ഓർമയിൽ ഒരു ഓണം [AJ] 180

Views : 1858

ഓടി പോയി ആ ശരീരത്തെ കൈകൾ ചുറ്റി കെട്ടി പുണരാന്‍ എനിക്കു തോന്നിയിരുന്നു.  ആ മനസ്സും വിപരീതം അല്ലായിരുന്നു. അത്  എനിക്കു ആ മുഖത്ത് നിന്നും  വായിച്ചു എടുക്കാന്‍ ആകുമായിരുന്നു.. മറ്റ് ആര്‍ക്കും അതൊന്നും അറിയില്ലല്ലോ. അത് കൊണ്ട് ഞങ്ങള്‍ എല്ലാം ഉള്ളിലൊതുക്കി… വിളിക്കുമ്പോള്‍  യാത്ര ഉണ്ടായിരുന്നു എന്നു പറഞ്ഞു എങ്കിലും അത് ഇങ്ങനെ ഒരു കണ്ടു മുട്ടലിന് ആകും എന്നു രണ്ടു പേരും പ്രതീക്ഷിച്ചില്ല.. പക്ഷേ അങ്ങനെ ഒരു ബന്ധം കൂടെ അറിഞ്ഞതോടെ ഏറെ സന്തോഷം തോന്നിയിരുന്നു. അങ്ങനെ എല്ലാവരും വീടിന് ഉള്ളില്‍ കയറി കാര്യങ്ങള്‍ ഒക്കെ പറഞ്ഞു ഇരുന്നു. എല്ലാവരെയും പരിചയപ്പെട്ടു. ഞങ്ങള്‍ രണ്ടു പേരും വീട്ടുകാരുടെ മുന്നില്‍ പരിചയം ഭാവം പ്രകടിപ്പിച്ചില്ല.. കാര്യം പറഞ്ഞു വന്നപ്പോള്‍ ആണ് രണ്ടു പേരും ഒരു കോളേജില്‍ ആണെന്ന സംസാരം വന്നത്. എല്ലാവരും ഞങ്ങളെ നോക്കി..  അങ്ങനെ ആ സസ്പെന്‍സ് വീട്ടുകാരുടെ മുന്നില്‍ അപ്പോളേ പൊളിഞ്ഞു. പിന്നെ നല്ല രസം ആയിരുന്നു. ചിരിയും തമാശയും ഒക്കെ..  അങ്ങനെ തിരിച്ചു പോകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഒന്നു പുറത്തു പോയി.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അതൊക്കെ മറക്കാന്‍ ആകാത്ത അനുഭവം ആയിരുന്നു. പ്രതീക്ഷിക്കാണ്ട് ആഗ്രഹിക്കുന്നത് എല്ലാം ദൈവം മുന്നില്‍ കൊണ്ട് തരുന്നത് പോലെ. പക്ഷേ.. ആ യാത്ര.. അത് ഒരു വല്യ നഷ്ടം ആയിരിന്നു എനിക്കു കൊണ്ട് വന്നത്. തിരികെ വരുമ്പോള്‍ ഒരു ആക്സിഡെന്‍റ്.. പിന്നെ ഒന്നും ഓര്‍മ്മ ഉണ്ടായിരുന്നില്ല. ആരൊക്കെയോ ഞങ്ങളെ ഹോസ്പിറ്റലില്‍ എത്തിച്ചു. ഒന്ന് കണ്ണു തുറന്നു നോക്കുന്ന സമയം കൊണ്ട് എനിക്കു എല്ലാം നഷ്ടപ്പെട്ടു, എന്‍റെ അച്ഛൻ.. അമ്മ.. അനുജൻ… അങ്ങനെ എല്ലാം.. ഒന്നിക്കാന്‍ ആയി  ദൈവം കൂട്ടി ചേര്‍ത്ത രണ്ടു കണ്ണികള്‍ പോലെ ഞങ്ങള്‍ രണ്ടു പേരെയും മാത്രം ആ അപകടം ബാക്കി വച്ചു. പിന്നെ അതില്‍ നിന്നു മുക്തി നേടാന്‍ രണ്ടു പേര്‍ക്കും ഒരുപാട് സമയം വേണ്ടി വന്നു.

