാൾ ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നു

    1. Hope your all problems solved , thanks rahul ,

  12. 😍😍😍😍😍

  13. Dragon thankal albhudha peduthukayaaan.adipoli pinne adutha bhagangal eppo varumenn koodi paranjal nannayirunnu.karanam one week edukkuka aanenkil nannayi bro karanam thrilling story aan

    1. താങ്ക്സ് നൻപാ

  14. ആദ്യായിട്ടാ വായിച്ചിട്ട് വല്ലാത്തൊരു സംതൃപ്തി തോന്നിയത് അല്ലാത്തപ്പോ ചെറിയ ഒരു വിഷമം തോന്നുവായിരുന്നു . ലിജോക്ക് കിട്ടിയ പണി കുറച്ചു കുറഞ്ഞു പോയിന്നു തോന്നി😉.

  15. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍

  16. ലിജോയ്ക്ക് പണി കൊടുത്തത്ത് ആരാണ് 🤔 ആരായാലും സംഭവം കലക്കിയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് തരണേ ബ്രോ

    1. ഒന്ന് വെയിറ്റ് ചെയ്യ് സോദരാ…

  17. Nannaayittundu. Adutha part itharayum ykippikkallu plz

    1. എഴുതണ്ട സോദരാ.. എന്നാലും വൈകിപ്പിക്കില്ല..

      അഭിപ്രായം പറഞ്ഞില്ല

  18. Waiting…….,….🥰🥰🥰

    1. അഭിപ്രായം പറഞ്ഞില്ല സഹോ…

  19. അർജുനൻ പിള്ള

    1st. ഞങ്ങളുടെ ചങ്ക് കാലൻ ന് വേണ്ടി.

    1. പുരിയിലയെ……. 🤔🤔🤔🤔🤔🤔

      1. ഞങ്ങളുടെ ചങ്കിന് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണിത് ഇപ്പൊ അവന് വേറൊരു അത്യാവശ്യം ഉള്ളത് കൊണ്ട് കുറച്ച് ദിവസം കഴിഞ്ഞേ വായിക്കൂ അതുകൊണ്ടാണ് അവന് വേണ്ടി പിള്ളേച്ചൻ first അടിച്ചത് അവന്റെ സൈറ്റിലെ പേരാണ് കാലൻ😍

          1. ഡ്രാഗണ്‍ കുഞ്ഞേ

            ഒന്നു മുതല്‍ 7 വരെ ഒന്നുകൂടെ വായിച്ചു

            കഥയെ കുറീച് ഒന്നും പറയാന്‍ ഇല്ല
            കാരണം ഗംഭീരം ആണ്.
            നല്ല വ്യക്തമായ ബ്ലൂ പ്രിന്‍റ് ഓടെ എഴുതി ഉണ്ടാക്കിയിരിക്കുന്നു

            എനിക്കു തോന്നിയ ഒരു അഭിപ്രായം
            അഭിപ്രായം മാത്രമാണു വിമര്‍ശനമല്ല

            ഒരു കഥ, അത് വായിക്കുന്ന ഏതൊരാള്ക്കും കൃത്യമായി മന്‍സിലാക്കാന്‍ സാധിക്കുന്നതകണം , കഥയിലെ ഡീടെയിലിങ് പോലും സന്ദര്‍ഭത്തിന് ഉതകുന്നതകണം, അമിതമായ ദീടൈളിങ് ഒഴിവാക്കണം , അതുപോലെ കടുകട്ടിയുള്ള പ്രയോഗങ്ങള്‍ ,,

            എനിക് പലപ്പോഴും തോന്നിയത്
            ഡ്രാഗണ്‍ , ഡ്രാഗണിന്റ്റെ ലെവല്‍ ഓഫ് അണ്‍ഡര്‍സ്റ്റാഡിങ് തന്നെ ആകണം എന്നില്ല എല്ലാ വായനക്കാര്‍ക്കും

            മിത്ത് ബേസ് ചെയ്തു എഴുതുക എന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യം ആണ് ഏറ്റവും സരളമായി മന്‍സിലാകുന്ന ഭാഷയില്‍ ആണ് അത് വേണ്ടത് , ആവ്ശ്യമുള്ളത് ഒഴികെ കൂടുതല്‍ ഡീറ്റൈല്‍ ചെയരുത് , ആവ്ശ്യമുള്ളത് നേ വയനാക്കാരില്‍ ആകാംഷ ഉണ്ടാക്കി പറഞ്ഞു കൊണ്ടുക്കണം

