കഴിഞ്ഞു.. ഓണാഘോഷങ്ങളുടെ ഭാഗമായി, വീണ്ടും കോളേജ് തുറന്നപ്പോ ഒരു ഞായറാഴ്ച പഴയതു പോലെ കൂടുവാൻ ഞങ്ങൾ തീരുമാനിച്ചു, എന്റെ ഹൃദയം അവൾക് മുന്നിൽ തുറക്കാൻ വെമ്പുകയായിരുന്നു.
”ഷാനു, നോക്കിയേ എന്ത് ഭംഗിയാ കാണാൻ ”
ഞങ്ങൾ സ്ഥിരമായി വന്നിരിക്കുന്ന കോഫി ഷോപ്പിലെ ചില്ലു കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോഴും എന്റെ ശ്രദ്ധ അവളിൽ ആയിരുന്നു.
ലോകത്തിലെ വേറെ ഏതു സ്ത്രീയെക്കാളും സുന്ദരിയായി അവളെ എനിക്ക് കാണാൻ കഴിഞ്ഞു. എനിക്ക് വന്ന ഒരേയൊരു ചിന്ത അതായിരുന്നു.
ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് അവൾ പുരികങ്ങൾ ചരിച്ചു കൊണ്ട് എന്നെ നോക്കി .
”അതെ മീര”
എന്റെ പോക്കറ്റിലെ മോതിരം എന്റെ ഹൃദയം പോലെ ഒരുപാടു കനമുള്ളതായി എനിക്ക് അനുഭവപെട്ടു.
“മീരാ ?’
“ഉം”
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”
അവൾ ഒരു നിമിഷം എന്നെ തുറിച്ചുനോക്കി.
“സത്യം പറഞ്ഞാൽ എനിക്ക് നിന്നോടും ഒരു കാര്യം പറയാനുണ്ട്”
ആദ്യമായി അവളുടെ ശബ്ദത്തിൽ ഒരു അസ്വസ്ഥത ഞാൻ ശ്രദ്ധിച്ചു.
അവളുടെ സ്വരത്തിൽ ഒരു അസ്വാഭാവികത എനിക്ക് തോന്നി, വർഷങ്ങളായി ഞങ്ങൾ കാണാൻ തുടങ്ങിയിട്ട്, പക്ഷെ പെട്ടെന്ന് എനിക്ക് ഉണ്ടായ പോലെ ഒരു മാറ്റം അവളിലും എനിക്ക് കാണാൻ കഴിഞ്ഞു.
‘പറ ‘
‘”പരീക്ഷക്കു ശേഷം കഴിഞ്ഞ മാസം, വീട്ടിലായിരുന്നതിനാൽ…..
” ശരി”, …ഞാൻ ….നാശം, എനിക്ക് എന്ത് പറയണമെന്ന് പോലും അറിയില്ല! ‘”
വളരെ പ്രയാസപെട്ടുകൊണ്ടാണ് അവൾ സംസാരിച്ചത്.
“ഇത് ഞാൻ അല്ലെ മീരാ .നിനക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാല്ലോ”
“അത് മാത്രമാണ് ഷാനു പ്രോബ്ലം , നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളോട് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയാൻ വളരെ ബുദ്ധിമുട്ട് ആണ്” “ഷാനു നിന്റെ ജീവിതകാലം മുഴുവൻ ഒരു വ്യക്തിയുമായി മാത്രം ചെലവഴിക്കാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ, പെട്ടെന്ന്, ഒരു സുപ്രഭാതത്തിൽ,, നിന്റെ കൂടെ ഉള്ള ആളിനോട് നിന്റെ പെരുമാറ്റം മാറിയാൽ എങ്ങനെ ഉണ്ടാകും? പെട്ടെന്ന്. നീ അയാളോടൊപ്പം ഭാക്കിയുള്ള ജീവിതം ജീവിക്കാൻ ആഗ്രഹിച്ചാൽ അതെന്താണ് ”
ഞാൻ തലയാട്ടി, എന്റെ ഹൃദയം ഉള്ളിൽ വല്ലാതെ മിടിക്കാൻ തുടങ്ങി
“ഈ കാര്യം പറഞ്ഞു കഴിഞ്ഞാൽ നീ അത് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല , ഇതൊരിക്കലും നമ്മുടെ സൗഹൃദത്തെ ബാധിക്കുകയും അരുത്, ഫോണിൽ കൂടെ അല്ല എനിക്ക് നിന്റെ മുഖത്തു നോക്കി പറയണം എന്നുണ്ടായിരുന്നു,അതു കൊണ്ടാണ് ഇത്രയും ദിവസം പറയാതിരുന്നത് .”
വല്ലാത്തൊരു ഫീൽ കണ്ണ്നിറഞ്ഞു…
അടിപൊളി… എന്തോ മനസ്സിൽ കൊണ്ട്
????????