 

അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. 4 വര്‍ഷം എങ്ങനെയൊക്കെയോ ഹോസ്റ്റല്‍ ജീവിതവും ആയി പൊരുത്തപ്പെട്ടു പഠനം പൂര്‍ത്തിയാക്കി.. പിന്നെ ഒരു ജോലി.. അതും നേടി… ഇപ്പോ ഞാന്‍ ഒരു ഭാര്യ ആണ്.. അമ്മ ആണ്.. ആ ഓണം എനിക്കു  സമ്മാനിച്ച സ്നേഹം ഇന്നും എനിക്കു കൂട്ടായി എന്‍റെ മകന്‍റെ അച്ഛനായി എന്‍റെ കൂടെ ഉണ്ട്… സ്വന്തം രക്തം കൊണ്ട് ഹൃദയം എനിക്കു മുന്നില്‍ തുറന്നു കാട്ടി , ജീവിതത്തിലെ ഏകാന്തതയില്‍ നിന്ന്  സ്നേഹത്തിന്റെ വര്‍ണ്ണങ്ങള്‍ വിതറി.. എന്നെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു നടത്തിയ എന്‍റെ സിദ്ധാര്‍ദ്ധ്.. ആ ഓണം ഞാന്‍ ഇന്നും ഓര്‍ക്കാന്‍ ശ്രമിക്കുന്നത് ആണ്.. പക്ഷേ  ജീവിതത്തില്‍ വിധി തട്ടിയെടുത്ത മറ്റ് ഭാഗ്യങ്ങള്‍ ഒരിയ്ക്കലും തിരികെ കിട്ടാഞ്ഞതു ആയിരുന്നു… അപ്പോള്‍ ആ ഓണം ഞാന്‍ ഒരിയ്ക്കലും ഓര്‍ക്കാന്‍ ശ്രമിക്കാഞ്ഞതും ആണ്.. ഇന്നും ഓണം എന്നത് എനിക്കു ഒരു ഇഷ്ട സ്വപ്നവും പേടി സ്വപ്നവും ആയി തുടരുന്നു. എന്തായാലും ഇപ്പോ ഞങ്ങള്‍ ജീവിതം എന്ന തോണിയില്‍ ഒരേ ദിശയില്‍ തുഴയുന്ന രണ്ടു ഇണക്കുരുവികള്‍ ആയി സ്നേഹം പങ്കിട്ടു ജീവിക്കുന്നു.

 

സര്‍വേശ്വരന്‍ അനുവദിക്കുന്നത് വരേയും ഈ ജീവിതം തുടരും………

Recent Stories

The Author

AJ

50 Comments

  1. Nannayitund Aryakutty ❤️❤️❤️❤️❤️

    1. നന്ദി ചേച്ചി..😍

  2. നന്നായിട്ടുണ്ട് ബ്രോ..
    നല്ല ഭാഷയാണ് നിങ്ങളുടെത്..!!
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.❤️

    1. Ithu bro alla… 😂😂

  3. നല്ല എഴുത്ത്.. ആദ്യമായാണ് അളിയന്റെ കഥ വായിക്കുന്നത്😂😂 എഴുത്തു കണ്ടു ആരെങ്കിലും ഒക്കെ അനുഭവം ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കുറ്റം പറയാൻ പറ്റൂല.. നന്നായിരുന്നു👍👍👍

    1. അളിയൻ അല്ലേടാ… ഇത് എന്റെ ഫാവി പെണ്ണുമ്പിള്ള എഴുതിയ കഥയ 😂

      1. അവളെ പിന്നെ ഞാൻ എന്ത് വിളിക്കുമെടാ😂😂😂

    2. താങ്ക്സ്…

      പക്ഷേ, അനുഭവം ഒന്നും ചേർത്തിട്ടില്ല അത സത്യം..