            ബദാമി ,, അഞ്ചു പേജുകള്‍ നീണ്ട ദീടൈലിങ അത് ദേവ റേഡിക്ക് — ബദമിക് ആണോ റേഡിക്ക് ആണോ പ്രധാണ്യം ,,,വില്ലനായ ദേവറേഡിക്ക് എന്നാണ് എന്റെ കണക്കുകൂട്ടല്‍ ,, അപ്പോ പിന്നെ ബദമിയെ എന്തിന് കൂടുതല്‍ ഡീടെയിലിങ നടത്തണം ,,

            ബലി കര്‍മം , അതും അതുപോലെ ,എന്തിനാനോ പ്രധാന്യം കഥയില്‍ ഉള്ളത് അതിലേക് ദീടൈളിങ് ഒതുകുക , അല്ലാത്തത് ഒരു മൈല്‍ഡ് ആയി പറഞ്ഞു പോകുക

            മറ്റൊന്നു അധികമായ ശിവവര്‍ണ്ണനകള്‍ ,, അത് അഞ്ചില്‍ ദക്ഷസതിയിലും അതുപോലെ ആറില്‍ ചാമുണ്ടിയെ വെല്ലുന്നവന്‍ ആര് …സാക്ഷാല്‍ മഹാദേവന്‍
            ആ മഹാദേവനെ മൂണ് പേജില്‍ ആണ് ഡീറ്റൈല്‍ ചെയ്തിരിക്കുന്നത് ,, ആദിയോഗി , പ്രതിരൂപ, പഞ്ചകൃത്യ , പഞ്ചവക്ത്ര , വിഷ്ണു , ബ്രഹ്മ മല്‍സര0 , ലളിത സഹസ്രനാമം , മാര്‍കാണ്ഡേയന്‍ , പരബ്രഹ്മമ് , സ്ഥായി ഭാവം ,ശിവശക്തി , പ്രണവം , പഞ്ചാക്ഷരി ഭൂത സ്വ്രങ്ങള്‍ , പ്രണവവകഭേദങ്ങള്‍ , ത്രിതത്വം , പഞ്ചേന്ദ്രിയ0 പഞ്ചഭൂത0 ….ഇത്രയും ഇത്രയും കാര്യങ്ങളിലൂടെ ആണ് വിശദീകരിച്ചത് ,,,

            എന്താ ഇതിന്റെ ഒക്കെ ആവശ്യം ,,ചാമുണ്ടേശ്വരിയെ തടുക്കാൻ പോന്നവൻ മഹാദേവൻ , ആ മഹാദേവനെ കുറച്ചു ഒരു അഞ്ചോ പത്തോ സെന്റെൻസിൽ സാധാരണ ഒരു വായനകരാണ് മനസിലാകുന്ന ഡീറ്റൈലിംഗ് പോരെ ,,,

            അതുപോലെ ഭസ്മവർണ്ണനകൾ
            ശന്കരഭസ്മം ഉപയോഗിച്ച് മുറിവ് മാറ്റി അതാണ് മുഖ്യം —

            പിന്നെ ഭസ്മവർണ്ണനകൾ , മന്ത്രങ്ങൾ , ,ശിവപുരാണം ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം ഉണ്ടാക്കുന്ന രീതികൾ എന്ന് വേണ്ട സകലതും –

            ആവശ്യമുള്ളത് ലളിതമായ രീതിയിൽ വര്ണിച്ചാൽ പോരെ

            ആദ്ധ്യാത്മികമായ ലേഖനങ്ങൾ എഴുതേണ്ട അത്രയും കാര്യങ്ങൾ ആണ് ഈ കഥയിൽ ഫുൾ ആയി കയറ്റുന്നത് ,,

            ഡ്രാഗണ് ആദ്ധ്യാത്മികമായി നല്ല അറിവ് ഉണ്ട്
            താല്പര്യവും
            പക്ഷേ അത് സ്വഭാവികമായ കഥയുടെ ഗതിയില്‍ അധികമായി കുത്തിതിരുകത്തെ ഇരിക്കുക

