ഒരു കോളേജ് കാലത്ത് [ഷാനു] 52

പറയാൻ. പരസ്പരം ലാബ് പങ്കാളികളായി നിയോഗിക്കപ്പെടുന്നത് മുതലാണ് യഥാർത്ഥത്തിൽ ഞങ്ങൾ ഒരുപോലെയാണെന്ന്  മനസ്സിലായത് . പുതിയ ചങ്ങാതിമാരെ എളുപ്പത്തിൽ കണ്ടുപിടിക്കാനുള്ള ഒരു സാധാരണ കഴിവില്ലായ്മയല്ലാതെ മറ്റൊന്നുമായിരുന്നില്ല ഞങ്ങൾക്കിടയിൽ സമാനമായുണ്ടായിരുന്നത്. കൂടുതൽ നാണവും ആര് കേട്ടാലും ചിരിക്കാൻ പറ്റാത്ത തമാശകളുമായിരുന്നു ഞങ്ങൾക്കിടയിൽ ആദ്യമാദ്യം ഉണ്ടായിരുന്നത്. ഒരുപക്ഷേ, മറ്റെന്തിനെക്കാളും ഉപരിയായി ഇത് ഞങ്ങളുടെ സൗഹൃദത്തെ ശക്തിപ്പെടുത്തി.

വർഷങ്ങൾ കടന്നുപോകുന്തോറും ജീവിതം ഞങ്ങളുടെ  വഴിക്ക് പല തടസ്സങ്ങളും സൃഷ്ടിച്ചപ്പോൾ ഞങ്ങൾ തമ്മിൽ പരസ്പരം കൂടുതൽ അടുത്തു .പരീക്ഷ സമയങ്ങളിൽ പഠിക്കാനുള്ള എന്റെ 3 a.m വേക്ക്-അപ്പ് കോൾ ആയി എനിക്ക് അവളെ കാണാമായിരുന്നു , ആരെങ്കിലും അവളെ കുറിച്ച് മോശമായി സംസാരിച്ചാൽ  അവൾക്ക് വേണ്ടി സംസാരിക്കാൻ  ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു . ഞങ്ങളുടെ അസൈൻമെന്റുകൾ പരസ്പരം പേപ്പറുകളുടെ കാർബൺ പകർപ്പുകളായിരുന്നു. രണ്ട് കൗമാരക്കാരുടെ  ഏകാന്ധതയിലുള്ള സ്‌കൂൾ ലോകത്തു നിന്ന് പെട്ടെന്നുണ്ടായ മെഡിക്കൽ കോളേജ് ജീവിതത്തിലേ പുസ്തകങ്ങളുടെയും രക്തത്തിന്റെയും രോഗങ്ങളുടെയും ഇടയിലേക്കുള്ള ഒരു വലിച്ചെറിയൽ ആയിരുന്നു ഞങ്ങളുടെ ജീവിതങ്ങൾ , ആ ഒരു മൂഖ ജീവിതത്തിലെ പരസ്പരമുള്ള ആശ്വാസങ്ങളായിരുന്നു എനിക്ക് അവളും അവൾക് ഞാനും . സൗഹൃദത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആയിരുന്നു ഞങ്ങൾ ആ കോളേജിൽ . അതെ ഒരിക്കലും പിരിയാൻ പറ്റാത്ത നല്ല സുഹൃത്തുക്കൾ.

എപ്പോഴാണ് എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയത് ? എനിക്കറിയില്ല. കൃത്യമായ ഒരു സമയം പറയാൻ പ്രയാസമാണ്, നമ്മുടെ ജീവിതത്തിൽ വർഷങ്ങളായി ഒരു സുഹൃത്തായി നടന്ന ആളെ പെട്ടെന്നൊരു ദിവസം വേറെ ഒരു രീതിയിൽ തോന്നുകയാണെങ്കിൽ അതൊരു വ്യത്യസ്തമായ അനുഭവം തന്നെ ആണ്.അവളുടെ വ്യക്തിത്വത്തിന്റെ തിളക്കത്താൽ അവളുടെ സ്വാഭാവിക സൗന്ദര്യം നിങ്ങളെ മത്തു പിടിപ്പിക്കുകയാണെങ്കിൽ അതും ഒരു അനുഭവം തന്നെ അല്ലെ .നിങ്ങൾ അവളോടൊപ്പം എത്ര വര്ഷം ജീവിച്ചാലും ആ ജീവിതം എങ്ങനെ ഉണ്ടാകും എന്ന് സ്വപനം കാണാൻ തുടങ്ങുന്നതും പ്രണയം അല്ലെ ?

ഞാൻ ചിന്തിക്കുന്നത് എന്നോടും അവൾ അങ്ങനെ അല്ലെ പെരുമാറിയിരുന്നെ?  ഇത്രയും കാലം ഞാൻ സ്വാപനം കണ്ടിരുന്ന എന്റെ സ്വപ്ന റാണി അവൾ തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.

അങ്ങനെ മെഡിക്കൽ കോളേജ് ജീവിതത്തിലെ അവസാന പരീക്ഷയും കഴിഞ്ഞു . അവധിക്കാലത്തിനായി ഞങ്ങൾ പോകുമ്പോൾ  ഞങ്ങൾക്ക് മുൻപിൽ ആകെ ഉണ്ടായിരുന്നത് ഒരു വർഷത്തെ ഇന്റേൺഷിപ്പ് മാത്രമായിരുന്നു . അവധിക്കാലങ്ങളിൽ ഞങ്ങൾ എപ്പോഴും ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും എല്ലാം ഒരു പുതിയ അനുഭവം പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.

ക്ലാസ്സു മുടക്കി കറങ്ങി നടക്കുന്നവർ വിജയിക്കില്ല എന്ന് ആര് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല, കാരണം ആ അവസാന പരീക്ഷയിലും അത്യാവശ്യം നല്ല മാർക്കോട് കൂടി ജയിക്കാൻ ഞങ്ങൾക്ക്

3 Comments

  1. വല്ലാത്തൊരു ഫീൽ കണ്ണ്നിറഞ്ഞു…

  2. അപ്പൂട്ടൻ

    അടിപൊളി… എന്തോ മനസ്സിൽ കൊണ്ട്

  3. തൃശ്ശൂർക്കാരൻ

    ????????

Comments are closed.