  4. Aj bro, kadha ishttamayi eniyum ezhudhikolu…..

    1. Bro alla chetta sis aanu 😂

      1. പാവം

        1. Onnu shemii_Ajaybroii

      2. Adheyo. ennalum kadha ishttamayi

    2. Nannayitund Aryakutty ❤️❤️❤️❤️❤️

  5. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് വായിച്ച് കഴിഞ്ഞത് അറിഞ്ഞില്ല
    ഇനിയും നല്ല കഥകൾ എഴുതുക

    1. വായിച്ചതിൽ ഒരുപാട് നന്ദി സഹോദര..

  6. സുജീഷ് ശിവരാമൻ

    നല്ല പ്രണയം കഥയാണ്… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…

    1. കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ. നന്ദി..

  7. Aj sis

    കഥ ഒരുപാട് നന്നായിട്ടുണ്ട്
    വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു പ്രണയ കാവ്യം തന്നെ രചിച്ചു
    കീർത്തനയുടെ ഓർമ്മകളിലൂടെ ഉള്ള ആ ഓണത്തിന്റെ മാധുര്യവും കൈപുനീരും പറഞ്ഞത് നല്ല ഒരു പ്രസന്റേഷൻ ആയിരുന്നു

    ഇനിയും മികച്ച കഥകൾ നിങ്ങൾക് സാധിക്കും എന്ന് കരുതുന്നു

    സ്നേഹത്തോടെ

    അജയ്

    1. Thanks bro..

      കഥ വായിച്ചു, ഇഷ്ടപ്പെട്ട് ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും,സന്തോഷവും.. ഈ കഥ ഇങ്ങനെ എഴുതുന്നുണ്ട് എങ്കിൽ അതിനുള്ള പ്രചോദനം കിട്ടിയത് ഇവിടെയുള്ള ” അപരാജിതൻ ” എന്ന ഒരു സ്റ്റോറി കൊണ്ട് മാത്രം ആണ്. അത് വായിച്ച് നന്നായിട്ടുണ്ട് എന്ന് ഒരു കമൻറ് കിട്ടുന്നത് തന്നെ എനിക്ക് ഒരു വല്യ കാര്യം ആണ് . Thanks..

      1. അപരാജിതൻ അതൊരു ജിൻ ആണ് 😍

        സ്നേഹം 💓

  8. ഈ കഥയും കൊള്ളാം..
    വായിച്ചിരുന്നു പോയത് അറിഞ്ഞില്ല…

    1. ഞാൻ അപരാജിതന്റെ വായനക്കാരിൽ ഒരാളാണ്. ആ കഥയിലൂടെ ചേട്ടനോട് തോന്നിയ ബാഹുമാനവും.. പിന്നെ ജീവൻ പറഞ്ഞത് കൊണ്ടും എഴുതിയ ഒരു കുഞ്ഞു കഥയാണ്. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ ഒരുപാട് നന്ദി..

  9. കഥ തുടങ്ങിയത് മുതൽ അവസാനം വരെയും ഫീൽ നിലനിർത്താനായി, നല്ല എഴുത്ത്, ആശംസകൾ…

    1. ഒരുപാട് നന്ദി…

  10. അനുഭവം അതേപടി പകർത്തിയ പോെലെ തോന്നി..

    1. Anubham onnum alla anna🙏😅

      1. അങ്ങെനെ തോന്നിപ്പിക്കുന്നത് ഒരു
        കഴിവാണല്ലോ😊

    2. കഥ വായിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. പിന്നെ ഈ കഥയിൽ എന്റെ അനുഭവം ഒന്നും ചേർത്തിട്ടില്ല. മനസ്സിൽ തോന്നിയത് എന്തോ അത് ഒരു കഥയായി എഴുതി. അത്രേയുള്ളൂ.

  11. Valare nannayitund AJ❤️

    1. താങ്ക്സ് ചേച്ചീ..

