ഓർമയിൽ ഒരു ഓണം
Ormayil Oru Onam | Author : AJ
പൂവിളിയും, പൂക്കളവും, ഓണത്തൂബികളും, ഊഞ്ഞാലും, പുത്തന്‍ ഉടുപ്പും, ഓണസദ്യയും ഒക്കെ ആയി മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പുതു വര്‍ണ്ണങ്ങള്‍ മൊട്ടിടുന്ന നാളുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഒത്തുചേരുന്ന നിമിഷങ്ങള്‍… അങ്ങനെ ഓണം എന്നത് മറക്കാന്‍ ആകാത്ത ഒരു അനുഭവം ആണ്. അങ്ങനെ.. ഒരു ഓണം, എന്റെ ജീവിതത്തിലും ഒരു സമ്മാനം ഏകി കടന്നു പോയി.
ഇത് എന്റെ കഥ ആണ്. ഞാന്‍ ഒരിയ്ക്കലും ഓര്‍മ്മിക്കാന്‍ ശ്രമിക്കാത്ത , എന്നാല്‍ എനിക്കു ഒരിയ്ക്കലും മറക്കാനും കഴിയാത്ത എന്റെ കഥ.. ഞാന്‍ കീര്‍ത്തന. അച്ഛനും അമ്മയും ഒരു അനുജനും പിന്നെ ഞാനും ചേര്‍ന്ന ഒരു കുഞ്ഞ് കുടുംബം. അച്ഛന് ജയചന്ദ്രന്. ഖത്തറില്‍ ആയിരുന്നു. അമ്മ രാജേശ്വരി, ടീച്ചര്‍ ആണ്. അനുജന് പ്രണവ്. അച്ഛന് പുറത്തു ആയത് കൊണ്ട് തന്നെ എന്നേയും അനുജനേയും വളര്‍ത്തിയത് ഒക്കെ അമ്മ ആണ്. ഒരു ടീച്ചര്‍ ആണല്ലോ, അതിന്റെ എല്ലാ സ്വഭാവവും അമ്മയുടെ രീതികളില്‍ ഉണ്ടായിരുന്നു. 5 മണി ആകുമ്പോള്‍ എഴുന്നേല്‍ക്കണം, കുളിച്ചു വന്നു പഠിക്കണം. പിന്നെ ക്ലാസ് കഴിഞ്ഞു വന്നാലോ… അപ്പോളും തീരില്ല. ടിവി കാണുന്നതില്‍, ഫോണ്‍ യൂസ് ചെയ്യുന്നതില്‍, അങ്ങനെ എന്തിനും ഒരു ലിമിറ്റ് പറയും. ഇങ്ങനെ ഒക്കെ ആണെങ്കിലും ആള്‍ക്ക് ഞാനും അച്ചുവും എന്നു പറഞ്ഞാല്‍ ജീവന് ആണ്.. അയ്യോ… അച്ചു ആരാ എന്നു പറഞ്ഞില്ല അല്ലേ. എന്റെ അനുജന് തന്നെയാ. അവനെ വീട്ടില്‍ വിളിക്കുന്നത് അങ്ങനെ ആണ്. എന്റെ പേര് പറഞ്ഞില്ലല്ലോ.. എന്നെ വീട്ടില്‍ വിളിക്കുന്നത് അമ്മു എന്നാണ് കേട്ടോ.. നിങ്ങള്‍ക്ക് എന്നെ ഇഷ്ടം ഉള്ള പേരില്‍ വിളിക്കാം..
ശോ.. ഞാന്‍ ഇത് ഒക്കെ പറഞ്ഞു നിങ്ങളെ ബോര് അടിപ്പിക്കുവാ അല്ലേ.. കഥ പറയുന്നതിന് ഇടക്ക് ഞാന്‍ വേറെ എങ്ങോട്ടോ പോയി.. ഒന്നും തോന്നരുത്.. ഇപ്പോ ഞാന്‍ ഇങ്ങനെ ഒക്കെയാ. ബാക്കി കഥ പറയട്ടെ..
അങ്ങനെ വീട് എന്നത് സത്യം പറഞ്ഞാല്‍ ഒരു കാരാഗ്രഹ വാസം പോലെ തോന്നി തുടങ്ങിയിരുന്നു. എപ്പോളും പഠിക്ക്, പഠിക്ക് എന്നു കേട്ടു കേട്ടു കേള്വിയൊക്കെ മരവിച്ച അവസ്ഥ. അതിനു ഒരു ആശ്വാസം കിട്ടുന്നത് അച്ഛന് നാട്ടില്‍ എത്തുന്ന ദിവസങ്ങളില്‍ ആയിരുന്നു. കുറച്ചു ദിവസത്തെ ലീവിന് ആണല്ലോ അച്ഛന് വരുന്നത്. ഒന്നോ രണ്ടോ മാസങ്ങള്‍. മാക്സിമം 3 . അതില്‍ കൂടുതല്‍ ഇല്ല.
Nannayitund Aryakutty ❤️❤️❤️❤️❤️
നന്ദി ചേച്ചി..?
നന്നായിട്ടുണ്ട് ബ്രോ..
നല്ല ഭാഷയാണ് നിങ്ങളുടെത്..!!
തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️
Ithu bro alla… ??
നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്?? എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു???
അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ ?
അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ???
താങ്ക്സ്…
പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..
Aj bro, kadha ishttamayi eniyum ezhudhikolu…..
Bro alla chetta sis aanu ?
പാവം
Onnu shemii_Ajaybroii
Adheyo. ennalum kadha ishttamayi
Nannayitund Aryakutty ❤️❤️❤️❤️❤️
നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
ഇനിയും നല്ല കഥകൾ എഴുതുക
വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..
നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…
കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..
Aj sis
കഥ ഒരുപാട് നന്നായിട്ടുണ്ട്
വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു
ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു
സ്നേഹത്തോടെ
അജയ്
Thanks bro..
കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..
അപരാജിതൻ അതൊരു ജിൻ ആണ് ?
സ്നേഹം ?
ഈ കഥയും കൊള്ളാം..
വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…
ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..
കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…
ഒരുപാട് നന്ദി…
അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..
Anubham onnum alla anna??
അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
കഴിവാണല്ലോ?
കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.
Valare nannayitund AJ❤️
താങ്ക്സ് ചേച്ചീ..
രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ?❣️
കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….
നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… ??
എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.
പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
മൊത്തത്തിൽ അടിപൊളി ❣️
താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..
കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. ???
ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? ???
???
കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..
????
Adipoli aayikn …
താങ്ക്സ് സഹോദരി..
ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി
Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
?????
?????
Thanks സഹോദര….
വന്നോ ?????
ആര് വന്നോ എന്നാണ് ???
Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺
Njn frst … ?
ഞാൻ നിനക്ക് വിട്ടു തന്നതാണ്