            ഇതിന്റെ പ്രശനം എന്തെന്നാൽ , ഇത് എല്ലാവർക്കും ഫോളോ ചെയ്യാൻ പറ്റില്ല
            അപ്പൊ വായിക്കാനുള്ള ആ മൂഡ് ഇല്ലാതെ ആകും ആക്കും ,,,

            കിം പുരുഷന്‍ വളരെ നന്നായിരുന്നു
            കാരണം അത് സീനുമായി ബന്ധമുള്ളത് ആണ് പ്രധാനപ്പെട്ടത് ആണ്

            അതേ സമയം കണ്ണന്റെ ജനന സമയത്തെ കുറിച്ച് പറയുമ്പോ ജ്യോല്‍സ്യത്തെ കുറിച്ചുള്ള ഡേറ്റിലിങ് തര്‍മ് തിരിവുകള്‍ .. അതും അധികമായി തോന്നി ,

            അതെങ്ങനെ ഗുരുവെ ? എന്നുള്ളത് ഒരേ സമയം വായനകരനും ചോദിക്കും

            അത് ആകാംഷ ആണ് ,

            ആ ആകാംഷയെ ചുരുങ്ങിയ വാക്കുകളില്‍ ആകാംഷയെ കൂട്ടി കൂട്ടി കാര്യത്തിലെക് എതികണം
            അവിടെയും ശ്ലോകങ്ങള്‍ , അര്‍ഥങ്ങള്‍ , വേദം , മഹാഭാരതം അഹല്യയുടെ ശാപം,വാത്മീകിയുടെ തപസ്സ്
            രാവണൻ, താരകാസുരൻ, ഭസ്മാസുരൻ അത് പലതും പറഞ്ഞു പക്ഷേ അവിടെ അപൂര്‍ണമായി , പിന്നെ ശ്ലോകം , ( വര0 കൊടുക്കുന്നത് ഉപദ്രവത്തിന്നാണെങ്കിലും അവിടെ അവതാര പിറവികള്‍ ഉണ്ടാകും ” എന്ന ഒരു സോളിഡ് പോയിന്‍റ് ആണ് ഉദേശിച്ചത് കണ്‍സെപ്റ്റ് ഒക്കെ നല്ലത് തന്നെ ആണ്

            നമുക് അറിയാവുന്ന കാര്യങ്ങൾ മൊത്തം വാരി വിതറാതെ നമ്മൾ എഴുതുന്ന ഭാഗത്തിന് എന്താണോ അത്യാവശ്യം അത് ഏറ്റവും ലളിതമായി സ്വല്പം പൊലിപ്പിച്ചു വായനക്കാരിൽ ഒരു ആകാംക്ഷയും അത്ഭുതവും പുതിയ അറിവ് നേടിയ സംതൃപ്തിയും ലഭിക്കുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ആണ് കഥയുടെ ഗതി ഫലപ്രദമായ രീതിയിൽ വായനക്കാരിൽ ആഴത്തിൽ പതിയുകയുള്ളു ,,

            അങ്ങനെ ആഴത്തില്‍ പതിഞ്ഞാല്‍ മാത്രമേ ആകാംഷ കൂട്ടാന്‍ സാധിക്കൂ
            മടുപ്പ് ഉണ്ടാകാതെ നോക്കേണത് എഴുത്തുകാരന്റെ ഉത്തരവാദിത്വം ആണ്

            ഞാന്‍ ഇതെല്ലാം ആദ്യം വായിച്ചപ്പോ എനിക് ഫോളോ ചെയ്യാന്‍ സാധിച്ചിരുന്നു
            പക്ഷേ പിന്നീട് ആലോചിച്ചപ്പോ ചില കല്ലുകടികള്‍ തോന്നി
            അതാണ് ആദ്യമേ അനുവദ0 ചോദിച്ചതു,,ഞാന്‍ പറഞ്ഞോട്ടെ എന്നു ..

            ഇത് എന്റെ അഭിപ്രായം ആണ് വിമര്‍ശനം ആയി ഏടുകരുത് അഭിപ്രായം മാത്രം
            ഇതില്‍ നല്ല വശം തോന്നിയാല്‍ സ്വീകരിക്കാം
            ഇല്ലെങ്കില്‍ തള്ളിക്കളയാം ,….

            സസ്നേഹം
            താമര മോതിരത്തെ ഇഷ്ട പെടുന്ന വായനക്കാരന്‍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com