  12. ജീനാപ്പു

    രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു…. പ്രതീക്ഷകൾ വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് 👍❣️

    1. കാത്തിരുന്നു എന്ന് പറഞ്ഞതിൽ നന്ദിയുണ്ട്. വായിച്ചതിൽ ഒരുപാട് നന്ദി.. കഥയിൽ പുതുമ ഒന്നും ഇല്ലായിരുന്നു. സാധാരണയായി കേട്ട് പരിചയമുള്ള തീമാണ്. അത് ഇഷ്ടമായത്തിൽ അതിലേറെ സന്തോഷവും നന്ദിയും….

  13. നന്നായിട്ടുണ്ട്… കീർത്തനയുടെ ഓർമകളിലൂടെ കടന്നു പോകുന്ന കഥ.. അവതരണവും നല്ലതായിരുന്നു. ആ തൂലികയിൽ നിന്നും കൂടുതൽ കഥകൾ വരട്ടെ… 😍😍

    1. എനിക്ക് കഥ എഴുതാൻ ഒരുപാട് ഒന്നും അറിയില്ല സഹോദര.. ഇത് എഴുതണം എന്നു വിചാരിച്ചതും അല്ല. പിന്നെ നിങ്ങളുടെ ഒക്കെ ജീവാപ്പിയുടെ വാക്കിലും , അപരാജിതനോടും അതിന്റെ ഔതോറിനോടുള്ള ബഹുമാനം കൊണ്ടും എന്തോ എഴുതി വച്ചു. അത് ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം.

  14. ꧁༺അഖിൽ ༻꧂

    പ്രസന്റേഷൻ അടിപൊളി ആയിരുന്നു… ✌️✌️✌️
    മൊത്തത്തിൽ അടിപൊളി ❣️

    1. താങ്ക്സ് സാഹോ..വായിച്ചു ,നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിൽ വളരെ സന്തോഷം..

  15. ഋഷി ഭൃഗു

    കൊള്ളാമായിരുന്നു, എങ്കിലും എവിടെയോ എന്തൊക്കെയോ ഒരു മിസ്സിംഗ്. 😪😪😪
    ശരിക്കും ഇതിലും കൂടുതല്‍ എന്തൊക്കെയോ പറയാനുണ്ടായിരുന്നില്ലേ? 🤔🤔🤔

    💖🙏💖

    1. കൂടുതൽ ഒന്നും പറയാൻ ഇല്ലായിരുന്നു. മനസ്സിൽ തോന്നിയത് അത്രയും എഴുതിയിട്ടുണ്ട് സഹോദരാ.. ഒത്തിരി എഴുതാൻ ആലോചിച്ചതും ഇല്ല. വേഗം എഴുതി തീർക്കാൻ ആണ് ശ്രമിച്ചത്.കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിൽ നന്ദി..

  16. 👌🏼😍😍
    Adipoli aayikn …

    1. താങ്ക്സ് സഹോദരി..

  17. ചേച്ചി ഒരുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തല്ലോ കഥ നന്നായിട്ടുണ്ട് എന്നാലും എവിടെയൊക്കെയോ കുറച്ചു പോരായ്മകൾ ഉള്ള പോലെ തോന്നി

    1. Thank you sahoo.. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഞാൻ ജീവിതത്തിൽ രണ്ടാമത് എഴുതുന്ന കഥ ആണ്. കഥ എഴുതുന്നതിൽ വല്യ കഴിവ് ഒന്നും ഉണ്ടായിട്ടില്ല.. എഴുതാനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പോരായ്മകൾ തോന്നിയിട്ടുണ്ട് എങ്കിൽ ഇനി എഴുതുവാണേൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  18. 👍👍👍👍👍
    😍🥰😍🥰😍

    1. Thanks സഹോദര….

  19. വന്നോ 😍😍😘😘😘

    1. ആര് വന്നോ എന്നാണ് ???

      1. Onnnulla Paroose.ithu pazhaya phone anu..puthiyathu achan vilikuva☺

  20. Njn frst … 😂

    1. ꧁༺അഖിൽ ༻꧂

      ഞാൻ നിനക്ക് വിട്ടു തന്നതാണ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com